Saturday, January 24, 2009

ഒരു ദിവാസ്വപ്നം

രാത്രിയുടെ അന്ത്യയാമം.ആകാശത്ത് നക്ഷത്രങ്ങള് ചിരിച്ചു നില്ക്കുന്നു."ഇറങ്ങി വാ, ഇറങ്ങി വാ" ആരോ വിളിക്കുന്നതുപോലെ. ഞാന് ശബ്ദമുണ്ടാക്കാതെ പുറത്തേയ്ക്കിറങ്ങി. ആരോ പിടിച്ചൊരു വലി.ഇപ്പോള് ഞാന് നില്ക്കുന്നത് എന്റെ വീട്ടിലല്ല ഒരു തടാകക്കരയില്. പേടിക്കേണ്ട കേട്ടോ.....ഇതു ഞാനാ.ഞാന് തിരിഞ്ഞുനോക്കി.എന്റെ അത്രയും പൊക്കം കാണും, കയ്യില് മാന്ത്രികവടിയുമായി നില്ക്കുന്ന ഒരു കുട്ടി.ഷര്ട്ടിട്ടില്ല , കാലില് ഒരു വളയം .ചെരിപ്പിട്ടിട്ടില്ല അതെ ഞാന് അത്ഭുതപ്പെട്ടുപോയി മുത്തശ്ശന് പറഞ്ഞ കുട്ടിച്ചാത്തന് തന്നെ. ചാത്തന് എന്നെ പുറത്തുകയറ്റിയിരുത്തി തടാകക്കരയില് നിന്നും മുകലിലേയ്ക്ക് ഒറ്റ പറക്കല്. ഞാന് ഭയന്നുപോയി.അങ്ങനെ ഞങ്ങള് ആകാശത്തുകൂടി പറന്നു.ഹായ് നല്ല രസം! ആകാശത്തുനിന്നും ഞാന് താഴേയ്ക്ക് നോക്കി-വലിയഘോരവനങ്ങള് പോലും ചെറിയ കുറ്റിച്ചെടികള്.ഗ്രാമത്തിലുള്ള വീടുകളോ തീപ്പെട്ടികള് പോലെ.വലിയ നദികളും തടാകങ്ങളും വെറും കൈവഴിച്ചാലുകള്. "നമ്മള് എങ്ങോട്ടാണ് ചാത്താ?" "എന്റെ ഗ്രാമത്തിലേയ്ക്ക് .അവിടെ നിന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളും നിന്നെ സ്നേഹിക്കാന് ഒത്തിരി കൂട്ടുകാരുമുണ്ട്" ആണോ? എങ്കിലും...എന്താ കുട്ടീ, ചേട്ടനെയും അമ്മയേയും ഓര്ക്കുമ്പോള് ഒരു വിഷമം അല്ലേ? പെട്ടെന്നൊരു മേഘം വന്നു ഞങ്ങളെ മൂടി.എന്തൊരിരുട്ട്.അകലെയായി ഒരു കവാടം, താമസിക്കാതെ ഞങ്ങള് അതിലൂടെ അകത്ത് കടന്നു."ഹായ് നല്ല സുഗന്ധം ! ഇവിടെ ഈ മഞ്ഞുകാലത്തും ചെടികള് പൂത്തിരിക്കുന്നുവോ? അതെ കുട്ടി ഇറങ്ങിക്കൊള്ളൂ ഇതാണ് എന്റെ ഗ്രാമം.കുട്ടിച്ചാത്തന്മാരുടെ ഗ്രാമം."ഹായ്! പുറകില് നിന്നാരോ വിളിച്ചു.ഞാന് തിരിഞ്ഞു നോക്കി. അദ്ഭുതം! പൂക്കള് നിറഞ്ഞ ശരീരവുമായി ഒരു ദേവത.സിംഹത്തിന്റെ ശരീരവും മനുഷ്യരുടെ മുഖവും മയില്പ്പീലിക്കിരീടവുമ വച്ച ഒരു രാജകുമാരി വന്ന് എന്നെ മാലയിട്ട് സ്വീകരിച്ചു.എനിക്ക് അത്ഭുതം അടക്കാനായില്ല. ഒരു ചെറിയ അണ്ണാന് വന്ന് എനിയ്ക്കൊരു കിരീടം വച്ചു തന്നു. അതിനും മനുഷ്യരുടെ ഭാഷ അറിയാമായിരുന്നു. അവര് എന്നെ അവരുടെ ഇലകളും പൂക്കളും കൊണ്ട് മാത്രം നിര്മ്മിച്ച കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. എന്നെ ഇവിടെ കൊണ്ടു വന്ന കുട്ടിച്ചാത്തന് എവിടെ?അവന് ഭക്ഷണം കഴിക്കുകയാണ്.എന്റെ തോളത്ത് വന്നിരുന്നു ഒരു മഞ്ഞക്കിളിയാണ് ചോദ്യത്തിനു ഉത്തരം നല്കിയത്.കൊട്ടാരത്തില് കയറിയപ്പോള് ഒരു നല്ല സുഗന്ധം.കുറച്ചു കൊട്ടുംപാട്ടും കേള്ക്കാം.അവിടെ ചാത്തന്മാര് നൃത്തം പഠിക്കുകയാണ്. രാജകുമാരി എന്നെ ഒരു മരത്തടിയാല് നിര്മ്മിച്ച ഒരു സിംഹാസനത്തില് ഇരുത്തി. എനിക്ക് ഭക്ഷിക്കുവാനായ് അവര് പലതരം ഭക്ഷണങ്ങളും കൊണ്ടു വന്നു.പഴവര്ഗ്ഗങ്ങള്,പച്ചക്കറികള്, അങ്ങനെ പലതരം......... ഞാന് ഒരു വിശിഷ്ടയിനം ആപ്പിള് എടുത്ത് കഴിക്കാന് തുടങ്ങി."ടപ്പേ"പുറത്തിനിട്ട് ഒരടി. സമയം 8 മണിയായി എഴുന്നേല്ക്ക്. അതെന്റെ അമ്മയായിരുന്നു. എവിടെ രാജകുമാരി? എവിടെ ചാത്തന്? അപ്പോഴാണ് ഞാനറിയുന്നത് അതൊരു സ്വപ്നമായിരുന്നെന്ന്.എങ്കിലും ആ മധുരിക്കുന്ന സ്വപ്നത്തിന്റെ ഓര്മ്മകളുമായി ഞാന് കട്ടിലില് വീണ്ടും ചുരുണ്ടു കൂടി.

ജിന്റോ ജോസ്
std 10

4 comments:

  1. മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.
    നല്ല നിലവാരമുള്ള രചനകള്‍ എല്ലാവരും എഴുതിയിരിക്കുന്നു. ഇനിയും മികച്ച രചനകള്‍ പ്രതീക്ഷിക്കുന്നു. കഥകളും കവിതകളും ലേഖനങ്ങളും എല്ലാം നന്നായിരിക്കുന്നു.

    ReplyDelete
  2. എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  3. ഒരു ദിവാസ്വപ്നം (അത്‌ ദിവാസ്വപ്നമായിരുന്നോ - പുലര്‍കാല സ്വ്പ്നമല്ലേ?) മനോഹരമായിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ എഴുതുക. എല്ലാ ആശംസകളും!

    ReplyDelete
  4. ജിന്റോ,
    ദിവാസ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നമാണ്‌. ഒരു പരിധി വരെ അത്‌ഭാവന വളരാനും ഇച്ഛാശക്തി വളര്‍ത്താനുമൊക്കെ നല്ലതാണ്‌.
    കലാം കാണാന്‍ പറഞ്ഞത്‌ ഇത്തരം സ്വപ്നമാണ്‌.
    പക്ഷെ ഇത്‌ സുന്ദരമായ ഒരു പുലര്‍ക്കാല സ്വപ്നമാണ്‌ .ഇതും കലാകാരന്മാര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌. ഇനിയും കണ്ടോളൂ.
    എന്റെ ബ്ലോഗില്‍ ഞാന്‍ സ്കൂള്‍ കഥകള്‍ എഴുതിയിട്ടുണ്ട്‌.അതും വായിക്കുമല്ലോ..വായിച്ച്‌ അഭിപ്രായം പറയുമല്ലോ.
    http://mekhamalhaar.blogspot.com

    ReplyDelete

കൂട്ടുകൂടിയവര്‍