Saturday, January 24, 2009

ഓലപ്പീലിയുമൂതി വരൂ

പൂ‍ഞ്ചിറകേലും പൂമ്പാറ്റേ
പുഞ്ചിരി തൂകും പൂമ്പാറ്റേ
തുളളിച്ചാടി രസിക്കാതെ
വളളിക്കുടിലിലുറ‍ങുന്നോ
ആവണിമാസം വിരിയുമ്പോള്
പൂവണി മധുരം ചൊരിയുമ്പോള്
പൂമുറ്റത്തെേ പൂിന്തണലില്
പൂക്കളമെഴുതാനറിയില്ലേ
ഓണത്തപ്പനെയെതിരേല്ക്കാന്
ഓണക്കോടിയുടുക്കൂ നീ
ഓലപ്പീലിയുമൂതി വരൂ
ഓലക്കുടയൂം ചൂടിവരൂ


സിനിമോള് ജോസ്
std:V

2 comments:

  1. കവിത ചൊല്ലാനും കൂടിയുള്ളതാണ്‌. സിനിമോള്‍ക്ക്‌ ഭാവുകങ്ങള്‍.

    ReplyDelete

കൂട്ടുകൂടിയവര്‍