Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, January 26, 2009

ഒരു ബ്ലോഗ് വിചാരം

ആശയവിനിമയത്തിന്റ അതിനൂതന മാര്‍ഗമാണ് ബ്ലോഗ്. ഇന്ന് കമ്പ്യുട്ടര്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റും ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈകാലഘട്ടത്തില്‍ ഏതൊരു വ്യക്തിക്കും അഭിപ്രായങ്ങള്‍, കലാസൃഷ്ടികള്‍, ആശയങ്ങള്‍,അഭിരുചികള്‍ മറ്റുള്ളവരെ അറിയിക്കിവാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍സ്വീകരിക്കുവാനും കഴിയുന്ന നൂതനമായ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗ്. ഇവിടെ ആശയം കൈമാറപ്പെടുന്നത് പ്രാദേശികമായോ, ദേശീയമായോ അന്തര്‍ദേശീയമായോ അല്ല, മറിച്ച് ആഗോള തലത്തില്‍ തന്നെ വളരെയധികം അനന്ത സാധ്യതകള്‍ ലക്ഷ്യമിടുന്നു. ലോകത്തിന്റെ ഏതൊരു മൂലയില്‍ നടക്കുന്ന വളരെ ചെറിയ സംഭവമാണങ്കില്‍ പോലും ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ ഒരു രാഷ്ട്രത്തിനോ പ്രയോജനപ്പെടുത്താന്‍ കഴിയും.
സാധാരണ പത്രങ്ങളും പുസ്തങ്ങളും വായിക്കുന്നതിനെ രേഖിയവായന എന്നാണ് പറയുന്നതെങ്കില്‍ ഇന്ററര്‍നെറ്റില്‍ ഒരു പേജില്‍ നിന്ന് അടുത്ത പേജിലേക്കായിമാറുന്ന ബ്ലഗ് വായനയെ അരേഖീയ വായന എന്ന് വിളിക്കാം. ഇവിടെ ചിത്രങ്ങളിലൂടെയോ രേഖകളിലൂടെയോ പേജുകള്‍ ദൃശ്യമാകുകയും ആശയവിനിമയം നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഗോള മാധ്യമങ്ങളായ ഗാര്‍ഡിയന്‍ ടൈംസ് എന്നീ പത്രങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

അല്പം ചരിത്രം
ബ്ലോഗിന്റ ആരംഭം 1994 ല്‍ ആണ്. സാര്‍ത് മോര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഹാള്‍ നടത്തിയ ഓണ്‍ ലൈന്‍ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗിന് തുടക്കം കുറിച്ചത്. 1999ല്‍ Web Log എന്ന രണ്ട് പദത്തില്‍ നിന്നാണ് പീറ്റര്‍ മെള്‍ഹോള്‍ഡ് BlOG എന്ന പദം ഉണ്ടാക്കിയത്.

എ.എം ബേബി
ഹെഡ്മാസ്റ്റര്‍, ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍

Saturday, January 24, 2009

അഭിമാന താരത്തിന്റെ സുവര്ണ നിമിഷം

ബയ്ജിങ്ങിലെ ഷൂട്ടിംഗ് റേയ്ഞ്ചില് ഇതാ ഇപ്പോഴും ഭാരതത്തിന്റ ദേശീയഗാനം മുഴങ്ങി കേള്ക്കാം. വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവില് നമുക്കു മാത്രമായ് ഒരു സ്വര്ണം ഒളിമങ്ങാതെ കാത്തിരിപ്പു ണ്ടായിരുന്നു. അത് ചിരിച്ചുകൊണ്ട് ആവേശത്തോടെ കയറുവാന് കൊതിച്ചത് "അഭിനവ് ബിന്ദ്ര "എന്ന താരത്തിന്റ കരങ്ങളിലേക്കായിരുന്നു 28 വര്ഷത്തെ കാത്തിരുപ്പിനൊടുവില് ഇതാ ഇന്ഡ്യ വീണ്ടും വിജയകിരിടം ചൂടുകയാണ്. എല്ലാ സന്തോഷങ്ങളും ഒരു ചെറുപുഞ്ചിരിയിലൊതുക്കുന്ന ഈ ചണ്ഢീഗഡുകാരന് ഇന്‍ഡ്യയുടേതാണ്, ഇന്ഡ്യയുടെ പ്രതീക്ഷയാണ്. അഭിനവിന്റ ഈ മെഡല് നമ്മുടെതാണ്. നമ്മുടെ ഊര്ജമാണ്.
ഉത്തര്പ്രദേശിലെ ഡെറാഡൂണില് 1983 സെപ്തംബര് 28-നാണ് ഈ ​ഷൂട്ടിംഗ് താരത്തിന്റെ ജനനം.ചണ്ഡീഗഡില് സിരക് പൂരിലെ ഫാം ഹൗസില് തോക്കുകളായിരുന്നു ഈ കുട്ടി അഭിനവിന്റെ കളിപ്പാട്ടങ്ങള്.സൈനികനായ മുത്തച്ഛന്റെ തോക്കുകളില് തൊട്ടും തലോടിയും അഭിനവ് തോക്കുകളെ സ്നേഹിക്കുവാന് തുടങ്ങി.ആദ്യ കാലങ്ങളില് ആയയുടെ തലയില് പാവ വെച്ചായിരുന്നു ഉന്നംപിടിക്കല്.മകന്റെ താല്പര്യങ്ങള് കണ്ടറിഞ്ഞ മാതാപിതാക്കളായ ഡോ.എം.എസ്സ് ബിന്ദ്രയും അമ്മ ബബ്ബിയും വീടിനു പുറകില് നല്ല ഒരു ഷുട്ടിംഗ് റേഞ്ച് ഒരുക്കിക്കൊടുത്തു.
മറ്റു കുട്ടികള് ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമായി നടക്കുമ്പോഴും ഷൂട്ടിംഗ് റേഞ്ചായിരുന്നു അഭിനവിന്റെ കളിയിടം.ഒളിംപിക്സിലെ ഈ സുവര്ണ്ണ നേട്ടത്തിനു പുറമേ ഇന്ത്യയില് "ഖേല്രത്ന പുരസ്കാരവും" അഭിനവിനെ തേടിയെത്തിയിട്ടുണ്ട്.
ഈ സുവര്ണ്ണനേട്ടത്തിനു പിന്നില് ഒരു മലയാളിക്കരം കൂടി ഉണ്ടെന്നറിയുമ്പോള് നമ്മള് മലയാളികള്ക്ക് എക്കാലവും അഭിമാനിക്കാം.സണ്ണിതോമസ് എന്ന മലയാളിയാണ് അഭിനവിന്റെ കോച്ച്.
നാം ഒാരോരുത്തരുടെയും മനസ്സിലെ സ്വര്ണ്ണപീഠത്തില് സ്ഥാനം ഉറപ്പിച്ച ആ "​ഷൂട്ടിംഗ് കിംങ് " ഇനിയും ഒളിംപിക്സില് ധാരാളം സ്വര്ണ്ണമെഡലുകളും പുരസ്കാരങ്ങളും കീഴടക്കട്ടെയെന്ന് നമുക്ക് പ്രാര്ത്ഥിക്കാം.

ഭാഗ്യലക്ഷ്മി.പി.സി
std 8

കൂട്ടുകൂടിയവര്‍