Showing posts with label കഥകള്. Show all posts
Showing posts with label കഥകള്. Show all posts

Monday, February 9, 2009

കൊതുകു വിചാരണ

ഓഡര്‍ ഓഡര്‍ ഓഡര്‍
ഗുമസ്തന്‍ : രാജപ്പനെ കുത്തിക്കൊന്ന കേസില്‍ പ്രതി നീലിക്കൊതുക് നീലിക്കൊതുക് നീലിക്കൊതുക് . കോടതിമുന്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന്‍‍ ഭഗവത്ഗീതയില് തൊട്ട് സത്യം ചെയ്യുക.
നീലിക്കൊതുക് :കോടതി മുന്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ.
രാജപ്പന്റെ വക്കീല്‍ : താന്‍ ‍എന്തുകൊണ്ടാണ് രാജപ്പനെ കുത്തിയത്?
നീലിക്കൊതുക് : ഞാന്‍ ആഹാരം തേടിനടന്നപ്പോള്‍ രാജപ്പനെ കണ്ടു. ഞാന്‍ അവനെ കുത്തി.അവന്‍ എന്നെ അടിച്ചു.അപ്പോള്‍ എനിക്ക് വേദനിച്ചു. ഞാന്‍ രാജപ്പനെ കുത്തി അപ്പോള്ത്തന്നെ പറന്നു പോവുകയും ചെയ്തു.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ പ്രസ്താവന തീര്ത്തും ശരിയല്ല. ഇതിനു സാക്ഷിയുണ്ട്.
ഗുമസ്തന്‍ : മരിച്ചുപോയ രാജപ്പന്റെ ഭാര്യ തങ്കമ്മ തങ്കമ്മ തങ്കമ്മ
തങ്കമ്മ : എന്റെ പൊന്നേമാനെ എന്റെ ഭര്ത്താവിനെ ഈ ദുഷ്ടി നീലിക്കൊതുക് ക്രൂരമായി കുത്തുന്നത് ഞാന്‍ കണ്ടതാണ്. രക്ഷിക്കാന്‍ ചെന്നപ്പോള്‍ എനിക്കും കിട്ടി ഒരു കുത്ത്.
രാജപ്പന്റെ വക്കീല്‍:ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍. ഇതാണ് സംഭവിച്ചത്.
നീലിയുടെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഇത്രയും നേരം പറഞ്ഞത് പച്ചക്കള്ളമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയാന്‍ കോരപ്പനെ അനുവദിക്കണം.
ജഡ്ജി : എസ്സ് പ്രൊസീഡ്.
കോരപ്പന്‍ : കോടതി മുന്‍പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ. നീലി പറന്നു നടക്കുമ്പോള്‍ രാജപ്പന്‍ നീലിയെ മൃഗീയമായി ക്ഷതമേല്പ്പിക്കുകയായിരുന്നു. അപ്പോള്‍ നീലി രാജപ്പനെ കുത്തി.
നീലിയുടെ വക്കീല്‍ : ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് സംഭവിച്ചത്.എന്റെ കക്ഷിയെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണം.
ജഡ്ജി : എസ്സ് പ്രൊസീഡ്.
നീലിക്കൊതുക് : ഏമാനേ, ഞാന്‍ നിരപരാധിയാണ്. ഞാനല്ല എന്റെ ശരീരത്തിലെ രോഗാണുവാണ് കാരണം. എന്നെ വെറുതെ വിടൂ...... ചെയ്യാത്ത കുറ്റം ഞാന്‍ സമ്മതിക്കുകയില്ല.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഇത് പച്ചക്കള്ളമാണ്. ഇതിനു മറ്റൊരു സാക്ഷിയുണ്ട്.
ഗുമസ്തന്‍ : കൊട്ടാരം വീട്ടില്‍ ഫിലിപ്പ് ഫിലിപ്പ് ഫിലിപ്പ്.
ഫിലിപ്പ് : ഞാന്‍ എന്റെ പാടത്ത് മരുന്നടിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തുള്ള ഓടയില്‍ നിന്നും ഒരു സംസാരം കേട്ടു. നോക്കിയപ്പോള്‍ രോഗാണുവും നീലിയും. നീലിക്കൊതുക് പറഞ്ഞു."എന്റെ അനുജത്തിയെ അടിച്ചു കൊന്നവനാണ് രാജപ്പന്‍. അവനെ കുത്തിക്കൊല്ലണം. "
നീലിയുടെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ കാര്യങ്ങള് അക്ഷരം പ്രതി തെറ്റാണെന്ന് മാത്രമല്ല . ഇവര്‍ കെട്ടിച്ചമച്ച കഥയാണ് ഇവയെല്ലാം. ഇതിനെക്കുറിച്ച് ഡോക്ടര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്ക്കാം.
ഡോക്ടര്‍ :ഈ കൊതുകുകള് എല്ലാ വൃത്തികെട്ട സ്ഥലത്തും കാണുന്ന ജീവികളാണ്. ഇവയെ നമ്മള്‍ തന്നെയാണ് ഊട്ടി വളര്‍ത്തൂന്നത് . ഇതിന് എല്ലാവരും ഉത്തരവാദികളാണ്.
നീലിയുടെ വക്കീല്‍ : ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍. ഇതാണ് യാഥാര്‍ത്ഥ്യം. എന്റെ കക്ഷി നിരപരാധിയാണ്. ഇവര്‍ കേസിന്റെ ഗതിമാറ്റുകയാണ്.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ കാണുന്ന നീലിയെ വധിക്കണം.
ജഡ്ജി : രോഗങ്ങള്‍ പകര്ത്തുന്നതിന് കൊതുകിനെ മാത്രം കുറ്റം പറയാന്‍ കഴിയാത്തതിനാല്‍ ഫെബ്രുവരി 18 ബുധനാഴ്ചയിലേയ്ക്ക് കേസ്സ് മാറ്റിവച്ചിരിക്കുന്നു.
ക്ലാസ് റൂം ഗ്രൂപ്പ് പ്രവര്‍ത്തനം
std 5

Wednesday, February 4, 2009

സ്വപ്ന സാഫല്യം

അങ്ങനെ ആ രാത്രിയും കഴിഞ്ഞു. പതിവുതെറ്റിക്കാതെ അമ്മു കൃത്യം നാലുമണിയ്ക്കുതന്നെ എഴുന്നേറ്റു. വീട്ടിലെ പണികുറെ ഒതുക്കിയതിനു ശേഷം അമ്മു കുറച്ചു നേരം തന്റെ പഠനത്തില് ശ്രദ്ധ
കേന്ദ്രീകരിച്ചു.അമ്മുവിന് സ്വന്തമെന്നും ബന്ധമെന്നും പറയാന് തന്റെ രോഗിണിയായ അമ്മയും രണ്ടുസഹോദരിമാരും മാത്രമേ ഉള്ളൂ. അമ്മുവിന്റെ അച്ഛന് മരിച്ചിട്ട് രണ്ടര കൊല്ലമായി. ആ വേര്പാട് ഇന്നും അവളുടെ മനസ്സില് മായാതെ കിടക്കുന്നുണ്ട്.

വളരെ ക​ഷ്ടപാടും ദുരിതവും നിറഞ്ഞതായിരുന്നു അമ്മുവിന്റെ ജീവിതം. നന്നായി പഠിച്ച് ഒരു കലക്ടര് ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. അതിനായി അമ്മു പരമാവതി ശ്രമിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പരീക്ഷാഫീസ് വളരെ കൂടുതലാണെന്നും ഒരു മാസത്തിനുള്ളില് അടക്കണമെന്ന് സാര് തന്നോട് പറഞ്ഞത് . ഇത്രയും പണം ഒറ്റക്ക് എവിടുന്നുണ്ടാക്കം എന്ന് ഒരു നിമി​​​ഷം അവള് ചിന്തിച്ചുപോയി. താന് കലക്ടറാീയി വരുമെന്ന് മോഹിച്ചിരിക്കുന്ന അമ്മയും സഹോദരിമാരും. ആ പ്രതീക്ഷ സഫലമാകുമെന്ന് ഒാര്ത്ത് അമ്മുവിന്റെ സ്വപ്നം വെയിലത്തെ മഴച്ചാറ്റല് പോലെ അവളില് നിന്നകന്നു.

പഠനത്തിനുശേഷം വീട്ടില് തിരിച്ചെത്തിയ അമ്മു തന്റെ അമ്മയോട് കാര്യങ്ങള് പറഞ്ഞു. താന് വര്ഷങ്ങളോളം മനസ്സില് കൊണ്ടുനടന്ന ആഗ്രഹം ഒരു നിമിഷം കൊണ്ട് ഇല്ലാതാവുക
അവള്ക്ക് ചിന്തിക്കാന് പോലും കഴി‍ഞ്ഞില്ല. ആ നിമിഷങ്ങളെ അവള് വേറിട്ട കണ്ണുകളോടെ ഉറ്റുനോേക്കി.

കുറച്ചുനേരം ചിന്തിച്ചു നിന്നതിനുശേഷം എന്തോ ദൃഢനിശ്ചയം എടുത്തു. തന്റെ അമ്മയോടു
അനുവാദം വാങ്ങി പിറ്റേന്നു മുതല് അടുത്തുള്ള തയ്യല്കടയില് പോയിതുടങ്ങി പിന്നീട് ഒഴിവുള്ള വേളകളില് വീട്ടുവേലയ്ക്കും. അങ്ങനെ ഫീസടയ്ക്കാനുള്ള ദിവസം അടുത്തുവന്നു.തനിക്കുള്ള ഫീസിന് പണവും തിക‍ഞ്ഞു.ഫീസ് അടച്ചിതനുശേഷം പരീക്ഷയ്ക്കുള്ള പുറപ്പാടായിരുന്നു. അന്നുമുതല് അമ്മുവിന് ഉറക്കമില്ലാത്ത രാവുകളായിരുന്നു. പരീക്ഷാദിവസം വന്നെത്തി. അമ്മു പരീക്ഷയ്ക് തയ്യാറെടുത്തു. പരീക്ഷ എഴുതി. അങ്ങനെ ദിവസങ്ങള് കടന്നുപോയി. ഫലം അറിയുന്ന ദിനം. അമ്മയുടേയും സഹോദരിമാരുടേയും മനസ്സില് തീ ആളിക്കത്തി.

അപ്പോഴാണ് അമ്മു ആ വാര്ത്ത അറിഞ്ഞത് തനിക്ക് പരീക്ഷയില് ഒന്നാം റാങ്ക്. ഈ വാര്ത്തയറിഞ്ഞപ്പോള് ആ പിഞ്ചുമനസ്സ് സന്തോഷംകൊണ്ട് മതിമറന്നു. അവളുടെ കണ്ണുകള് കവിഞ്ഞൊഴുകി.

പിന്നീട് അമ്മു തന്റെ ആഗ്രഹം സാക്ഷാത്കരിച്ചു.അമ്മു കലക്ടറായി വലിയ വീടുവെച്ചു പിന്നീടുള്ളകാലം അമ്മയോടും സഹോദരിമാരോടൊപ്പം സുഖമായി ജീവിച്ചു.

ആര്യാ സോമന്
std 8

Saturday, January 24, 2009

അനാഥനായ ജീവന്

പണ്ടു പണ്ടു നീലേശ്വരം എന്ന ഗ്രാമത്തില് ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് ജീവന് എന്നായിരുന്നു.അച്ഛനും അമ്മയും ഉപേക്ഷിച്ച അവന് 4 വയസ്സ് മുതലേ ഒരനാഥനായി മാറിയിരുന്നു.അവന് തെരുവ് നായ്ക്കളെപ്പോലെ അലഞ്ഞുതിരിഞ്ഞു നടന്നു. പണ്ടുമുതലേ അനാഥനായ അവനെ പലരും ഉപദ്രവിക്കുമായിരുന്നു. ഓരോ ദിവസവും ഒരു രൂപ തുട്ടിനായി അവന് മറ്റുള്ളവരുടെ മുന്പില് കൈ നീട്ടുമ്പോഴും അവന്റെ ഉള്ള് വേദന നിറഞ്ഞതായിരുന്നു. ഓരോ രാത്രിയും അവന് ഓടകളിലും കടത്തിണ്ണകളിലും കഴിഞ്ഞു. അവനു കൂട്ടാിയി എന്നും കൂടെയൊരു തെരുവ് നായയും ഉണ്ടായിരുന്നു.അവന്റെ ഭക്ഷണം അവന് പകുതി നായയ്ക്കും കൊടുക്കും. അങ്ങനെ ഒരു ദിവസം ജീവനും നായയും കൂടി രാത്രി നടന്നു പോവുകയായിരുന്നു. അപ്പോള് ഒരു റോക്കറ്റ് നിര്ത്തിയിട്ടിരിക്കുന്നതു കണ്ടു. അതില് ആളുകള് ഒന്നും ഇല്ലായിരുന്നു. അവര് രണ്ടും റോക്കറ്റിന്റെ ഉള്ളിലേയ്ക്ക് കയറി. ജീവന് ശരിക്കും അദ്ഭുതപ്പെട്ടു പോയി. ജീവന് ഒരു സീറ്റില് ചെന്നിരുന്നു. അതിന്റെ മുന്പിലായി അവര് പല ബട്ടണുകളും കണ്ടു. അവര് അതില് ഒരു ബട്ടണ് അമര്ത്തി.പിന്നീട് ഒരു ചുവന്ന ബട്ടണില് ഞെക്കി, അപ്പോള് മിസൈല് മുന്നോട്ട് കുതിച്ചു. അത് അവര് അറിഞ്ഞിരുന്നില്ല. അവര് അതില് കിടന്ന് ഉറങ്ങിപ്പോയി. കുറെ കഴിഞ്ഞപ്പോള് അവന് കണ്ണു തുറന്നു മെല്ലെ പുറത്തേക്കിറങ്ങി.ആകെ മഞ്ഞുപോലെ ഒന്നും കാണാന് വയ്യ.കുറെ നേരത്തിനു ശേഷം മഞ്ഞുമാറി, അവന് പുറത്തിറങ്ങി. ഇതെന്റെ നാടല്ല, ഇത് ഭൂമിയല്ല, ഞാന് ഭൂമിക്ക് വെളിയില് വന്നിരിക്കുകയാണ്. ഇത് ഏത് ഗ്രഹമാണ്? എങ്കിലും ഇവിടെ ആവശ്യത്തിനു വേണ്ട ഓക്സിജന് ഉണ്ട്‍, അവന് മനസ്സില് ചിന്തിച്ചു. അവനും നായയും മെല്ലെ അകലേയ്ക്ക് നടന്നു നീങ്ങി. ആ പ്രദേശവും അവിടുത്തെ കാഴ്ചകളും അവരെ അദ്ഭുത സ്തബ്ദരാക്കി. മഞ്ഞിന്റെ കാഠിന്യം മൂലം അവിടുത്തെ ചെടികളുടെ ഇലകളില് പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളിയും പൂവുകളും കായ്കളും കൊണ്ടു നിറഞ്ഞുനില്ക്കുന്ന മരങ്ങളും അവര് ശ്രദ്ധയോടെ നോക്കിനിന്നു. അവര് അവിടുത്തെ മണ്ണിലോടെ മെല്ലെ മെല്ലെ നടന്നു. കായ്കള് അവര് ഭക്ഷണമാക്കി. അവര് അവിടെ കുറെ നാള് അവിടെ നിന്നു. അവര് അവിടുത്തെ മണ്ണും ഇലകളും ചെടിത്തൈകളും എല്ലാം എടുത്ത് മിസൈലില് കയറി. അപ്പോള് ഒരു പറ്റം പേര് വന്നു അവരെ ആക്രമിച്ചു. ആ ആക്രമണത്തില് ജീവന് അവന്റെ നായയെ നഷ്ടമായി. അത് അവനെ വളരെ ദുഖിതനാക്കി.പണം എടുക്കാന് വേണ്ടിയായിരുന്നു അവര് അവനെ ആക്രമിച്ചത്. അതില്ലെന്നറിഞ്ഞപ്പോള് അവര് തിരിച്ചുപോയി.ജീവന് വീണ്ടും അവിടുത്തെ മണ്ണും ചെടിത്തൈകളും ശേഖരിച്ചു മിസൈലില് കയറി നേരെ ഭൂമിയിലെത്തി.അന്യഗ്രഹത്തിലെത്തി ഇത്രയും തെളിവുകള് കൊണ്ടുവന്നതിന്‍ ജീവന് ഒരു അവാര്ഡും കുറെ പണവും ലഭിച്ചു. അപ്പോള് അവന് പറഞ്ഞു, "ഈ പണത്തിന്റെ അവകാശികള് ഇവിടുത്തെ പാവങ്ങളാണ്‍. വര്ഷങ്ങളായി മാതാപിതാക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള് വന്നാല് ഞാന് അവരെ ധിക്കരിക്കില്ല. എങ്കിലും ഈ പണത്തിന്റെ പകുതി ഈ നാട്ടിലെ അലഞ്ഞുതിരി‍ഞ്ഞു നടക്കുന്ന കുട്ടികള്ക്കായി ചെലവാക്കും", അവന് പറഞ്ഞു നിര്ത്തി .
ശ്രീജാ.പി.ബി
std VI

ഒരു ദിവാസ്വപ്നം

രാത്രിയുടെ അന്ത്യയാമം.ആകാശത്ത് നക്ഷത്രങ്ങള് ചിരിച്ചു നില്ക്കുന്നു."ഇറങ്ങി വാ, ഇറങ്ങി വാ" ആരോ വിളിക്കുന്നതുപോലെ. ഞാന് ശബ്ദമുണ്ടാക്കാതെ പുറത്തേയ്ക്കിറങ്ങി. ആരോ പിടിച്ചൊരു വലി.ഇപ്പോള് ഞാന് നില്ക്കുന്നത് എന്റെ വീട്ടിലല്ല ഒരു തടാകക്കരയില്. പേടിക്കേണ്ട കേട്ടോ.....ഇതു ഞാനാ.ഞാന് തിരിഞ്ഞുനോക്കി.എന്റെ അത്രയും പൊക്കം കാണും, കയ്യില് മാന്ത്രികവടിയുമായി നില്ക്കുന്ന ഒരു കുട്ടി.ഷര്ട്ടിട്ടില്ല , കാലില് ഒരു വളയം .ചെരിപ്പിട്ടിട്ടില്ല അതെ ഞാന് അത്ഭുതപ്പെട്ടുപോയി മുത്തശ്ശന് പറഞ്ഞ കുട്ടിച്ചാത്തന് തന്നെ. ചാത്തന് എന്നെ പുറത്തുകയറ്റിയിരുത്തി തടാകക്കരയില് നിന്നും മുകലിലേയ്ക്ക് ഒറ്റ പറക്കല്. ഞാന് ഭയന്നുപോയി.അങ്ങനെ ഞങ്ങള് ആകാശത്തുകൂടി പറന്നു.ഹായ് നല്ല രസം! ആകാശത്തുനിന്നും ഞാന് താഴേയ്ക്ക് നോക്കി-വലിയഘോരവനങ്ങള് പോലും ചെറിയ കുറ്റിച്ചെടികള്.ഗ്രാമത്തിലുള്ള വീടുകളോ തീപ്പെട്ടികള് പോലെ.വലിയ നദികളും തടാകങ്ങളും വെറും കൈവഴിച്ചാലുകള്. "നമ്മള് എങ്ങോട്ടാണ് ചാത്താ?" "എന്റെ ഗ്രാമത്തിലേയ്ക്ക് .അവിടെ നിന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളും നിന്നെ സ്നേഹിക്കാന് ഒത്തിരി കൂട്ടുകാരുമുണ്ട്" ആണോ? എങ്കിലും...എന്താ കുട്ടീ, ചേട്ടനെയും അമ്മയേയും ഓര്ക്കുമ്പോള് ഒരു വിഷമം അല്ലേ? പെട്ടെന്നൊരു മേഘം വന്നു ഞങ്ങളെ മൂടി.എന്തൊരിരുട്ട്.അകലെയായി ഒരു കവാടം, താമസിക്കാതെ ഞങ്ങള് അതിലൂടെ അകത്ത് കടന്നു."ഹായ് നല്ല സുഗന്ധം ! ഇവിടെ ഈ മഞ്ഞുകാലത്തും ചെടികള് പൂത്തിരിക്കുന്നുവോ? അതെ കുട്ടി ഇറങ്ങിക്കൊള്ളൂ ഇതാണ് എന്റെ ഗ്രാമം.കുട്ടിച്ചാത്തന്മാരുടെ ഗ്രാമം."ഹായ്! പുറകില് നിന്നാരോ വിളിച്ചു.ഞാന് തിരിഞ്ഞു നോക്കി. അദ്ഭുതം! പൂക്കള് നിറഞ്ഞ ശരീരവുമായി ഒരു ദേവത.സിംഹത്തിന്റെ ശരീരവും മനുഷ്യരുടെ മുഖവും മയില്പ്പീലിക്കിരീടവുമ വച്ച ഒരു രാജകുമാരി വന്ന് എന്നെ മാലയിട്ട് സ്വീകരിച്ചു.എനിക്ക് അത്ഭുതം അടക്കാനായില്ല. ഒരു ചെറിയ അണ്ണാന് വന്ന് എനിയ്ക്കൊരു കിരീടം വച്ചു തന്നു. അതിനും മനുഷ്യരുടെ ഭാഷ അറിയാമായിരുന്നു. അവര് എന്നെ അവരുടെ ഇലകളും പൂക്കളും കൊണ്ട് മാത്രം നിര്മ്മിച്ച കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. എന്നെ ഇവിടെ കൊണ്ടു വന്ന കുട്ടിച്ചാത്തന് എവിടെ?അവന് ഭക്ഷണം കഴിക്കുകയാണ്.എന്റെ തോളത്ത് വന്നിരുന്നു ഒരു മഞ്ഞക്കിളിയാണ് ചോദ്യത്തിനു ഉത്തരം നല്കിയത്.കൊട്ടാരത്തില് കയറിയപ്പോള് ഒരു നല്ല സുഗന്ധം.കുറച്ചു കൊട്ടുംപാട്ടും കേള്ക്കാം.അവിടെ ചാത്തന്മാര് നൃത്തം പഠിക്കുകയാണ്. രാജകുമാരി എന്നെ ഒരു മരത്തടിയാല് നിര്മ്മിച്ച ഒരു സിംഹാസനത്തില് ഇരുത്തി. എനിക്ക് ഭക്ഷിക്കുവാനായ് അവര് പലതരം ഭക്ഷണങ്ങളും കൊണ്ടു വന്നു.പഴവര്ഗ്ഗങ്ങള്,പച്ചക്കറികള്, അങ്ങനെ പലതരം......... ഞാന് ഒരു വിശിഷ്ടയിനം ആപ്പിള് എടുത്ത് കഴിക്കാന് തുടങ്ങി."ടപ്പേ"പുറത്തിനിട്ട് ഒരടി. സമയം 8 മണിയായി എഴുന്നേല്ക്ക്. അതെന്റെ അമ്മയായിരുന്നു. എവിടെ രാജകുമാരി? എവിടെ ചാത്തന്? അപ്പോഴാണ് ഞാനറിയുന്നത് അതൊരു സ്വപ്നമായിരുന്നെന്ന്.എങ്കിലും ആ മധുരിക്കുന്ന സ്വപ്നത്തിന്റെ ഓര്മ്മകളുമായി ഞാന് കട്ടിലില് വീണ്ടും ചുരുണ്ടു കൂടി.

ജിന്റോ ജോസ്
std 10

Tuesday, January 13, 2009

ഒരു കഥ

ടെസ്റ്റ്

കൂട്ടുകൂടിയവര്‍