Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, August 24, 2009

എന്റെ മരം , സ്നേഹ മരം

കവിത കേള്‍ക്കാന്‍ പ്ലേ ബട്ടന്‍ അമര്‍ത്തുക.


കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം

ഒഴുകന്ന പൂഞ്ചോല പറയുന്നു
പൊന്നിളം മാരിവില്‍ പറയുന്നു
നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും

"കാല്യലസജ്ജല കന്യകയോ?"
ഉദ്ദീപ്തമാകുന്ന താരകമോ?
നിന്നുടെ സൗന്ദര്യമേറെയിഷ്ടം
പൂങ്കണ്ഠമാര്‍ന്നയെന്‍ കൂട്ടുകാരി.

സ്നേഹമനസ്സാര്‍ന്ന എന്മിത്രമേ
നിന്‍ സ്നേഹമെന്നും കൊതിച്ചിടുന്നു
സ്നേഹത്തിന്‍ അര്‍ഥം അറിയാത്ത വിഡ്ഢികള്‍
വെട്ടുന്നു , കൊത്തുന്നു, കൊന്നിടുന്നു.

വെട്ടില്ല വെട്ടില്ല നിന്നെ ഞങ്ങള്‍
വെട്ടാനനുവദിക്കില്ല ഞങ്ങള്‍
സ്നേഹം ചൊരിയുന്ന നിന്‍ ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും

രചന, ആലാപനം :
ഭാഗ്യലക്ഷ്മി പി.സി
9-)o ക്ലാസ്

Monday, August 17, 2009

എന്റെ മരം

എനിക്കുമുണ്ടൊരു കൊച്ചു മരം
എന്നുടെ വീട്ടില്‍ കൊച്ചു മരം
ഒാരോ ദിവസവും തളിരിലകള്‍
വളര്‍ന്നു പൊങ്ങും എന്റെമരം
ജലവും വളവും നല്‍കും ഞാന്‍
കൊച്ചുനുജനെപ്പോലെ വളര്‍ത്തും ഞാന്‍
കാറ്റത്താടി കളിക്കും മരം
മഴയത്തു രസിച്ചു കളിക്കുംമരം
സന്തോഷത്തിന്‍ നിറകുടമായി
വളര്‍ത്തുമെന്‍ വീട്ടില്‍ കൊച്ചു മരം


RESIN RAMESH
Std : V

[എന്റെ മരം കവിതാരചന മത്സരത്തില്‍(യു.പി) ഒന്നാം സ്ഥാനം]

Monday, August 3, 2009

വര്‍ണച്ചിറകുകള്‍ കൊഴിയാതിരുന്നെങ്കില്‍.......

പൂമ്പാറ്റേ കണ്ടില്ലേ കൂട്ടുകാരേ
കിളികളെ കണ്ടില്ലേ കൂട്ടുകരേ
പൂക്കളെ കണ്ടില്ലേ കൂട്ടുകാരേ
വൃക്ഷങ്ങള്‍ കണ്ടില്ലേ കൂട്ടുകാരേ


എന്തെല്ലാം വൈവിധ്യമുണ്ടിതിങ്കല്‍
എന്തല്ലാം വര്‍ണങ്ങളാണിതിന്മേല്‍
പച്ചയും മഞ്ഞയും ചോപ്പുമെല്ലാം
ഭംഗിയിലാടി തിമിര്‍ത്തിടുന്നു


ഏഴല്ലെഴുന്നൂറ് വര്‍ണങ്ങളായി
ഭൂമിതന്‍ സൌന്ദര്യം കൂടിനില്‍പ്പൂ
ഈ നിത്യഹരിതയാം ഭൂമിയെന്നും
ഇങ്ങനെ പാലിക്കാനെന്തുവേണം


മനുഷ്യന്റെ ആര്‍ത്തി ദുരകളെല്ലാം
ദൂരെക്കളയണം പാരില്‍ നിന്നും
സല്‍പുത്രന്മാരായ് നമുക്കു മാറാം
നമ്മുടെ അമ്മയെ സംരക്ഷിക്കാം


ആഗോളതാപന ആപത്തിനെ
ദൂരെ കളയുവാന്‍ യത്നിക്കേണം
ഇല്ലെങ്കില്‍ നമ്മളും ആരുമില്ല
ഭൂമിയുമില്ല സമ്പത്തുമില്ല


ജിനു മുരാരി
Std: 8

Thursday, July 9, 2009

അമ്മതന്‍ പൂക്കാലം

പൂക്കാലം വന്നു പൂക്കാലം വന്നു.
പൂന്തേന്‍ നുകരാന്‍ പൂമ്പാറ്റ വന്നു.
ഓമന പുത്രന്മാര്‍ വന്നിറങ്ങി.
അമ്മയ്ക്ക് സന്തോഷമേറി വന്നു.

പൂക്കളിറുക്കാന്‍ പോകേണം.
ഓണക്കോടിയുടുക്കേണം.
മാവേലി മന്നനെ വരവേല്‍ക്കാം.
ആഘോഷമായി നടന്നീടാം.

ഊഞ്ഞാല്‍ കെട്ടി കളിച്ചീടാം.
പൂന്തേന്‍ നുകര്‍ന്നു നടന്നീടാം.
ഓമന പുത്രന്മാര്‍ മടങ്ങുമ്പോള്‍‌.
അമ്മയ്ക്ക് സങ്കടമാവുന്നു.

പക്ഷികള്‍ പാറി നടക്കുന്നു.
പച്ചപ്പാടത്ത് കൂടുന്നു.
കാക്കതന്‍ കൂട്ടില്‍ കുയിലമ്മ
സന്തോഷമായി കൂവുന്നു.


അമ്മതന്‍ സങ്കടമാരറിയാന്‍ ?
ഇനിയുമൊരോണം വന്നിടുമോ ?




ശ്രീക്കുട്ടി കെ.എസ്.
Std : VI

Monday, March 2, 2009

കുഞ്ഞാട്

കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
ഓടും ചാടും കുഞ്ഞാട്
പ്ളാവിലതിന്നാന്‍ പാഞ്ഞെത്തും
എനിക്കുമുണ്ടൊരു കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
വിശക്കുമ്പോള്‍ അവള് ‍പാലുകുടിക്കാന്‍
അമ്മക്കരികില്‍ എത്തീടും
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുല്ലുകൊടുത്താല്‍ തിന്നില്ല
പ്ളാവിലയല്ലോ അവള്ക്കിഷ്ടം
ഓട്ടത്തില്‍ അവള്‍ മിടുമിടുക്കി
ചാട്ടത്തില്‍ അവള്‍ ബഹുകേമി.
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്

ശ്രേയസ്സ് മധു
std 5

Thursday, February 12, 2009

സൂര്യന്‍

പ്രഭാതമായാല്‍ കിഴക്കുണരും
നമ്മുടെ പൊന്‍സൂര്യന്‍
ആരും തൊട്ടിട്ടില്ലാ സൂര്യനി-
ലാരും പോയിട്ടില്ലാ
ഉച്ചവെയിലിന്‍ ചൂടില്നിന്നും
വസ്ത്രമുണക്കും സൂര്യന്‍
പ്രദോഷമായാല്‍ പടി-
ഞ്ഞാറുറങ്ങാന്
പായും നമ്മുടെ സൂര്യന്‍
നമ്മുടെയെല്ലാം സന്തോഷത്തിന്
പൊന്വിളക്ക് സൂര്യന്‍

രസിന്‍ രമേശ് std 4

Monday, February 9, 2009

എന്റെ വിദ്യാലയം

അക്ഷരമുത്തുകള് തിങ്ങിനിറഞ്ഞിടും
സാഗരമാണെന് വിദ്യാലയം
മുത്തുകളോരോന്നായ് പെറുക്കിയെടുക്കുവാന്
എത്തിടുന്നു കുരുന്നുകളിവിടെ
ആടിയും പാടിയും കളിച്ചുംചിരിച്ചും
സ്നേഹം വളര്ത്തിടുന്നിവിടെ
നല് വാക്കോതുവാന് നന്മകള് ചെയ്യുവാന്
പാഠങ്ങള് പഠിപ്പിക്കുന്നിവിടെ
വിജ്ഞാനസാഗരത്തില് ആഴത്തില്
മുങ്ങുവാന് ആഗ്രഹിച്ചിടുന്നു എന്മനം


ജോയല് ജോസ്
std 7

പൂമ്പാറ്റേ പൂമ്പാറ്റേ

പൂമ്പാറ്റേ പൂമ്പാറ്റേ
ഏഴു വര്‍ണ്ണങ്ങളില്‍ പാറിനടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
പൂവുകള്‍ തോറും പാറിപ്പറന്നു നീ
തേന്‍നുകര്ന്നീടുകയില്ലേ?
എത്ര മനോഹരം നിന്നെക്കാണാന്
ഒന്നു നീ നില്ക്കില്ലേ?
ഒട്ടും നേരമില്ലെങ്കിലും നീയിനി
വേഗം പോകരുതേ
നിന്നെക്കാണുമ്പോള്‍ ഞാനെന്റെ
ദു:ഖം മറന്നീടുന്നു.
മാനുഷര് ‍ക്കെല്ലാം ആനന്ദമേകുന്നു
സര്‍ഗ്ഗചൈതന്യമായി
ഭൂമിലാകെ കുളിര്‍പകരാനായി
പാറിക്കളിക്കൂ നീ.

അര്‍ച്ചന രാജു
std 3

Wednesday, February 4, 2009

അമ്മ

അമ്മ...... എന്നമ്മ
അണയാത്ത സ്നേഹത്തിന്‍ തിരിനാളം
എന്നില്‍ അനുഗ്രഹം ചൊരിയുന്ന ജ്വാലാമൃതം
അറിവിന്റെ ആദ്യാക്ഷരം പകര്ന്ന എന്നാദ്യ-
ഗുരുവെന്നമ്മ.
അമ്മ...... എന്നമ്മ
അനുപമ സ്നേഹത്തിന്‍ തിരിനാളം
എന്നില് ആശ്വാസമേകുന്ന ജീവനാളം
എന്‍കുഞ്ഞിക്കാലടി തെറ്റവേ താങ്ങിയ എന്‍
ശക്തി എന്നമ്മ.
ദ്രോഹിക്കും ആത്മാവിനെപ്പൊലും
സ്നേഹിക്കും എന്നമ്മ.
അമ്മ...... എന്നമ്മ
നന്മതന്‍ തിരിയിട്ട നിലവിളക്ക്.

ശരണ്യ. വി.എച്ച്
std 10

വിദ്യാലയം

വിദ്യാലയത്തിന്‍ പടിയിറങ്ങുമ്പോഴുമെന്‍-
മിഴി കണ്ണുനീര്തുളുമ്പിയല്ലോ
എന്മനസ്സില് ആദ്യാക്ഷരം കുറിച്ചോ-
രോര്‍മകള് എന്നില്‍തേങ്ങിയല്ലോ.
അറിവിന്റെ ഗൃഹമായ വിദ്യാലയങ്ങളില്‍നി-
ന്നറിവുകള് ഞാന്‍ നേടിയപ്പോള്
കളിയും ചിരിയും അറിവും നിറഞ്ഞൊരെന്‍
വിദ്യാലയതീര്‍ത്ഥാടനം കഴിഞ്ഞുവല്ലോ
എന്റെ ബാല്യകാലമെനിക്ക് തിരിച്ചുകിട്ടു-
മെന്നു ഞാന്‍ അറിയാതെ മോഹിച്ചുപോയി.
ഇരുളിനെ വെളിച്ചവും തിന്മയെ നന്മയുമാക്കി
മാറ്റുന്ന ദേവാലയമാണെന്‍ വിദ്യാലയം.
എന്‍ജീവിതലക്ഷ്യത്തിന്‍ ആദ്യതിരികൊളുത്തിയ
നിലവിളക്കാണെന്‍ വിദ്യാലയം.
സൗഹൃദത്തിന്റെ മലരുകള് വിരിയിച്ച
മലര്‍വാടിയാണെന്‍ വിദ്യാലയം.
എന്റെ വിദ്യാലയോര്‍മകള്‍ എന്നും
എനിക്കാനന്ദമായൊരു സംഗീതമായ്.

ശരണ്യ.വി.എച്ച്
std 10

Saturday, January 24, 2009

മനുഷ്യന് മാറുമോ?

ദീനമാം രോദനം കേള്ക്കുന്നില്ലേ?
നിന് മാതാവിന് സ്നേഹം നീ അറിയുന്നില്ലേ?

കാുടുകള് മായ്ക്കുന്ന മനുഷ്യാ
നീയെന്തെ അമ്മത൯ രോദനം കേള്ക്കാത്തേ?

പ്രകൃതിയാം അമ്മയെ എന്തിനു നീ-
വെറും കടലാസു തുണ്ടുപോല് കാണുന്നു

പാഴ്ക്കിനാവല്ലെനിക്കറിയാം ഒരു നാള് നീ
ഈ അമ്മയുടെ മടിത്തട്ടില് ലയിച്ചുു തീരും
മര്ത്യന്റെ അത്യാര്ത്തി എന്നു തീരും?
മര്ത്യന്റെ പണക്കൊതി എന്നു മാറും
അമ്മയാം ഭൂീമിയെ വെട്ടിനുറുക്കുന്ന
മനുഷ്യാ നീയെന്നു മാറും?

ഭാഗ്യലക്ഷ്മി പി.സി
std VIII

ആരുനല്ല പാട്ടുപാടും

ആദ്യമേ ഒരു കുയില് വന്നു
പിറകെ ഒരു കുയിലും വന്നു
ആരു നല്ല പാട്ടുപാടും രണ്ടുപേരും തര്ക്കമായി
അപ്പുുുുുുുുറത്തെെെ കൊമ്പില് നിന്ന
കാക്ക പറന്നു വന്നു
ഒന്നാം കുയില് പാട്ടുപാടി
എന്തു നല്ല പാട്ട്
രണ്ടാം കുയില് പാട്ടുപാടി
ബഹുരസം സംഗീതം
അപ്പോള് കാക്ക പറ‍‍‍ഞ്ഞു ‍ഞാന് നല്ലൊീരു പാട്ടുപാടാം
കാക്ക ഒരു പാട്ടുപാടി ക്രാ ..ക്രാ...ക്രാ
പിന്നെ കാക്ക പറഞ്ഞു
എന്നുടെ പാട്ട് നല്ല താണല്ലൊ.

ജിനു മുരാരി
std VII

കൊച്ചുുമുല്ല

എന്നുടെ വീട്ടിലെ കൊച്ചുമുല്ല
ഇന്നലെ വിരിഞ്ഞൊരു കൊച്ചുമുല്ല
വെളുവെളുത്തൊരു കൊച്ചുമുല്ല
കാറ്റില് തലയാട്ടും കൊച്ചുമുല്ല
എന്നുടെ വീട്ടിലെ കൊച്ചുമുല്ല
കുളിര്ക്കാറ്റ് തഴുകും കൊച്ചുമുല്ല
ആടിരസിക്കും കൊച്ചുമുല്ല
പാടിരസിക്കും കൊച്ചുമുല്ല

ജിനു മുരാരി
std VII

ഇഷ്ടം

എന്നുടെകൂടെ കളിച്ചുനടക്കുന്ന
കൂട്ടുകാരെ എനിക്കിഷ്ടം
എന്നുമെനിയ്ക്കറിവ് പകരുന്ന
അദ്ധ്യാപകരെ എനിക്കിഷ്ടം
എന്നുമെന്നെയാശ്വസിപ്പിക്കുന്ന
മാതാപിതാക്കളെ എനിക്കിഷ്ടം
എങ്ങും ഗന്ധംപരത്തുന്ന
പുഷ്പത്തെ എനിക്കിഷ്ടം
പുഷ്പത്തില് തേന് കുടിക്കാനെത്തുന്ന
പൂമ്പാറ്റകളെ എനിക്കിഷ്ടം
ചന്ദ്രനുചുറ്റുും തിളങ്ങിനില്ക്കുന്ന
നക്ഷത്രങ്ങളെ എനിക്കിഷ്ടം
ആകാശത്തുകൂടിപ്പറന്നു നടക്കുന്ന
പക്ഷികളെ എനിക്കിഷ്ടം

ശാരിക.ഹരികുമാര്
std V

മാമ്പഴക്കാലം

മകരം മഞ്ഞപ്പൂൂടവ ചുറ്റി-
ഓടിയടുത്തല്ലോ.
മാവുകളില് തേന്മാവുകളില്
കണ്ണിമാങ്ങകള് ഉണ്ടായി(2).
മഞ്ഞക്കിളിയും തത്തയും കുയിലും
ഓടിയടുത്തല്ലോ .
ഒപ്പത്തിനൊപ്പം ചാടിക്കളിക്കുവാന്
അണ്ണാറക്കണ്ണനുമെത്തിയല്ലോ.
തിത്തിരിപ്പക്ഷിയും വെളളരിപ്രാവും
കൂടുക്കൂട്ടിയല്ലോ.
ഒപ്പം തുള്ളിക്കളിക്കുവാന്
വാനരന്മാരും പാഞ്ഞെത്തി.
കണ്ണിമാങ്ങകള് മാമ്പഴമായി
മാവിന് തണലില് ഒത്തുകളിക്കുവാന്
കൊച്ചുക്കുട്ടികളും എത്തിയല്ലോ.
മകരമാസത്തില് നല്ലൊരു മേളം(2)
മകരം മ‍ഞ്ഞപ്പുടവചുറ്റി
ഓടിമറഞ്ഞല്ലോ.

ആതിരമോള്. പി.എസ്സ്
std VIII

ഓലപ്പീലിയുമൂതി വരൂ

പൂ‍ഞ്ചിറകേലും പൂമ്പാറ്റേ
പുഞ്ചിരി തൂകും പൂമ്പാറ്റേ
തുളളിച്ചാടി രസിക്കാതെ
വളളിക്കുടിലിലുറ‍ങുന്നോ
ആവണിമാസം വിരിയുമ്പോള്
പൂവണി മധുരം ചൊരിയുമ്പോള്
പൂമുറ്റത്തെേ പൂിന്തണലില്
പൂക്കളമെഴുതാനറിയില്ലേ
ഓണത്തപ്പനെയെതിരേല്ക്കാന്
ഓണക്കോടിയുടുക്കൂ നീ
ഓലപ്പീലിയുമൂതി വരൂ
ഓലക്കുടയൂം ചൂടിവരൂ


സിനിമോള് ജോസ്
std:V

ദൈവം

സ്നേഹിതനാം ദൈവം ചൊല്ലീടുന്നു
എന് മാതാപിതാക്കളെ അനുസരിക്കാന്
എന് അയല്ക്കാരെ സ്നേഹിക്കാന്
എന് ഗുരുജനങളെ വന്ദിക്കുവാന്
എന് ദൈവം എന്നോട് ചൊല്ലീടുന്നു
വഴിതെറ്റിപ്പോയൊരു കുഞ്ഞാടിനെ
നീ തോളിലേറ്റിക്കൊണ്ട് വന്നപോലെ
വഴിതെറ്റിയലയും മനു​ഷ്യര്ക്ക് നീ
നേര് വഴി കാട്ടിക്കൊടുത്തിടമണേ.

ജിനിമോള് മാത്യു
std V

മോഹം

പുഞ്ചിരിക്കുന്ന പുന്തെന്നലെ
നിന് തലോടലേറ്റ്
മയങ്ങുവാന് എനിയ്ക്കിന്നുണ്ട് മോഹം
വിസമ്മതംമൂളാതെ വിരസതകാട്ടാതെ
എന് ചാരത്ത് വന്നടുക്കൂ നീ
നിന്റെ മന്ദഹാസത്തിന് തേന്മൊഴിയില്
മൃദുലമേനിയില് ഒരു മ‍‍ഞ്ഞുകണമായ്
ചേര്ന്നലിയട്ടെ ഞാന്
അലിഞ്ഞൊഴുകട്ടെ ഞാന്

അഞ്ജലി.പി.ആര്
std V

മതങ്ങള് ദൈവത്തിലേയ്ക്കുള്ള ഇടവഴികള്

എന്തിനീ മതഭ്രാന്ത് ?എന്തിനീ വിവേചനം?
ദൈവം നമുക്കേകിയ നിധികള് മതങ്ങള്
ക്രിസ്തുവിലും കൃ​​ഷ്ണനിലും അള്ളാഹുവിലും
കാണുന്നു നാം ഒരു ദൈവചൈതന്യം
ജാതിയെച്ചൊല്ലിപാരി൯ ജാതകം മുടിക്കുമ്പോള്
ഓര്ക്കുക! നാമെല്ലാം ജാതരായതീ ഭാരതാംബയില്
ക്രിസ്തു,കൃഷ്മന് എന്തിനീ നാമങ്ങള്?
കാണുന്നു ഇവയില് ഒരേ ദിവ്യ ചൈതന്യം
മര്ത്യമനസ്സിനെ ശുദ്ധീകരിക്കുവാന്
സമാനമല്ലോ മാമോദീസാജലവും ഗംഗാജലവും
എന്നും അര്തഥമില്ലാത്തയുക്തിയല്ലോ മര്ത്യാ
മതമെന്നപേരില് കലാുപങ്ങളൊരുക്കുമ്പോള്
മരവിച്ചുമരപ്പാവകളായിത്തീര്ന്നുവോ?
മര്ത്യാ! നിന്ക്ഷേത്രമാംമനസ്സുകള്
"മതമേതായാലും മനുഷ്യന് നന്നായാല് മതി"
എന്ന ഗുരുവിന് വചനങ്ങളെ പുച്ഛിച്ചു തള്ളുമ്പോള്
ഓര്ക്കൂ! നാമെല്ലാം ആര്ഷഭാരതസന്താനം
കേവലമൊരു ഇടവഴികള്മാത്രം മതങ്ങള്
മനുഷ്യനെ ദൈവത്തിലെത്തിക്കാന്
മതസൗഹാര്ദ്ദസ്നേഹവഴികളില്
ജീവന് നയിച്ച മഹാത്മാവിന് പിന്ഗാമികള് നാം
ശ്രമിക്കൂ നീ! ആ ഇടവഴികളില് പിച്ചവെച്ച്
സായൂജ്യമണയാനെങ്കിലും.........എങ്കിലും
സ്നേഹവും സൗഹാര്ദ്ദവും ജീവന് തന്നടിസ്ഥാനം.
ഉയരട്ടെ!ഉയരട്ടെ! എന്നും നന്മനിറയുന്ന മാനവമനസ്സ്.
ഒരു സൂര്യനായി ജ്വലിക്കാമെന്നുമെന്നും
ഭാരതാംബതന് ഇരുളുകള് മായ്ക്കാന് മറയ്ക്കാന്

വി​ഷ്ണപ്രിയ. ആര്. നായര്
std 8

കണ്ണന്

കണ്ണനെ കണികാണാന്
കണ്ണുതുറന്നപ്പോള് കണ്ടു-
ഞാനെന് കാര് വര്ണ്ണനെ
ഓടക്കുഴലും കൊണ്ടോടിനടക്കും
എന് കള്ളക്കാര് വര്ണ്ണന്
അവന് എന് കള്ളക്കാര് വര്ണ്ണന്
ഒന്നു വിളിക്കുമ്പോള് അരികത്തെത്തും
ആനന്ദനൃത്തം ചവിട്ടുമവന്
കാറ്റീന്നും കോളീന്നും രക്ഷതരും
വിളിച്ചാലപ്പം അരികത്തെത്തും
കള്ള വികൃതികള് കാട്ടുമവന്
പതിന്നാലു ലോകത്തിന് അധിപനവന്
ശുദ്ധമനസ്സനാം കുചേലന്റെ
മിത്രമോ ഈ കള്ളകൃഷ്ണന്
പീലി തിരുകി മുടിയും കെട്ടും
വാലിട്ടോ കണ്ണും എഴുതിയിടും
രാക്ഷസി പൂതന മായം നല്കി
കണ്ണന്റെ നിറമോ നീലയായി.

ശ്രീജാ.പി.ബി
std VI

കൂട്ടുകൂടിയവര്‍