Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Thursday, January 14, 2010

വലയസൂര്യഗ്രഹണ വിശേഷങ്ങള്‍.....

കിഴക്കുനോക്കിയന്ത്രം എന്ന ശാസ്ത്ര ബ്ലോഗില്‍ വന്ന പോസ്റ്റില്‍ നിന്ന്..........



തീവലയത്തിനുള്ളിലെ ചന്ദ്രന്‍ കേരളത്തിന്റെ ആകാശത്തും..


മനോഹരവും അപൂര്‍വ്വവുമായ ആകാശക്കാഴ്ചക്കാണ് ഈ വരുന്ന ജാനുവരി 15 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂലായ് 22 ന് നടന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് മറ്റൊരു സൂര്യഗ്രഹണം കൂടി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വലയസൂര്യഗ്രഹണം എന്ന പ്രതിഭാസമാണ് കേരളത്തിന്റെ ആകാശത്തിന് മുകളില്‍ അരങ്ങേറുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണവും മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.



ഗ്രഹണം കേരളത്തില്‍

തിരിവനന്തപുരത്ത് 11.09 ന് ഗ്രഹണം ആരംഭിക്കും. 1.13 ഓടെ പൂര്‍ണ്ണമായ വലയഗ്രഹണം ആരംഭിക്കും. 1.17 ഓടെ പരമാവധി വലയഗ്രഹണം ദൃശ്യമാകും. 1.22 ഓടെ ചന്ദ്രന്‍ സൂര്യബിംബത്തിന് പുറത്തേക്കുള്ള പ്രയാണം ആരംഭിക്കും. പത്ത് മിനിട്ടില്‍ താഴെ മാത്രമാണ് തിരുവന്തപുരത്തുകാര്‍ക്ക് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാകുന്നത്. 3.06PM ഓടെ ഗ്രഹണക്കാഴ്ചകള്‍ അവസാനിക്കും.

കേരളത്തില്‍ കൊച്ചിയില്‍ 11.10 AMനാണ് ഗ്രഹണം ആരംഭിക്കുന്നത്. ഏതാണ്ട് 1.16 PM ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.07 PM ഓടെ കൊച്ചിയിലെ ഗ്രഹണക്കാഴ്ചകള്‍ക്ക് വിരാമമാകും. ഭാഗികമായ ഗ്രഹണം മാത്രമാണ് കൊച്ചിയില്‍ ദൃശ്യമാകുന്നത്.

കോഴിക്കോട് 11.11 AM ഓടെ ഗ്രഹണം ആരംഭിക്കും. 1.15 ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.08PM ഓടെയാണ് കോഴിക്കോട് ഗ്രഹണം അവസാനിക്കുന്നത്.



( പൂര്‍ണ വായനയ്ക്ക് സന്ദര്‍ശിക്കുക... http://kizhakkunokkiyandram.blogspot.com/2010/01/blog-post.html )




Friday, October 23, 2009

സയന്‍സ് കോര്‍ണര്‍ പംക്തി ഉടന്‍ ആരംഭിക്കുന്നു......

ദയവായി കാത്തിരിക്കുക.......

Monday, July 20, 2009

ബഹിരാകാശ ക്ലബ്ബ്

ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ ബഹിരാകാശ ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന പേരില്‍ വിദ്യഭ്യാസ വകുപ്പ് ഈ വര്‍ഷം(അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം) 5 മുതല്‍ 9 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് ഉന്നല്‍ നല്കും. അതിനു പുറമേ സ്കൂളിന്റേതായ തനതു പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ നടത്തും. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയുടെ കുട്ടികള്‍ക്കുള്ള പുസ്തകവും അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകവും ഈ ബ്ലേഗിന്റെ വലത് സൈഡ് ബാറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


കുട്ടികള്‍ പിന്‍ഹോള്‍ ക്യാമറ പരീക്ഷിക്കുന്നു.

കൂട്ടുകൂടിയവര്‍