Wednesday, January 28, 2009
സ്റ്റേറ്റ് സയന്സ് ഫെയര്‍ ( 2007-08 )
Labels:
ചിത്രജാലകം
Monday, January 26, 2009
ഒരു ബ്ലോഗ് വിചാരം
ആശയവിനിമയത്തിന്റ അതിനൂതന മാര്‍ഗമാണ് ബ്ലോഗ്. ഇന്ന് കമ്പ്യുട്ടര്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റും ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈകാലഘട്ടത്തില്‍ ഏതൊരു വ്യക്തിക്കും അഭിപ്രായങ്ങള്‍, കലാസൃഷ്ടികള്‍, ആശയങ്ങള്‍,അഭിരുചികള്‍ മറ്റുള്ളവരെ അറിയിക്കിവാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍സ്വീകരിക്കുവാനും കഴിയുന്ന നൂതനമായ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗ്. ഇവിടെ ആശയം കൈമാറപ്പെടുന്നത് പ്രാദേശികമായോ, ദേശീയമായോ അന്തര്‍ദേശീയമായോ അല്ല, മറിച്ച് ആഗോള തലത്തില്‍ തന്നെ വളരെയധികം അനന്ത സാധ്യതകള്‍ ലക്ഷ്യമിടുന്നു. ലോകത്തിന്റെ ഏതൊരു മൂലയില്‍ നടക്കുന്ന വളരെ ചെറിയ സംഭവമാണങ്കില്‍ പോലും ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ ഒരു രാഷ്ട്രത്തിനോ പ്രയോജനപ്പെടുത്താന്‍ കഴിയും.
സാധാരണ പത്രങ്ങളും പുസ്തങ്ങളും വായിക്കുന്നതിനെ രേഖിയവായന എന്നാണ് പറയുന്നതെങ്കില്‍ ഇന്ററര്‍നെറ്റില്‍ ഒരു പേജില്‍ നിന്ന് അടുത്ത പേജിലേക്കായിമാറുന്ന ബ്ലഗ് വായനയെ അരേഖീയ വായന എന്ന് വിളിക്കാം. ഇവിടെ ചിത്രങ്ങളിലൂടെയോ രേഖകളിലൂടെയോ പേജുകള്‍ ദൃശ്യമാകുകയും ആശയവിനിമയം നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഗോള മാധ്യമങ്ങളായ ഗാര്‍ഡിയന്‍ ടൈംസ് എന്നീ പത്രങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
അല്പം ചരിത്രം
ബ്ലോഗിന്റ ആരംഭം 1994 ല്‍ ആണ്. സാര്‍ത് മോര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഹാള്‍ നടത്തിയ ഓണ്‍ ലൈന്‍ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗിന് തുടക്കം കുറിച്ചത്. 1999ല്‍ Web Log എന്ന രണ്ട് പദത്തില്‍ നിന്നാണ് പീറ്റര്‍ മെള്‍ഹോള്‍ഡ് BlOG എന്ന പദം ഉണ്ടാക്കിയത്.
എ.എം ബേബി
ഹെഡ്മാസ്റ്റര്‍, ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍
സാധാരണ പത്രങ്ങളും പുസ്തങ്ങളും വായിക്കുന്നതിനെ രേഖിയവായന എന്നാണ് പറയുന്നതെങ്കില്‍ ഇന്ററര്‍നെറ്റില്‍ ഒരു പേജില്‍ നിന്ന് അടുത്ത പേജിലേക്കായിമാറുന്ന ബ്ലഗ് വായനയെ അരേഖീയ വായന എന്ന് വിളിക്കാം. ഇവിടെ ചിത്രങ്ങളിലൂടെയോ രേഖകളിലൂടെയോ പേജുകള്‍ ദൃശ്യമാകുകയും ആശയവിനിമയം നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഗോള മാധ്യമങ്ങളായ ഗാര്‍ഡിയന്‍ ടൈംസ് എന്നീ പത്രങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
അല്പം ചരിത്രം
ബ്ലോഗിന്റ ആരംഭം 1994 ല്‍ ആണ്. സാര്‍ത് മോര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഹാള്‍ നടത്തിയ ഓണ്‍ ലൈന്‍ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗിന് തുടക്കം കുറിച്ചത്. 1999ല്‍ Web Log എന്ന രണ്ട് പദത്തില്‍ നിന്നാണ് പീറ്റര്‍ മെള്‍ഹോള്‍ഡ് BlOG എന്ന പദം ഉണ്ടാക്കിയത്.
എ.എം ബേബി
ഹെഡ്മാസ്റ്റര്‍, ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍
Labels:
ലേഖനം
Saturday, January 24, 2009
അനാഥനായ ജീവന്
പണ്ടു പണ്ടു നീലേശ്വരം എന്ന ഗ്രാമത്തില് ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് ജീവന് എന്നായിരുന്നു.അച്ഛനും അമ്മയും ഉപേക്ഷിച്ച അവന് 4 വയസ്സ് മുതലേ ഒരനാഥനായി മാറിയിരുന്നു.അവന് തെരുവ് നായ്ക്കളെപ്പോലെ അലഞ്ഞുതിരിഞ്ഞു നടന്നു. പണ്ടുമുതലേ അനാഥനായ അവനെ പലരും ഉപദ്രവിക്കുമായിരുന്നു. ഓരോ ദിവസവും ഒരു രൂപ തുട്ടിനായി അവന് മറ്റുള്ളവരുടെ മുന്പില് കൈ നീട്ടുമ്പോഴും അവന്റെ ഉള്ള് വേദന നിറഞ്ഞതായിരുന്നു. ഓരോ രാത്രിയും അവന് ഓടകളിലും കടത്തിണ്ണകളിലും കഴിഞ്ഞു. അവനു കൂട്ടാിയി എന്നും കൂടെയൊരു തെരുവ് നായയും ഉണ്ടായിരുന്നു.അവന്റെ ഭക്ഷണം അവന് പകുതി നായയ്ക്കും കൊടുക്കും. അങ്ങനെ ഒരു ദിവസം ജീവനും നായയും കൂടി രാത്രി നടന്നു പോവുകയായിരുന്നു. അപ്പോള് ഒരു റോക്കറ്റ് നിര്ത്തിയിട്ടിരിക്കുന്നതു കണ്ടു. അതില് ആളുകള് ഒന്നും ഇല്ലായിരുന്നു. അവര് രണ്ടും റോക്കറ്റിന്റെ ഉള്ളിലേയ്ക്ക് കയറി. ജീവന് ശരിക്കും അദ്ഭുതപ്പെട്ടു പോയി. ജീവന് ഒരു സീറ്റില് ചെന്നിരുന്നു. അതിന്റെ മുന്പിലായി അവര് പല ബട്ടണുകളും കണ്ടു. അവര് അതില് ഒരു ബട്ടണ് അമര്ത്തി.പിന്നീട് ഒരു ചുവന്ന ബട്ടണില് ഞെക്കി, അപ്പോള് മിസൈല് മുന്നോട്ട് കുതിച്ചു. അത് അവര് അറിഞ്ഞിരുന്നില്ല. അവര് അതില് കിടന്ന് ഉറങ്ങിപ്പോയി. കുറെ കഴിഞ്ഞപ്പോള് അവന് കണ്ണു തുറന്നു മെല്ലെ പുറത്തേക്കിറങ്ങി.ആകെ മഞ്ഞുപോലെ ഒന്നും കാണാന് വയ്യ.കുറെ നേരത്തിനു ശേഷം മഞ്ഞുമാറി, അവന് പുറത്തിറങ്ങി. ഇതെന്റെ നാടല്ല, ഇത് ഭൂമിയല്ല, ഞാന് ഭൂമിക്ക് വെളിയില് വന്നിരിക്കുകയാണ്. ഇത് ഏത് ഗ്രഹമാണ്? എങ്കിലും ഇവിടെ ആവശ്യത്തിനു വേണ്ട ഓക്സിജന് ഉണ്ട്‍, അവന് മനസ്സില് ചിന്തിച്ചു. അവനും നായയും മെല്ലെ അകലേയ്ക്ക് നടന്നു നീങ്ങി. ആ പ്രദേശവും അവിടുത്തെ കാഴ്ചകളും അവരെ അദ്ഭുത സ്തബ്ദരാക്കി. മഞ്ഞിന്റെ കാഠിന്യം മൂലം അവിടുത്തെ ചെടികളുടെ ഇലകളില് പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളിയും പൂവുകളും കായ്കളും കൊണ്ടു നിറഞ്ഞുനില്ക്കുന്ന മരങ്ങളും അവര് ശ്രദ്ധയോടെ നോക്കിനിന്നു. അവര് അവിടുത്തെ മണ്ണിലോടെ മെല്ലെ മെല്ലെ നടന്നു. കായ്കള് അവര് ഭക്ഷണമാക്കി. അവര് അവിടെ കുറെ നാള് അവിടെ നിന്നു. അവര് അവിടുത്തെ മണ്ണും ഇലകളും ചെടിത്തൈകളും എല്ലാം എടുത്ത് മിസൈലില് കയറി. അപ്പോള് ഒരു പറ്റം പേര് വന്നു അവരെ ആക്രമിച്ചു. ആ ആക്രമണത്തില് ജീവന് അവന്റെ നായയെ നഷ്ടമായി. അത് അവനെ വളരെ ദുഖിതനാക്കി.പണം എടുക്കാന് വേണ്ടിയായിരുന്നു അവര് അവനെ ആക്രമിച്ചത്. അതില്ലെന്നറിഞ്ഞപ്പോള് അവര് തിരിച്ചുപോയി.ജീവന് വീണ്ടും അവിടുത്തെ മണ്ണും ചെടിത്തൈകളും ശേഖരിച്ചു മിസൈലില് കയറി നേരെ ഭൂമിയിലെത്തി.അന്യഗ്രഹത്തിലെത്തി ഇത്രയും തെളിവുകള് കൊണ്ടുവന്നതിന്‍ ജീവന് ഒരു അവാര്ഡും കുറെ പണവും ലഭിച്ചു. അപ്പോള് അവന് പറഞ്ഞു, "ഈ പണത്തിന്റെ അവകാശികള് ഇവിടുത്തെ പാവങ്ങളാണ്‍. വര്ഷങ്ങളായി മാതാപിതാക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള് വന്നാല് ഞാന് അവരെ ധിക്കരിക്കില്ല. എങ്കിലും ഈ പണത്തിന്റെ പകുതി ഈ നാട്ടിലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികള്ക്കായി ചെലവാക്കും", അവന് പറഞ്ഞു നിര്ത്തി .
ശ്രീജാ.പി.ബി
std VI
ശ്രീജാ.പി.ബി
std VI
Labels:
കഥകള്‍
State School Science & Mathematics fair 2008-09
This year also we participated the State School Science & Mathematics fair.
we got "B" grade for our H.S. scienceworking model. ( over speed detector for highways) Akhil Soman & Sreeram Aravind Std X th
7 th place and consolation prize for our UP science working model.( Zero cost aerator for aquarium) Joyel Jose & Rehil Rajan Std 7.
b grade for HS geometical charts.(Deepu Gopi Std X th)
Labels:
വാര്‍ത്തകള്‍
അഭിമാന താരത്തിന്റെ സുവര്ണ നിമിഷം
ബയ്ജിങ്ങിലെ ഷൂട്ടിംഗ് റേയ്ഞ്ചില് ഇതാ ഇപ്പോഴും ഭാരതത്തിന്റ ദേശീയഗാനം മുഴങ്ങി കേള്ക്കാം. വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില് നമുക്കു മാത്രമായ് ഒരു സ്വര്ണം ഒളിമങ്ങാതെ കാത്തിരിപ്പു ണ്ടായിരുന്നു. അത് ചിരിച്ചുകൊണ്ട് ആവേശത്തോടെ കയറുവാന് കൊതിച്ചത് "അഭിനവ് ബിന്ദ്ര "എന്ന താരത്തിന്റ കരങ്ങളിലേക്കായിരുന്നു 28 വര്ഷത്തെ കാത്തിരുപ്പിനൊടുവില് ഇതാ ഇന്ഡ്യ വീണ്ടും വിജയകിരിടം ചൂടുകയാണ്. എല്ലാ സന്തോഷങ്ങളും ഒരു ചെറുപുഞ്ചിരിയിലൊതുക്കുന്ന ഈ ചണ്ഢീഗഡുകാരന് ഇന്‍ഡ്യയുടേതാണ്, ഇന്ഡ്യയുടെ പ്രതീക്ഷയാണ്. അഭിനവിന്റ ഈ മെഡല് നമ്മുടെതാണ്. നമ്മുടെ ഊര്ജമാണ്.
ഉത്തര്പ്രദേശിലെ ഡെറാഡൂണില് 1983 സെപ്തംബര് 28-നാണ് ഈ ഷൂട്ടിംഗ് താരത്തിന്റെ ജനനം.ചണ്ഡീഗഡില് സിരക് പൂരിലെ ഫാം ഹൗസില് തോക്കുകളായിരുന്നു ഈ കുട്ടി അഭിനവിന്റെ കളിപ്പാട്ടങ്ങള്.സൈനികനായ മുത്തച്ഛന്റെ തോക്കുകളില് തൊട്ടും തലോടിയും അഭിനവ് തോക്കുകളെ സ്നേഹിക്കുവാന് തുടങ്ങി.ആദ്യ കാലങ്ങളില് ആയയുടെ തലയില് പാവ വെച്ചായിരുന്നു ഉന്നംപിടിക്കല്.മകന്റെ താല്പര്യങ്ങള് കണ്ടറിഞ്ഞ മാതാപിതാക്കളായ ഡോ.എം.എസ്സ് ബിന്ദ്രയും അമ്മ ബബ്ബിയും വീടിനു പുറകില് നല്ല ഒരു ഷുട്ടിംഗ് റേഞ്ച് ഒരുക്കിക്കൊടുത്തു.
മറ്റു കുട്ടികള് ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമായി നടക്കുമ്പോഴും ഷൂട്ടിംഗ് റേഞ്ചായിരുന്നു അഭിനവിന്റെ കളിയിടം.ഒളിംപിക്സിലെ ഈ സുവര്ണ്ണ നേട്ടത്തിനു പുറമേ ഇന്ത്യയില് "ഖേല്രത്ന പുരസ്കാരവും" അഭിനവിനെ തേടിയെത്തിയിട്ടുണ്ട്.
ഈ സുവര്ണ്ണനേട്ടത്തിനു പിന്നില് ഒരു മലയാളിക്കരം കൂടി ഉണ്ടെന്നറിയുമ്പോള് നമ്മള് മലയാളികള്ക്ക് എക്കാലവും അഭിമാനിക്കാം.സണ്ണിതോമസ് എന്ന മലയാളിയാണ് അഭിനവിന്റെ കോച്ച്.
നാം ഒാരോരുത്തരുടെയും മനസ്സിലെ സ്വര്ണ്ണപീഠത്തില് സ്ഥാനം ഉറപ്പിച്ച ആ "ഷൂട്ടിംഗ് കിംങ് " ഇനിയും ഒളിംപിക്സില് ധാരാളം സ്വര്ണ്ണമെഡലുകളും പുരസ്കാരങ്ങളും കീഴടക്കട്ടെയെന്ന് നമുക്ക് പ്രാര്ത്ഥിക്കാം.
ഭാഗ്യലക്ഷ്മി.പി.സി
std 8
ഉത്തര്പ്രദേശിലെ ഡെറാഡൂണില് 1983 സെപ്തംബര് 28-നാണ് ഈ ഷൂട്ടിംഗ് താരത്തിന്റെ ജനനം.ചണ്ഡീഗഡില് സിരക് പൂരിലെ ഫാം ഹൗസില് തോക്കുകളായിരുന്നു ഈ കുട്ടി അഭിനവിന്റെ കളിപ്പാട്ടങ്ങള്.സൈനികനായ മുത്തച്ഛന്റെ തോക്കുകളില് തൊട്ടും തലോടിയും അഭിനവ് തോക്കുകളെ സ്നേഹിക്കുവാന് തുടങ്ങി.ആദ്യ കാലങ്ങളില് ആയയുടെ തലയില് പാവ വെച്ചായിരുന്നു ഉന്നംപിടിക്കല്.മകന്റെ താല്പര്യങ്ങള് കണ്ടറിഞ്ഞ മാതാപിതാക്കളായ ഡോ.എം.എസ്സ് ബിന്ദ്രയും അമ്മ ബബ്ബിയും വീടിനു പുറകില് നല്ല ഒരു ഷുട്ടിംഗ് റേഞ്ച് ഒരുക്കിക്കൊടുത്തു.
മറ്റു കുട്ടികള് ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമായി നടക്കുമ്പോഴും ഷൂട്ടിംഗ് റേഞ്ചായിരുന്നു അഭിനവിന്റെ കളിയിടം.ഒളിംപിക്സിലെ ഈ സുവര്ണ്ണ നേട്ടത്തിനു പുറമേ ഇന്ത്യയില് "ഖേല്രത്ന പുരസ്കാരവും" അഭിനവിനെ തേടിയെത്തിയിട്ടുണ്ട്.
ഈ സുവര്ണ്ണനേട്ടത്തിനു പിന്നില് ഒരു മലയാളിക്കരം കൂടി ഉണ്ടെന്നറിയുമ്പോള് നമ്മള് മലയാളികള്ക്ക് എക്കാലവും അഭിമാനിക്കാം.സണ്ണിതോമസ് എന്ന മലയാളിയാണ് അഭിനവിന്റെ കോച്ച്.
നാം ഒാരോരുത്തരുടെയും മനസ്സിലെ സ്വര്ണ്ണപീഠത്തില് സ്ഥാനം ഉറപ്പിച്ച ആ "ഷൂട്ടിംഗ് കിംങ് " ഇനിയും ഒളിംപിക്സില് ധാരാളം സ്വര്ണ്ണമെഡലുകളും പുരസ്കാരങ്ങളും കീഴടക്കട്ടെയെന്ന് നമുക്ക് പ്രാര്ത്ഥിക്കാം.
ഭാഗ്യലക്ഷ്മി.പി.സി
std 8
Labels:
ലേഖനം
മനുഷ്യന് മാറുമോ?
ദീനമാം രോദനം കേള്ക്കുന്നില്ലേ?
നിന് മാതാവിന് സ്നേഹം നീ അറിയുന്നില്ലേ?
കാുടുകള് മായ്ക്കുന്ന മനുഷ്യാ
നീയെന്തെ അമ്മത൯ രോദനം കേള്ക്കാത്തേ?
പ്രകൃതിയാം അമ്മയെ എന്തിനു നീ-
വെറും കടലാസു തുണ്ടുപോല് കാണുന്നു
പാഴ്ക്കിനാവല്ലെനിക്കറിയാം ഒരു നാള് നീ
ഈ അമ്മയുടെ മടിത്തട്ടില് ലയിച്ചുു തീരും
മര്ത്യന്റെ അത്യാര്ത്തി എന്നു തീരും?
മര്ത്യന്റെ പണക്കൊതി എന്നു മാറും
അമ്മയാം ഭൂീമിയെ വെട്ടിനുറുക്കുന്ന
മനുഷ്യാ നീയെന്നു മാറും?
ഭാഗ്യലക്ഷ്മി പി.സി
std VIII
നിന് മാതാവിന് സ്നേഹം നീ അറിയുന്നില്ലേ?
കാുടുകള് മായ്ക്കുന്ന മനുഷ്യാ
നീയെന്തെ അമ്മത൯ രോദനം കേള്ക്കാത്തേ?
പ്രകൃതിയാം അമ്മയെ എന്തിനു നീ-
വെറും കടലാസു തുണ്ടുപോല് കാണുന്നു
പാഴ്ക്കിനാവല്ലെനിക്കറിയാം ഒരു നാള് നീ
ഈ അമ്മയുടെ മടിത്തട്ടില് ലയിച്ചുു തീരും
മര്ത്യന്റെ അത്യാര്ത്തി എന്നു തീരും?
മര്ത്യന്റെ പണക്കൊതി എന്നു മാറും
അമ്മയാം ഭൂീമിയെ വെട്ടിനുറുക്കുന്ന
മനുഷ്യാ നീയെന്നു മാറും?
ഭാഗ്യലക്ഷ്മി പി.സി
std VIII
Labels:
കവിത
ആരുനല്ല പാട്ടുപാടും
ആദ്യമേ ഒരു കുയില് വന്നു
പിറകെ ഒരു കുയിലും വന്നു
ആരു നല്ല പാട്ടുപാടും രണ്ടുപേരും തര്ക്കമായി
അപ്പുുുുുുുുറത്തെെെ കൊമ്പില് നിന്ന
കാക്ക പറന്നു വന്നു
ഒന്നാം കുയില് പാട്ടുപാടി
എന്തു നല്ല പാട്ട്
രണ്ടാം കുയില് പാട്ടുപാടി
ബഹുരസം സംഗീതം
അപ്പോള് കാക്ക പറഞ്ഞു ഞാന് നല്ലൊീരു പാട്ടുപാടാം
കാക്ക ഒരു പാട്ടുപാടി ക്രാ ..ക്രാ...ക്രാ
പിന്നെ കാക്ക പറഞ്ഞു
എന്നുടെ പാട്ട് നല്ല താണല്ലൊ.
ജിനു മുരാരി
std VII
പിറകെ ഒരു കുയിലും വന്നു
ആരു നല്ല പാട്ടുപാടും രണ്ടുപേരും തര്ക്കമായി
അപ്പുുുുുുുുറത്തെെെ കൊമ്പില് നിന്ന
കാക്ക പറന്നു വന്നു
ഒന്നാം കുയില് പാട്ടുപാടി
എന്തു നല്ല പാട്ട്
രണ്ടാം കുയില് പാട്ടുപാടി
ബഹുരസം സംഗീതം
അപ്പോള് കാക്ക പറഞ്ഞു ഞാന് നല്ലൊീരു പാട്ടുപാടാം
കാക്ക ഒരു പാട്ടുപാടി ക്രാ ..ക്രാ...ക്രാ
പിന്നെ കാക്ക പറഞ്ഞു
എന്നുടെ പാട്ട് നല്ല താണല്ലൊ.
ജിനു മുരാരി
std VII
Labels:
കവിത
ഒരു ദിവാസ്വപ്നം
രാത്രിയുടെ അന്ത്യയാമം.ആകാശത്ത് നക്ഷത്രങ്ങള് ചിരിച്ചു നില്ക്കുന്നു."ഇറങ്ങി വാ, ഇറങ്ങി വാ" ആരോ വിളിക്കുന്നതുപോലെ. ഞാന് ശബ്ദമുണ്ടാക്കാതെ പുറത്തേയ്ക്കിറങ്ങി. ആരോ പിടിച്ചൊരു വലി.ഇപ്പോള് ഞാന് നില്ക്കുന്നത് എന്റെ വീട്ടിലല്ല ഒരു തടാകക്കരയില്. പേടിക്കേണ്ട കേട്ടോ.....ഇതു ഞാനാ.ഞാന് തിരിഞ്ഞുനോക്കി.എന്റെ അത്രയും പൊക്കം കാണും, കയ്യില് മാന്ത്രികവടിയുമായി നില്ക്കുന്ന ഒരു കുട്ടി.ഷര്ട്ടിട്ടില്ല , കാലില് ഒരു വളയം .ചെരിപ്പിട്ടിട്ടില്ല അതെ ഞാന് അത്ഭുതപ്പെട്ടുപോയി മുത്തശ്ശന് പറഞ്ഞ കുട്ടിച്ചാത്തന് തന്നെ. ചാത്തന് എന്നെ പുറത്തുകയറ്റിയിരുത്തി തടാകക്കരയില് നിന്നും മുകലിലേയ്ക്ക് ഒറ്റ പറക്കല്. ഞാന് ഭയന്നുപോയി.അങ്ങനെ ഞങ്ങള് ആകാശത്തുകൂടി പറന്നു.ഹായ് നല്ല രസം! ആകാശത്തുനിന്നും ഞാന് താഴേയ്ക്ക് നോക്കി-വലിയഘോരവനങ്ങള് പോലും ചെറിയ കുറ്റിച്ചെടികള്.ഗ്രാമത്തിലുള്ള വീടുകളോ തീപ്പെട്ടികള് പോലെ.വലിയ നദികളും തടാകങ്ങളും വെറും കൈവഴിച്ചാലുകള്. "നമ്മള് എങ്ങോട്ടാണ് ചാത്താ?" "എന്റെ ഗ്രാമത്തിലേയ്ക്ക് .അവിടെ നിന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളും നിന്നെ സ്നേഹിക്കാന് ഒത്തിരി കൂട്ടുകാരുമുണ്ട്" ആണോ? എങ്കിലും...എന്താ കുട്ടീ, ചേട്ടനെയും അമ്മയേയും ഓര്ക്കുമ്പോള് ഒരു വിഷമം അല്ലേ? പെട്ടെന്നൊരു മേഘം വന്നു ഞങ്ങളെ മൂടി.എന്തൊരിരുട്ട്.അകലെയായി ഒരു കവാടം, താമസിക്കാതെ ഞങ്ങള് അതിലൂടെ അകത്ത് കടന്നു."ഹായ് നല്ല സുഗന്ധം ! ഇവിടെ ഈ മഞ്ഞുകാലത്തും ചെടികള് പൂത്തിരിക്കുന്നുവോ? അതെ കുട്ടി ഇറങ്ങിക്കൊള്ളൂ ഇതാണ് എന്റെ ഗ്രാമം.കുട്ടിച്ചാത്തന്മാരുടെ ഗ്രാമം."ഹായ്! പുറകില് നിന്നാരോ വിളിച്ചു.ഞാന് തിരിഞ്ഞു നോക്കി. അദ്ഭുതം! പൂക്കള് നിറഞ്ഞ ശരീരവുമായി ഒരു ദേവത.സിംഹത്തിന്റെ ശരീരവും മനുഷ്യരുടെ മുഖവും മയില്പ്പീലിക്കിരീടവുമ വച്ച ഒരു രാജകുമാരി വന്ന് എന്നെ മാലയിട്ട് സ്വീകരിച്ചു.എനിക്ക് അത്ഭുതം അടക്കാനായില്ല. ഒരു ചെറിയ അണ്ണാന് വന്ന് എനിയ്ക്കൊരു കിരീടം വച്ചു തന്നു. അതിനും മനുഷ്യരുടെ ഭാഷ അറിയാമായിരുന്നു. അവര് എന്നെ അവരുടെ ഇലകളും പൂക്കളും കൊണ്ട് മാത്രം നിര്മ്മിച്ച കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. എന്നെ ഇവിടെ കൊണ്ടു വന്ന കുട്ടിച്ചാത്തന് എവിടെ?അവന് ഭക്ഷണം കഴിക്കുകയാണ്.എന്റെ തോളത്ത് വന്നിരുന്നു ഒരു മഞ്ഞക്കിളിയാണ് ചോദ്യത്തിനു ഉത്തരം നല്കിയത്.കൊട്ടാരത്തില് കയറിയപ്പോള് ഒരു നല്ല സുഗന്ധം.കുറച്ചു കൊട്ടുംപാട്ടും കേള്ക്കാം.അവിടെ ചാത്തന്മാര് നൃത്തം പഠിക്കുകയാണ്. രാജകുമാരി എന്നെ ഒരു മരത്തടിയാല് നിര്മ്മിച്ച ഒരു സിംഹാസനത്തില് ഇരുത്തി. എനിക്ക് ഭക്ഷിക്കുവാനായ് അവര് പലതരം ഭക്ഷണങ്ങളും കൊണ്ടു വന്നു.പഴവര്ഗ്ഗങ്ങള്,പച്ചക്കറികള്, അങ്ങനെ പലതരം......... ഞാന് ഒരു വിശിഷ്ടയിനം ആപ്പിള് എടുത്ത് കഴിക്കാന് തുടങ്ങി."ടപ്പേ"പുറത്തിനിട്ട് ഒരടി. സമയം 8 മണിയായി എഴുന്നേല്ക്ക്. അതെന്റെ അമ്മയായിരുന്നു. എവിടെ രാജകുമാരി? എവിടെ ചാത്തന്? അപ്പോഴാണ് ഞാനറിയുന്നത് അതൊരു സ്വപ്നമായിരുന്നെന്ന്.എങ്കിലും ആ മധുരിക്കുന്ന സ്വപ്നത്തിന്റെ ഓര്മ്മകളുമായി ഞാന് കട്ടിലില് വീണ്ടും ചുരുണ്ടു കൂടി.
ജിന്റോ ജോസ്
std 10
ജിന്റോ ജോസ്
std 10
Labels:
കഥകള്‍
കൊച്ചുുമുല്ല
എന്നുടെ വീട്ടിലെ കൊച്ചുമുല്ല
ഇന്നലെ വിരിഞ്ഞൊരു കൊച്ചുമുല്ല
വെളുവെളുത്തൊരു കൊച്ചുമുല്ല
കാറ്റില് തലയാട്ടും കൊച്ചുമുല്ല
എന്നുടെ വീട്ടിലെ കൊച്ചുമുല്ല
കുളിര്ക്കാറ്റ് തഴുകും കൊച്ചുമുല്ല
ആടിരസിക്കും കൊച്ചുമുല്ല
പാടിരസിക്കും കൊച്ചുമുല്ല
ജിനു മുരാരി
std VII
ഇന്നലെ വിരിഞ്ഞൊരു കൊച്ചുമുല്ല
വെളുവെളുത്തൊരു കൊച്ചുമുല്ല
കാറ്റില് തലയാട്ടും കൊച്ചുമുല്ല
എന്നുടെ വീട്ടിലെ കൊച്ചുമുല്ല
കുളിര്ക്കാറ്റ് തഴുകും കൊച്ചുമുല്ല
ആടിരസിക്കും കൊച്ചുമുല്ല
പാടിരസിക്കും കൊച്ചുമുല്ല
ജിനു മുരാരി
std VII
Labels:
കവിത
ഇഷ്ടം
എന്നുടെകൂടെ കളിച്ചുനടക്കുന്ന
കൂട്ടുകാരെ എനിക്കിഷ്ടം
എന്നുമെനിയ്ക്കറിവ് പകരുന്ന
അദ്ധ്യാപകരെ എനിക്കിഷ്ടം
എന്നുമെന്നെയാശ്വസിപ്പിക്കുന്ന
മാതാപിതാക്കളെ എനിക്കിഷ്ടം
എങ്ങും ഗന്ധംപരത്തുന്ന
പുഷ്പത്തെ എനിക്കിഷ്ടം
പുഷ്പത്തില് തേന് കുടിക്കാനെത്തുന്ന
പൂമ്പാറ്റകളെ എനിക്കിഷ്ടം
ചന്ദ്രനുചുറ്റുും തിളങ്ങിനില്ക്കുന്ന
നക്ഷത്രങ്ങളെ എനിക്കിഷ്ടം
ആകാശത്തുകൂടിപ്പറന്നു നടക്കുന്ന
പക്ഷികളെ എനിക്കിഷ്ടം
ശാരിക.ഹരികുമാര്
std V
കൂട്ടുകാരെ എനിക്കിഷ്ടം
എന്നുമെനിയ്ക്കറിവ് പകരുന്ന
അദ്ധ്യാപകരെ എനിക്കിഷ്ടം
എന്നുമെന്നെയാശ്വസിപ്പിക്കുന്ന
മാതാപിതാക്കളെ എനിക്കിഷ്ടം
എങ്ങും ഗന്ധംപരത്തുന്ന
പുഷ്പത്തെ എനിക്കിഷ്ടം
പുഷ്പത്തില് തേന് കുടിക്കാനെത്തുന്ന
പൂമ്പാറ്റകളെ എനിക്കിഷ്ടം
ചന്ദ്രനുചുറ്റുും തിളങ്ങിനില്ക്കുന്ന
നക്ഷത്രങ്ങളെ എനിക്കിഷ്ടം
ആകാശത്തുകൂടിപ്പറന്നു നടക്കുന്ന
പക്ഷികളെ എനിക്കിഷ്ടം
ശാരിക.ഹരികുമാര്
std V
Labels:
കവിത
മാമ്പഴക്കാലം
മകരം മഞ്ഞപ്പൂൂടവ ചുറ്റി-
ഓടിയടുത്തല്ലോ.
മാവുകളില് തേന്മാവുകളില്
കണ്ണിമാങ്ങകള് ഉണ്ടായി(2).
മഞ്ഞക്കിളിയും തത്തയും കുയിലും
ഓടിയടുത്തല്ലോ .
ഒപ്പത്തിനൊപ്പം ചാടിക്കളിക്കുവാന്
അണ്ണാറക്കണ്ണനുമെത്തിയല്ലോ.
തിത്തിരിപ്പക്ഷിയും വെളളരിപ്രാവും
കൂടുക്കൂട്ടിയല്ലോ.
ഒപ്പം തുള്ളിക്കളിക്കുവാന്
വാനരന്മാരും പാഞ്ഞെത്തി.
കണ്ണിമാങ്ങകള് മാമ്പഴമായി
മാവിന് തണലില് ഒത്തുകളിക്കുവാന്
കൊച്ചുക്കുട്ടികളും എത്തിയല്ലോ.
മകരമാസത്തില് നല്ലൊരു മേളം(2)
മകരം മഞ്ഞപ്പുടവചുറ്റി
ഓടിമറഞ്ഞല്ലോ.
ആതിരമോള്. പി.എസ്സ്
std VIII
ഓടിയടുത്തല്ലോ.
മാവുകളില് തേന്മാവുകളില്
കണ്ണിമാങ്ങകള് ഉണ്ടായി(2).
മഞ്ഞക്കിളിയും തത്തയും കുയിലും
ഓടിയടുത്തല്ലോ .
ഒപ്പത്തിനൊപ്പം ചാടിക്കളിക്കുവാന്
അണ്ണാറക്കണ്ണനുമെത്തിയല്ലോ.
തിത്തിരിപ്പക്ഷിയും വെളളരിപ്രാവും
കൂടുക്കൂട്ടിയല്ലോ.
ഒപ്പം തുള്ളിക്കളിക്കുവാന്
വാനരന്മാരും പാഞ്ഞെത്തി.
കണ്ണിമാങ്ങകള് മാമ്പഴമായി
മാവിന് തണലില് ഒത്തുകളിക്കുവാന്
കൊച്ചുക്കുട്ടികളും എത്തിയല്ലോ.
മകരമാസത്തില് നല്ലൊരു മേളം(2)
മകരം മഞ്ഞപ്പുടവചുറ്റി
ഓടിമറഞ്ഞല്ലോ.
ആതിരമോള്. പി.എസ്സ്
std VIII
Labels:
കവിത
ഓലപ്പീലിയുമൂതി വരൂ
പൂഞ്ചിറകേലും പൂമ്പാറ്റേ
പുഞ്ചിരി തൂകും പൂമ്പാറ്റേ
തുളളിച്ചാടി രസിക്കാതെ
വളളിക്കുടിലിലുറങുന്നോ
ആവണിമാസം വിരിയുമ്പോള്
പൂവണി മധുരം ചൊരിയുമ്പോള്
പൂമുറ്റത്തെേ പൂിന്തണലില്
പൂക്കളമെഴുതാനറിയില്ലേ
ഓണത്തപ്പനെയെതിരേല്ക്കാന്
ഓണക്കോടിയുടുക്കൂ നീ
ഓലപ്പീലിയുമൂതി വരൂ
ഓലക്കുടയൂം ചൂടിവരൂ
സിനിമോള് ജോസ്
std:V
പുഞ്ചിരി തൂകും പൂമ്പാറ്റേ
തുളളിച്ചാടി രസിക്കാതെ
വളളിക്കുടിലിലുറങുന്നോ
ആവണിമാസം വിരിയുമ്പോള്
പൂവണി മധുരം ചൊരിയുമ്പോള്
പൂമുറ്റത്തെേ പൂിന്തണലില്
പൂക്കളമെഴുതാനറിയില്ലേ
ഓണത്തപ്പനെയെതിരേല്ക്കാന്
ഓണക്കോടിയുടുക്കൂ നീ
ഓലപ്പീലിയുമൂതി വരൂ
ഓലക്കുടയൂം ചൂടിവരൂ
സിനിമോള് ജോസ്
std:V
Labels:
കവിത
ദൈവം
സ്നേഹിതനാം ദൈവം ചൊല്ലീടുന്നു
എന് മാതാപിതാക്കളെ അനുസരിക്കാന്
എന് അയല്ക്കാരെ സ്നേഹിക്കാന്
എന് ഗുരുജനങളെ വന്ദിക്കുവാന്
എന് ദൈവം എന്നോട് ചൊല്ലീടുന്നു
വഴിതെറ്റിപ്പോയൊരു കുഞ്ഞാടിനെ
നീ തോളിലേറ്റിക്കൊണ്ട് വന്നപോലെ
വഴിതെറ്റിയലയും മനുഷ്യര്‍ക്ക് നീ
നേര് വഴി കാട്ടിക്കൊടുത്തിടമണേ.
ജിനിമോള് മാത്യു
std V
എന് മാതാപിതാക്കളെ അനുസരിക്കാന്
എന് അയല്ക്കാരെ സ്നേഹിക്കാന്
എന് ഗുരുജനങളെ വന്ദിക്കുവാന്
എന് ദൈവം എന്നോട് ചൊല്ലീടുന്നു
വഴിതെറ്റിപ്പോയൊരു കുഞ്ഞാടിനെ
നീ തോളിലേറ്റിക്കൊണ്ട് വന്നപോലെ
വഴിതെറ്റിയലയും മനുഷ്യര്‍ക്ക് നീ
നേര് വഴി കാട്ടിക്കൊടുത്തിടമണേ.
ജിനിമോള് മാത്യു
std V
Labels:
കവിത
മോഹം
പുഞ്ചിരിക്കുന്ന പുന്തെന്നലെ
നിന് തലോടലേറ്റ്
മയങ്ങുവാന് എനിയ്ക്കിന്നുണ്ട് മോഹം
വിസമ്മതംമൂളാതെ വിരസതകാട്ടാതെ
എന് ചാരത്ത് വന്നടുക്കൂ നീ
നിന്റെ മന്ദഹാസത്തിന് തേന്മൊഴിയില്
മൃദുലമേനിയില് ഒരു മഞ്ഞുകണമായ്
ചേര്ന്നലിയട്ടെ ഞാന്
അലിഞ്ഞൊഴുകട്ടെ ഞാന്
അഞ്ജലി.പി.ആര്
std V
നിന് തലോടലേറ്റ്
മയങ്ങുവാന് എനിയ്ക്കിന്നുണ്ട് മോഹം
വിസമ്മതംമൂളാതെ വിരസതകാട്ടാതെ
എന് ചാരത്ത് വന്നടുക്കൂ നീ
നിന്റെ മന്ദഹാസത്തിന് തേന്മൊഴിയില്
മൃദുലമേനിയില് ഒരു മഞ്ഞുകണമായ്
ചേര്ന്നലിയട്ടെ ഞാന്
അലിഞ്ഞൊഴുകട്ടെ ഞാന്
അഞ്ജലി.പി.ആര്
std V
Labels:
കവിത
മതങ്ങള് ദൈവത്തിലേയ്ക്കുള്ള ഇടവഴികള്
എന്തിനീ മതഭ്രാന്ത് ?എന്തിനീ വിവേചനം?
ദൈവം നമുക്കേകിയ നിധികള് മതങ്ങള്
ക്രിസ്തുവിലും കൃഷ്ണനിലും അള്ളാഹുവിലും
കാണുന്നു നാം ഒരു ദൈവചൈതന്യം
ജാതിയെച്ചൊല്ലിപാരി൯ ജാതകം മുടിക്കുമ്പോള്
ഓര്ക്കുക! നാമെല്ലാം ജാതരായതീ ഭാരതാംബയില്
ക്രിസ്തു,കൃഷ്മന് എന്തിനീ നാമങ്ങള്?
കാണുന്നു ഇവയില് ഒരേ ദിവ്യ ചൈതന്യം
മര്ത്യമനസ്സിനെ ശുദ്ധീകരിക്കുവാന്
സമാനമല്ലോ മാമോദീസാജലവും ഗംഗാജലവും
എന്നും അര്തഥമില്ലാത്തയുക്തിയല്ലോ മര്ത്യാ
മതമെന്നപേരില് കലാുപങ്ങളൊരുക്കുമ്പോള്
മരവിച്ചുമരപ്പാവകളായിത്തീര്ന്നുവോ?
മര്ത്യാ! നിന്ക്ഷേത്രമാംമനസ്സുകള്
"മതമേതായാലും മനുഷ്യന് നന്നായാല് മതി"
എന്ന ഗുരുവിന് വചനങ്ങളെ പുച്ഛിച്ചു തള്ളുമ്പോള്
ഓര്ക്കൂ! നാമെല്ലാം ആര്ഷഭാരതസന്താനം
കേവലമൊരു ഇടവഴികള്മാത്രം മതങ്ങള്
മനുഷ്യനെ ദൈവത്തിലെത്തിക്കാന്
മതസൗഹാര്ദ്ദസ്നേഹവഴികളില്
ജീവന് നയിച്ച മഹാത്മാവിന് പിന്ഗാമികള് നാം
ശ്രമിക്കൂ നീ! ആ ഇടവഴികളില് പിച്ചവെച്ച്
സായൂജ്യമണയാനെങ്കിലും.........എങ്കിലും
സ്നേഹവും സൗഹാര്ദ്ദവും ജീവന് തന്നടിസ്ഥാനം.
ഉയരട്ടെ!ഉയരട്ടെ! എന്നും നന്മനിറയുന്ന മാനവമനസ്സ്.
ഒരു സൂര്യനായി ജ്വലിക്കാമെന്നുമെന്നും
ഭാരതാംബതന് ഇരുളുകള് മായ്ക്കാന് മറയ്ക്കാന്
വിഷ്ണപ്രിയ. ആര്. നായര്
std 8
ദൈവം നമുക്കേകിയ നിധികള് മതങ്ങള്
ക്രിസ്തുവിലും കൃഷ്ണനിലും അള്ളാഹുവിലും
കാണുന്നു നാം ഒരു ദൈവചൈതന്യം
ജാതിയെച്ചൊല്ലിപാരി൯ ജാതകം മുടിക്കുമ്പോള്
ഓര്ക്കുക! നാമെല്ലാം ജാതരായതീ ഭാരതാംബയില്
ക്രിസ്തു,കൃഷ്മന് എന്തിനീ നാമങ്ങള്?
കാണുന്നു ഇവയില് ഒരേ ദിവ്യ ചൈതന്യം
മര്ത്യമനസ്സിനെ ശുദ്ധീകരിക്കുവാന്
സമാനമല്ലോ മാമോദീസാജലവും ഗംഗാജലവും
എന്നും അര്തഥമില്ലാത്തയുക്തിയല്ലോ മര്ത്യാ
മതമെന്നപേരില് കലാുപങ്ങളൊരുക്കുമ്പോള്
മരവിച്ചുമരപ്പാവകളായിത്തീര്ന്നുവോ?
മര്ത്യാ! നിന്ക്ഷേത്രമാംമനസ്സുകള്
"മതമേതായാലും മനുഷ്യന് നന്നായാല് മതി"
എന്ന ഗുരുവിന് വചനങ്ങളെ പുച്ഛിച്ചു തള്ളുമ്പോള്
ഓര്ക്കൂ! നാമെല്ലാം ആര്ഷഭാരതസന്താനം
കേവലമൊരു ഇടവഴികള്മാത്രം മതങ്ങള്
മനുഷ്യനെ ദൈവത്തിലെത്തിക്കാന്
മതസൗഹാര്ദ്ദസ്നേഹവഴികളില്
ജീവന് നയിച്ച മഹാത്മാവിന് പിന്ഗാമികള് നാം
ശ്രമിക്കൂ നീ! ആ ഇടവഴികളില് പിച്ചവെച്ച്
സായൂജ്യമണയാനെങ്കിലും.........എങ്കിലും
സ്നേഹവും സൗഹാര്ദ്ദവും ജീവന് തന്നടിസ്ഥാനം.
ഉയരട്ടെ!ഉയരട്ടെ! എന്നും നന്മനിറയുന്ന മാനവമനസ്സ്.
ഒരു സൂര്യനായി ജ്വലിക്കാമെന്നുമെന്നും
ഭാരതാംബതന് ഇരുളുകള് മായ്ക്കാന് മറയ്ക്കാന്
വിഷ്ണപ്രിയ. ആര്. നായര്
std 8
Labels:
കവിത
കണ്ണന്
കണ്ണനെ കണികാണാന്
കണ്ണുതുറന്നപ്പോള് കണ്ടു-
ഞാനെന് കാര് വര്ണ്ണനെ
ഓടക്കുഴലും കൊണ്ടോടിനടക്കും
എന് കള്ളക്കാര് വര്ണ്ണന്
അവന് എന് കള്ളക്കാര് വര്ണ്ണന്
ഒന്നു വിളിക്കുമ്പോള് അരികത്തെത്തും
ആനന്ദനൃത്തം ചവിട്ടുമവന്
കാറ്റീന്നും കോളീന്നും രക്ഷതരും
വിളിച്ചാലപ്പം അരികത്തെത്തും
കള്ള വികൃതികള് കാട്ടുമവന്
പതിന്നാലു ലോകത്തിന് അധിപനവന്
ശുദ്ധമനസ്സനാം കുചേലന്റെ
മിത്രമോ ഈ കള്ളകൃഷ്ണന്
പീലി തിരുകി മുടിയും കെട്ടും
വാലിട്ടോ കണ്ണും എഴുതിയിടും
രാക്ഷസി പൂതന മായം നല്കി
കണ്ണന്റെ നിറമോ നീലയായി.
ശ്രീജാ.പി.ബി
std VI
കണ്ണുതുറന്നപ്പോള് കണ്ടു-
ഞാനെന് കാര് വര്ണ്ണനെ
ഓടക്കുഴലും കൊണ്ടോടിനടക്കും
എന് കള്ളക്കാര് വര്ണ്ണന്
അവന് എന് കള്ളക്കാര് വര്ണ്ണന്
ഒന്നു വിളിക്കുമ്പോള് അരികത്തെത്തും
ആനന്ദനൃത്തം ചവിട്ടുമവന്
കാറ്റീന്നും കോളീന്നും രക്ഷതരും
വിളിച്ചാലപ്പം അരികത്തെത്തും
കള്ള വികൃതികള് കാട്ടുമവന്
പതിന്നാലു ലോകത്തിന് അധിപനവന്
ശുദ്ധമനസ്സനാം കുചേലന്റെ
മിത്രമോ ഈ കള്ളകൃഷ്ണന്
പീലി തിരുകി മുടിയും കെട്ടും
വാലിട്ടോ കണ്ണും എഴുതിയിടും
രാക്ഷസി പൂതന മായം നല്കി
കണ്ണന്റെ നിറമോ നീലയായി.
ശ്രീജാ.പി.ബി
std VI
Labels:
കവിത
ആത്മ വിദ്യാലയം
പച്ചവിരിക്കുന്ന ഗ്രാമത്തിന് നടുവിലാണ്
സുന്ദരമാം എന് കൊച്ചു വിദ്യാലയം
എന് ബാല്യസ്മരണകള് ഉറങ്ങികിടക്കും
സുന്ദരമാം കൊച്ചുവിദ്യാലയം
നല്ല ഗുരുക്കളാല് വാത്സല്യമേകുന്ന
എന്നാത്മ സുന്ദര വിദ്യാലയം
നല്ല മിത്രങ്ങളാല് സ്നേഹമേകീടുന്ന
എന് കൊച്ചു സുന്ദര വിദ്യാലയം
യാത്രയാകുന്ന വേളയില് ഞാനിതാ
ഒരുപടി പിന്നോട്ടു നോക്കിടുന്നു
ഇനിയെന്നു കാണുമെന് വിദ്യാലയം
ഇനിയെന്നു കാണുമെന് വിദ്യാലയം
ഇനിയെന്നു വരുമെന് ബാല്യസ്മരണകളുും
കേള്ക്കാന് കൊതിക്കുന്ന ശബ്ദങ്ങളും
വാത്സല്യമേകുന്ന നല്ല ഗുരുക്കള് തന്
സന്തോഷമേകുന്ന പുഞ്ചിരികളും
അറിവിന്റെ ഗൃഹമായ വിദ്യാലയം
സ്വപ്നങ്ങള് നിറഞോരെന് വിദ്യാലയം
അറിവുകള് നല്കിയ വിദ്യാലയം
പിരിയുന്ന എന്നാത്മ വിദ്യാലയം
പിരിയുന്ന വേളയിലും എന് മനസ്സില്
മായാതെ സ്വപ്നമായ് നില്ക്കയായ് നീ
കണ്ണുനിറഞ്ഞു ഞാന് യാത്രയാകുന്നു
നിന്നുടെ അനുഗ്രഹമേറ്റു വാങ്ങി
ഇനിയെന്നു കാണുമെന് വിദ്യാലയം
സ്വപ്നങ്ങള് നിറഞ്ഞൊരെന് വിദ്യാലയം
ഇനിയെന്നു കാണുമെന് വിദ്യാലയം
എന്നാത്മസുന്ദര വിദ്യാലയം.
ജിന്റോ ജോസ്
std 10
സുന്ദരമാം എന് കൊച്ചു വിദ്യാലയം
എന് ബാല്യസ്മരണകള് ഉറങ്ങികിടക്കും
സുന്ദരമാം കൊച്ചുവിദ്യാലയം
നല്ല ഗുരുക്കളാല് വാത്സല്യമേകുന്ന
എന്നാത്മ സുന്ദര വിദ്യാലയം
നല്ല മിത്രങ്ങളാല് സ്നേഹമേകീടുന്ന
എന് കൊച്ചു സുന്ദര വിദ്യാലയം
യാത്രയാകുന്ന വേളയില് ഞാനിതാ
ഒരുപടി പിന്നോട്ടു നോക്കിടുന്നു
ഇനിയെന്നു കാണുമെന് വിദ്യാലയം
ഇനിയെന്നു കാണുമെന് വിദ്യാലയം
ഇനിയെന്നു വരുമെന് ബാല്യസ്മരണകളുും
കേള്ക്കാന് കൊതിക്കുന്ന ശബ്ദങ്ങളും
വാത്സല്യമേകുന്ന നല്ല ഗുരുക്കള് തന്
സന്തോഷമേകുന്ന പുഞ്ചിരികളും
അറിവിന്റെ ഗൃഹമായ വിദ്യാലയം
സ്വപ്നങ്ങള് നിറഞോരെന് വിദ്യാലയം
അറിവുകള് നല്കിയ വിദ്യാലയം
പിരിയുന്ന എന്നാത്മ വിദ്യാലയം
പിരിയുന്ന വേളയിലും എന് മനസ്സില്
മായാതെ സ്വപ്നമായ് നില്ക്കയായ് നീ
കണ്ണുനിറഞ്ഞു ഞാന് യാത്രയാകുന്നു
നിന്നുടെ അനുഗ്രഹമേറ്റു വാങ്ങി
ഇനിയെന്നു കാണുമെന് വിദ്യാലയം
സ്വപ്നങ്ങള് നിറഞ്ഞൊരെന് വിദ്യാലയം
ഇനിയെന്നു കാണുമെന് വിദ്യാലയം
എന്നാത്മസുന്ദര വിദ്യാലയം.
ജിന്റോ ജോസ്
std 10
Labels:
കവിത
Wednesday, January 14, 2009
പൂമ്പാറ്റയ്ക്കായ്
പൂമ്പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി നുകരാന് വന്നാട്ടേെ
നിന്റെ പുള്ളിക്കുപ്പായം
എനിക്ക് തരുമോ പൂമ്പാറ്റേെ?
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേേനുണ്ണാന് വന്നാട്ടേ
നിന്റെ സുന്ദര ചിറകുകള്
എനിക്ക് തരുമോ പൂമ്പാറ്റേ ?
പൂമ്പാറ്റേ പൂമ്പാറ്റേ
വരുമോ വരുമോ പൂമ്പാറ്റേ ?
എന്റെ കൂടെ കളിയാടീടാന്
വരുമോ വരുമോ പൂമ്പാറ്റേ ?
പൂമ്പാറ്റേ പൂമ്പാറ്റേ
വന്നോട്ടേ ഞാന് വന്നോട്ടേെ?
പൂവുകള് തോറൂം പാറിനടക്കാന്
ഞാനും കൂടെ വന്നോട്ടേ?
എലിസബത്ത് ബേബി
std VIII
Labels:
കവിത
വെണ്ണക്കൊതിയന്
കൃഷ്ണാ നിന് രൂപം
എത്ര മനോഹരം
നിന് മിഴിതന് വര്ണ്ണം
കണ്ടാല് സാഗരം അലയടിക്കും പോലെ
പതിന്നാലു ലോകവും വായിലൊതുക്കും
കണ്ണന് വില്ലാളി വീരന്
കാളിയന് തലയില് നൃത്തം ചവിട്ടും
കണ്ണന് നന്ദഗോുപര് തന് പുത്രന്
വെണ്ണക്കൊതിയനാം കണ്ണന്
വൃന്ദാവനവാസികളുടെ നായകനാം കണ്ണന്
അര്ജ്ജുനന്റെ തേരാളിയാം കണ്ണന്
വില്ലാളി വീരന്
പ്രേമത്തിന് ദേവനാം കണ്ണന്
ലോകത്തിന് രക്ഷകന്.
രാഹുല് കെ.ആര്
std VIII
Labels:
കവിത
പൊന്നോണം
കാടും മേടും പൂത്തല്ലോ
പൊന്നോണത്തിനെ വരവേല്ക്കാന്
തുമ്പപ്പൂ ക്കള് വിരിഞ്ഞല്ലോ
ഓണത്തപ്പനെ വരവേല്ക്കാന്
മുല്ലപ്പൂ ക്കള് വിരിഞ്ഞല്ലോ
എങ്ങും പൂമണം പടര്ന്നല്ലോ
കാടും മേടും പൂത്തല്ലോ
പൊന്നോണത്തിനെ വരവേല്ക്കാന്
ശ്രേയസ് മധു
std V
Labels:
കവിത
എന്റെ പ്രകൃതി
സുന്ദര സുരഭിലമാണെന് പ്രകൃതി
വര്ണ്ണമനോഹരമാണെന് പ്രകൃതി
ചോലവനങള് നിറഞൊരു പ്രകൃതി
എന്റെ കൊച്ചു സുന്ദര പ്രകൃതി
കുയിലും കിളിയും കൂകി പാടും
വിശാല സുന്ദരമാണെന് പ്രകൃതി
മാനും മയിലും ചാഞ്ചാടും
പൂമ്പാറ്റകളും പാറീടും
വര്ണ്ണമനോഹരമെന് പ്രകൃതി
ആരതി മുരളീധരന്
std VI
Labels:
കവിത
കുയില്
കുയിലേ കുയിലേ പുള്ളിക്കുയിലേ
കൂ.....കൂ.......പാടു പുങ്കുയിലെ
കള്ളിക്കുയിലെ പൂങ്കുയിലെ
കാക്കക്കൂട്ടില് മുട്ടയിടുന്നൊരു
കള്ളിക്കുയിലെ പൂങ്കുയിലെ
നിന്റെ കൂകൂ എന്നസ്വരം കേട്ടാല്
എന്തൊരു രസമാണെനിക്കെന്നോ
രേവതി അജിത്ത്
std:VI
Labels:
കവിത
പൂമ്പാറ്റ
ഓലപ്പീലിയുമൂതി വരൂ
പൂഞ്ജിറകേലും പൂമ്പാറ്റേ
പുഞ്ജിരി തൂകും പൂമ്പാറ്റേ
തുളളിച്ചാടി രസിക്കാതെ
വളളിക്കുടിലിലുറങുന്നോ
ആവണിമാസം വിരിയുമ്പോള്
പൂവണി മധുരം ചൊരിയുമ്പോള്
പൂമുറ്റത്തെേ പൂിന്തണലില്
പൂക്കളമെഴുതാനറിയില്ലേ
ഓണത്തപ്പനെയെതിരേല്ക്കാന്
ഓണക്കോടിയുടുക്കൂ നീ
ഓലപ്പീലിയുമൂതി വരൂ
ഓലക്കുടയൂം ചൂടിവരൂ
സിനിമോള് ജോസ്
std:V
Labels:
കവിത
വണ്ടേ...... കരിവണ്ടേ.......
വണ്ടേ വണ്ടേ കരിവണ്ടേ
കറുത്തതെങ്ങനെ നിന്മേനി
കറുത്ത മഷിയില് വീണിട്ടോ
കരിമേഘത്തിലുരഞ്ഞിട്ടോ
വിളക്കുകണ്ടല് നീയെന്തെ
പാറിപ്പാറിയടുക്കുന്നു
തീനാളത്തില് വീണിട്ടയ്യോ
വിഷ്ണു മുകുന്ദന്
Std: VI
Labels:
കവിത
Tuesday, January 13, 2009
Contact Us
Govt. High School Manjoor
Manjoor South P.O.
Kottayam Dist
Kerala
India
Phone : +914829-245255
email- ghsmanjoor@gmail.com, hm@ghsmanjoor.co.cc
Manjoor South P.O.
Kottayam Dist
Kerala
India
Phone : +914829-245255
email- ghsmanjoor@gmail.com, hm@ghsmanjoor.co.cc
Educational Dist:- Kaduthuruthy
Educational Sub Dist:- Kuravilangad
ഡയറി
ഞങ്ങളുടെ ഈ എളിയ സംരംഭത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ദയവായി ഇവിടെ കുറിക്കുക.
കുട്ടികളുടെ രചനകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അതാതു പോസ്റ്റുകളില്‍ കുറിക്കുമല്ലോ.......
കുട്ടികളുടെ രചനകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അതാതു പോസ്റ്റുകളില്‍ കുറിക്കുമല്ലോ.......
ഗസ്റ്റ് ഡയറി
ഞങ്ങളുടെ ഈ എളിയ സംരംഭത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ക്രിയാത്മകമായ നിര്‍ദേശങ്ങളും ദയവായി ഇവിടെ കുറിക്കുക.
കുട്ടികളുടെ രചനകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അതാതു പോസ്റ്റുകളില്‍ കുറിക്കുമല്ലോ.......
കുട്ടികളുടെ രചനകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അതാതു പോസ്റ്റുകളില്‍ കുറിക്കുമല്ലോ.......
Subscribe to:
Posts (Atom)