Wednesday, September 16, 2009

ഓസോണ്‍ ദിനാചരണം


ഓസോണ്‍ ദിനാചരണം 6-)o ക്ലാസുകാരുടെ നേതൃത്വത്തില്‍ നടന്നു. ഭുമിയുടെ രക്ഷാകവചം എന്ന സയന്‍സ് പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശേഖരിച്ച വിവരങ്ങള്‍ മറ്റു ക്ലാസുകാരുമായി പങ്കുവയ്ക്കാന്‍ ഇതൊരവസരം കൂടിയായി. ഓസോണ്‍ ശോഷണത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയവുമായി കുട്ടികള്‍ ശേഖരിച്ച വിരങ്ങള്‍ കൊളാഷ്‍, പോസ്റ്റര്‍, ലഘുലേഖ എന്നീ മാദ്ധ്യമങ്ങളിലൂടെയാണ് മറ്റ് ക്ലാസുകാരുമായി പങ്കുവച്ചത്. ലഘുലേഖ ക്ലാസ് പ്രതിനിധികളായ ശ്രേയസ് മധുവും അനുരേഷും ചേര്‍ന്ന് മറ്റ് ക്ലാസുകളില്‍ വായിച്ചു. പോസ്റ്ററും കൊളാഷും സ്കൂള്‍ നോട്ടീസ് ബോര്‍ഡിന് സമീപം പ്രദര്‍ശിപ്പിച്ചു.


കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന, വായിച്ചിരിക്കേണ്ട

ചില ഓസോണ്‍ദിന ചിന്തകള്‍ -> ഇവിടെ ഞെക്കുക

കൂട്ടുകൂടിയവര്‍