ആശയവിനിമയത്തിന്റ അതിനൂതന മാര്‍ഗമാണ് ബ്ലോഗ്. ഇന്ന് കമ്പ്യുട്ടര്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റും ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു. ഈകാലഘട്ടത്തില്‍ ഏതൊരു വ്യക്തിക്കും അഭിപ്രായങ്ങള്‍, കലാസൃഷ്ടികള്‍, ആശയങ്ങള്‍,അഭിരുചികള്‍ മറ്റുള്ളവരെ അറിയിക്കിവാനും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍സ്വീകരിക്കുവാനും കഴിയുന്ന നൂതനമായ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗ്. ഇവിടെ ആശയം കൈമാറപ്പെടുന്നത് പ്രാദേശികമായോ, ദേശീയമായോ അന്തര്‍ദേശീയമായോ അല്ല, മറിച്ച് ആഗോള തലത്തില്‍ തന്നെ വളരെയധികം അനന്ത സാധ്യതകള്‍ ലക്ഷ്യമിടുന്നു. ലോകത്തിന്റെ ഏതൊരു മൂലയില്‍ നടക്കുന്ന വളരെ ചെറിയ സംഭവമാണങ്കില്‍ പോലും ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ ഒരു രാഷ്ട്രത്തിനോ പ്രയോജനപ്പെടുത്താന്‍ കഴിയും.
സാധാരണ പത്രങ്ങളും പുസ്തങ്ങളും വായിക്കുന്നതിനെ രേഖിയവായന എന്നാണ് പറയുന്നതെങ്കില്‍ ഇന്ററര്‍നെറ്റില്‍ ഒരു പേജില്‍ നിന്ന് അടുത്ത പേജിലേക്കായിമാറുന്ന ബ്ലഗ് വായനയെ അരേഖീയ വായന എന്ന് വിളിക്കാം. ഇവിടെ ചിത്രങ്ങളിലൂടെയോ രേഖകളിലൂടെയോ പേജുകള്‍ ദൃശ്യമാകുകയും ആശയവിനിമയം നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഗോള മാധ്യമങ്ങളായ ഗാര്‍ഡിയന്‍ ടൈംസ് എന്നീ പത്രങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
അല്പം ചരിത്രം
ബ്ലോഗിന്റ ആരംഭം 1994 ല്‍ ആണ്. സാര്‍ത് മോര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഹാള്‍ നടത്തിയ ഓണ്‍ ലൈന്‍ ആശയവിനിമയ മാര്‍ഗമാണ് ബ്ലോഗിന് തുടക്കം കുറിച്ചത്. 1999ല്‍ Web Log എന്ന രണ്ട് പദത്തില്‍ നിന്നാണ് പീറ്റര്‍ മെള്‍ഹോള്‍ഡ് BlOG എന്ന പദം ഉണ്ടാക്കിയത്.
എ.എം ബേബി
ഹെഡ്മാസ്റ്റര്‍, ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍
Subscribe to:
Post Comments (Atom)
ആശംസകള്‍ !!!
ReplyDeleteബേബി മാഷ് അഭിനന്ദനങ്ങള്‍...
ReplyDeleteകുട്ടികളുടെ ഒരു ബ്ലോഗ് ശില്പശാല സ്കൂളില്‍ നടത്തി നോക്കൂ...
മറ്റ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അതൊരു മാതൃകയാവട്ടെ...
മാഷെ ആശംസകൾ,
ReplyDeleteകുട്ടികൾക്ക് ആദ്യാക്ഷരി എന്ന ബ്ലോഗ് പരിചയപ്പെടുത്തിക്കൊടുക്കുക
മാഷെ ആശംസകൾ
ReplyDeleteഞാനും കണ്ടുപിടിച്ചേ!!