Sunday, October 25, 2009

ദൂരദര്‍ശിനി നിര്‍മാണം - വീഡിയോ

How to make a telescope

14 comments:

 1. നല്ല തുടക്കം... ലളിതമായ അവതരണം... അഭിനന്ദനങ്ങള്‍.... തുടരുക...

  അടുത്ത തവണ ഫെവിക്കോള്‍ ഉപയോഗിക്കുമ്പോള്‍ വിരലുകള്‍ക്ക് പകരം ഒരു ചെറിയ ബ്രഷ് ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു...

  കെമിക്കലുകളുടെ ദോഷങ്ങളെ കുറിച്ച് കുട്ടികളില്‍ ബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്...

  ReplyDelete
 2. കൊള്ളാം. നമ്മുടെ സർക്കാർ സ്കൂളുകളെക്കുറിച്ചും അവിടത്തെ അധ്യാപകരെക്കുറിച്ചും അഭിമാനം തോന്നുന്ന അപൂർവം നിമിഷങ്ങളാണിവ.
  പിന്നെ ചില സശയങ്ങൾ കുട്ടികൾക്കു നൽകിയിട്ടുള്ള ഗലീലിയോ പുസ്തകത്തിൽ രണ്ടും കോണ്വെക്സ്സ് ലെൻസാണെന്നാണല്ലോ പറഞ്ഞിരിക്കുന്നത്?
  ഇവിടെ ഒന്ന് കോങ്കേവ് എന്നു പറയുന്നു. അതിന്റെ ഫോക്കൽ ലെങ്ത് എത്രയെന്നും കൃത്യമായി പറയുന്നുമില്ല. ഇത്തരം അവതരണം കുറച്ചുകൂടി സാവധാനം, ക്ലോസപ്പുകൾ കുടുതൽ കാണിച്ചു വേണം.
  എന്നിരുന്നാലും അഭിനന്ദനം

  ReplyDelete
 3. നിര്‍ദേശങ്ങള്‍ക്ക് നന്ദി.....

  ഐപീസായി കോണ്‍കേവ് ലെന്‍സോ കോണ്‍വെക്സ് ലെന്‍സോ ഉപയോയിക്കാം. കോണ്‍കേവ് ലെന്‍സാണെങ്കില്‍ ഒബ്ജക്ടീവ് ലെന്സന്റെ ഫോക്കസിന് മുന്പും കോണ്‍വെക്സ് ലെന്‍സാണങ്കില്‍ ഒബ്ജക്ടീവ് ലെന്സന്റെ ഫോക്കസിന് പുറത്തും ആയിരിക്കും അതിന്റെ സ്ഥാനം.
  ഐപീസായി കോണ്‍കേവ് ലെന്‍സുപയോഗിച്ചാല്‍ വസ്തുക്കള്‍ നേരേയും കോണ്‍വെക്സ് ലെന്‍സുപയോഗിച്ചാല്‍ വസ്തുക്കള്‍ തലതിരിഞ്ഞും കാണും.

  ടെലിസ്കോപ്പുകള്‍ പലതരത്തിലണ്ടന്നറിയാമല്ലോ ...
  രണ്ട് റേ ഡയഗ്രങ്ങളും പോസ്സറ്റില്‍ കൂട്ടച്ചേര്‍ത്തിട്ടുണ്ട്...

  പിന്നെ ഫെവികോളും മറ്റും ഉപയോഗിക്കുമ്പള്‍ ഇനി മുതല്‍ ബ്രെഷോ കമ്പോ ഉകയോഗിക്കാം....

  ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ നിര്‍മാണം പരീക്ഷിക്കുന്നത് . തീര്‍ച്ചയായും അതിന്റേതായ പോരായ്മകള്‍ ഉണ്ട്. വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സഹായിക്കുക.....

  ReplyDelete
 4. വളരെ ബഹുമാനം തോന്നുന്നു ഈ കുട്ടികളോടും അവരെ അതിനു വേണ്ടി തയ്യാറാ‍ക്കുന്ന അദ്ധ്യാപകരോടും. അഭിനന്ദനങ്ങൾ

  ReplyDelete
 5. അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ.

  എന്റെ പേരക്കുട്ടിക്ക് വേണ്ടി ഇതുപൊലൊന്നും ഞാനും കഴിഞ്ഞകൊല്ലം ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരത്തെ പ്ലാനറ്റോറിയം സ്ഥിതിചെയ്യുന്ന ഓഫീസ്സ് വഴി സർക്കാർ സബ്സിഡിയോടെ കിട്ടിയതാണ് ഇതിനു വേണ്ടുന്ന സാധന സാമഗ്രികൾ.

  സംഗതി ഗംഭീരം. എന്റെ കൊച്ചു മകൻ നക്ഷത്രങ്ങളെ അടുത്തു കണ്ട് തുള്ളിച്ചാടി. എന്നിട്ട് എന്റെ കൈയ്യിൽ തന്നു. ഞാൻ എത്ര നോക്കിയിട്ടും കാണാൻ കഴിയുന്നില്ല. അന്വേഷണമായി. അവസാനം കാരണം കണ്ടു പിടിച്ചു. 60 വയസ്സു കഴിഞ്ഞ എന്റെ കൈകൽ സ്റ്റെഡിയല്ല. എങ്ങനെ ബലപ്പിച്ചാലും കുറച്ചൊക്കെ വിറയലുണ്ടാകുന്നു. അതു നിമിത്തം ഓബ്ജക്ടിലേക്ക് ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല.

  പ്രതിവിധി: ടെലിസ്കോപ്പിന്റെ ഐപീസിനെതിരെയുള്ള ഭാഗം ഏതെങ്കിലും അനങ്ങാത്ത സാധനത്തിന്റെ (മതിൽ, മേശ മുതലായവയുടെ വക്കത്ത്) മുകളിൾവച്ചാൽ താഴോട്ടും മുകളിലോട്ടും ഉള്ള ചാഞ്ചാട്ടം മാറിക്കിട്ടും. മറ്റേ അറ്റം ഫ്രീആയാതിനാൽ എങ്ങോട്ടു വേണേലും തിരിച്ച് നമുക്ക് നോക്കാനും കഴിയും. അങ്ങനെ എനിക്കും എന്റെ പേരക്കുട്ടിയുടെ സന്തോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞു.

  ഫോട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന ടൈപോട് കണ്ടിട്ടില്ലേ. അതു പോലൊന്നു കൂടി ഈ കൂട്ടികളെ കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഇപ്പോൾ ഉണ്ടാക്കിയ ഭൂതകണ്ണാടിക്ക് ഉപയോഗം കൂടും.

  ReplyDelete
 6. അഭിനന്ദനങ്ങൾ ഒരിക്കൽകൂടി,

  ദൂരദർശിനി നിർമ്മിച്ചതിനായിരുന്നു ആദ്യ അഭിനന്ദനങ്ങൾ. പിന്നെയാണാലോചിച്ചത്, അക്കാര്യം ഇന്നു മിക്കവാറും എല്ലാ സ്കൂളുകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഉണ്ടാക്കി കാണിക്കുന്നുണ്ടാകും. എന്നാൽ ആ സംരംഭം അതേപടി ഇന്റർനെറ്റിലൂടെ ലോകം മുഴുവൻ കാണിക്കാൻ സഹായിക്കുന്ന ബ്ലോഗിലെ സാങ്കേതികത്വം ഇന്നു എത്ര സ്കൂളുകൾ പ്രയോജനപ്പടുത്തുന്നു. അതിനും മാത്രം വിവരമുള്ള,നേതൃത്വം നൽകാൻ സന്മനസുള്ള എത്ര അദ്ധ്യാപകർ നമ്മുടെ ഇടയിൽ ഉണ്ട്. അതൊന്നും അലോചിക്കാതെ ദൂരദർശിനിയെ മാത്രം ഞാൻ പരാമർശിച്ചിട്ടു പോയി.

  അതു പോരല്ലോ. ഞങ്ങളുടെ എല്ലാം മുമ്പിൽ ഇതെത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നു. ആ സംരംഭത്തിൽ മാഞ്ഞൂർ സ്കൂളിലെ ഒന്നോ അധികമോ അദ്ധ്യാപകരും ഉണ്ടാകുമെന്നു കരുതട്ടെ. അവർക്കും അഭിനന്ദനങ്ങൾ. ഒപ്പം അവരോട് ഒരു ഉപദേശവും കൂടി. പല സർക്കാർ സ്ഥാപനങ്ങളിലും ഇതേ പോലെ സാങ്കേതിക ജ്ഞാനവും താല്പര്യവും ഒത്തു ചേർന്ന ഒന്നോ രണ്ടോപേർ ഉണ്ടായേക്കാം. എന്നാൽ അവരുടെ സംരംഭങ്ങളെല്ലാം അവരോടൊപ്പം മാത്രം നിൽക്കുന്നതാണു കണ്ടു വരുന്നത്. ഒരു രണ്ടാം നിര കെട്ടിപ്പടുക്കാൻ ആരും താല്പര്യം കാണിക്കാറില്ല. സർക്കാർ ഗുമസ്തരുടെ ഇടയിലുള്ള കാര്യമാണു ഞാൻ പറഞ്ഞത്. അദ്ധ്യാപകരുടെ കാര്യം അങ്ങനെയാകാൻ ഇടയില്ല. കാരണം, അവരുടെ കർത്തവ്യം തന്നെ അറിവ് പകർന്നു കൊടുക്കുന്നതാണല്ലോ.

  പത്രമാധ്യങ്ങളിൽ നിങ്ങൾക്ക് വാർത്ത് കൊടുക്കാം, ഫോട്ടോ കൊടുക്കാം. എന്നാൽ ബ്ലൊഗിൽ കൂടി വാർത്തയും ചലിക്കുന്ന ദൃശ്യവും കൊടുക്കുന്ന വിദ്യ നിങ്ങൾ പഠിച്ചു കഴിഞ്ഞു. അതു ബ്ലോഗിന്റെ പ്രത്യേകത. പത്രമാധ്യമങ്ങളിൽ നിന്നും വ്യത്യസ്ഥമാകുന്ന പലതും ബ്ലോഗിൽ ഇനിയുമുണ്ട്. അതെല്ലാം കൈവശമാക്കാൻ നിങ്ങൾക്ക് കഴിയുമാറാകട്ടെ.

  ഏതായാലും ഒരു വീഡിയോ ദൃശ്യം കാണിച്ചല്ലോ. അപ്പോൾ പിന്നെ അതിനുവേണ്ടി ക്യാമറയുണ്ട് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ ആരെല്ലാമെന്നുകൂടെ ടൈറ്റിൽ ആയിട്ട് കാണിച്ചു കൂടെ?

  സസ്നേഹം

  ReplyDelete
 7. അങ്കിളേ, അപ്പൂ .... നന്ദി....

  ആകുട്ടികളുടെ പേരുകള്‍ ടൈറ്റില്‍ ചെയ്യാതിരുന്നത് കഷ്ടമായി പോയന്ന് അങ്കിള്‍ പറഞ്ഞപ്പോഴാണ് തോന്നിയത്. തിര്‍ച്ചയായും അതും കൂട്ടിച്ചേര്‍ത്ത് വീഡിയോ റെന്റര്‍ ചെയ്ത് ഉടന്‍ റീഅപ്‍ലോഡ് ചെയ്യുന്നുണ്ട്.

  ReplyDelete
 8. അങ്കിള്‍ പറഞ്ഞതുപോലെ, ദൂരദര്‍ശിനി നിര്‍മ്മിയ്ക്കുന്നതു മാത്രമല്ല, അത് ഒരു വീഡിയോ ചിത്രമായി ഇന്റര്‍നെറ്റില്‍, ബ്ലോഗില്‍ കാണിയ്ക്കാന്‍ ശ്രമിച്ച അദ്ധ്യാപകര്‍ക്കും പങ്കെടുത്ത മിടുക്കര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പരിശ്രമങ്ങള്‍ നടത്തിയത് ഒരു ഗവ: സ്കൂള്‍ ആണെന്നത് വളരെ പ്രസക്തമാണ്. അദ്ധ്യാപകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

  വീഡിയോയിലെ നിലവാരത്തെക്കുറിച്ച് ഇപ്പോള്‍ ഖേദിയ്ക്കേണ്ട, ഇതിലും എത്രയോ നല്ല സൃഷ്ടികള്‍ നിങ്ങളില്‍ നിന്നും ഉണ്ടാകാനിരിയ്ക്കുന്നു.

  http://www.larrydsmith.com/astro/tripod.html

  20-22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ബാല്യത്തില്‍ ശാസ്ത്ര സാഹിത്യപരിഷത്ത് നടത്തിയ ഒരു ക്യാമ്പില്‍ ദൂരദര്‍ശിനി പരീക്ഷിച്ചതും ഒരു കുട്ടി അറിയാതെ ലെന്‍സ് താഴെയിട്ട് പൊട്ടിച്ചതും ഇപ്പോള്‍ ഓര്‍ത്തുപോയി.

  ReplyDelete
 9. http://www.larrydsmith.com/astro/tripod.html

  ലിങ്കിലെ ട്രൈപ്പോഡ് നിര്‍മാണരീതി കോള്ളാം കേട്ടോ....
  അതുപോലോന്ന് നിര്‍മിക്കണമെന്നുണ്ട്.
  ത്രിശ്ശൂക്കാരന്‍ ... നന്ദി...

  ReplyDelete
 10. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍..
  പിന്നെ അവതാരകരുടെ പേരുകള്‍ കൂടി എഴുതാമായിരുന്നു.
  ചാര്‍ട്ട് പേപ്പറിന് പകരം ഷര്‍ട്ടുകള്‍ വരുന്ന കാര്‍ഡ്ബോര്‍ഡ് കവര്‍ മുറിച്ചെടുത്ത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഈടുനില്‍ക്കുന്ന ബലമേറിയ ടെലിസ്കോപ്പ് നിര്‍മ്മിക്കാം. കംപ്ലിംഗ് ആയി ഇതേ കാര്‍ഡ്ബോര്‍ഡ് ഒട്ടിച്ച് ലെന്‍സ് പിടിപ്പിക്കാവുന്നതാണ്. ചിലവ് ഗണ്യമായി കുറയ്ക്കുവാന്‍ കഴിയും.
  വര്‍ണ്ണവിപഥനം(Chromitic Abberation ) നന്നായി ഉള്ള ടെലിസ്കോപ്പ് ആണിത്.എങ്കിലും ചന്ദ്രന്റെ ഗര്‍ത്തങ്ങള്‍ കാണുവാനും കാര്‍ത്തികക്കൂട്ടത്തിലെ നക്ഷത്രലോകത്തെ അടുത്തറിയവാനുമെല്ലാം ഈ ദൂരദര്‍ശിനി ഉപയോഗിക്കാം.
  ഐ-പീസ് ആയി വാച്ച്കടക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ഐ-പീസ് ഉപയോഗിച്ചാല്‍ കൂടുതല്‍ വലുതായി വസ്തുക്കളെ കാണാന്‍ കഴിയും.
  ഐ-പീസ് ഫോക്കല്‍ ദൂരം പരമാവധി കുറയ്ക്കുകയും ഒബ്ജക്റ്റീവ് ഫോക്കല്‍ ദൂരം പരമാവധി വര്‍ദ്ധിപ്പിക്കുകയുമാണ് മാഗ്നിഫിക്കേഷന്‍ കൂട്ടാനായി ഉപയോഗിക്കുന്ന തന്ത്രം.

  സൌരകളങ്കങ്ങള്‍ കാണുവാനായി ഈ ടെലിസ്കോപ്പ് ധാരാളം മതിയാകുന്നതാണ്. യാതൊരു കാരണവശാലും നേരിട്ട് സൂര്യനെ ടെലിസ്കോപ്പിലൂടെ നോക്കരുത്. സൂര്യന്റെ പ്രതിബിംബം ടെലിസ്പോപ്പ് ഉപയോഗിച്ച് വെളുത്ത പ്രതലത്തില്‍ വീഴ്ത്തിയാല്‍ അവിടെ സൌരകളങ്ങള്‍ കാണാം. ഒരു സൌരനിരീക്ഷാലയം തന്നെ സ്കൂളില്‍ ഒരുക്കുവാന്‍ സാധിക്കും.


  നാലിഞ്ച് ന്യൂട്ടോണിയന്‍ ടെലിസ്കോപ്പ് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് നല്‍കുന്നുണ്ട്. പരിമിതമായ എണ്ണമേ അവര്‍ കൊടുക്കുന്നുള്ളൂ. സ്കൂളുകള്‍ക്ക് വാങ്ങാവുന്നതാണ്. 3450 രൂപയാണ് വില. ഞാനും ഒരെണ്ണം വാങ്ങി. രൂപയുടെ മൂല്യം ഉണ്ട്. പ്രതിഫലന ടെലിസ്കോപ്പ് എന്താണെന്ന് മനസ്സിലാക്കാന്‍ ഇത് കുട്ടികളെ സഹായിക്കും. http://www.iiap.res.in/intranet/telescope/ എന്ന വിലാസത്തില്‍ ഓര്‍ഡര്‍ അയക്കാം.

  ReplyDelete
 11. അഭിനന്ദനങ്ങള്‍ !!

  പുതിയ തലമുറ പരീക്ഷണങ്ങളിലൂടെ വളരട്ടേ..

  ReplyDelete
 12. Congrats to whole team
  you have done it in a superb way
  an excellent model for other Govt. Schools

  ReplyDelete
 13. അഭിനന്ദനങ്ങള്‍,ആ‍ശംകള്‍

  ReplyDelete
 14. Objective ആയി ഒരു 500cm fl plano convex ലെൻസും
  Ocular ആയി 125cm fl plano convex ലെൻസും ഉപയോഗിച്ചാല്‍ അത്യാവശ്യം നല്ലൊരു ദൂരദർശിനി നിർമിക്കാം.നിർമാണ വസ്തുവായി വിവിധ അളവിലുളള pvc പൈപ്പുകൾ ആയാൽ നല്ല ഈടും ലഭിക്കും.

  എന്‍റെ കുട്ടിക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രകേരളം മാസികയിൽ ചെറിയൊരു കുറിപ്പെഴുതിയത് ഓർമ വരുന്നു. :-)

  കൂട്ടുകാർക്ക് കീഴ് ലിങ്കിലെ ശാസ്ത്ര വീഡിയോകൾ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

  http://hilaroad.com/bjective

  ReplyDelete

കൂട്ടുകൂടിയവര്‍