പൂക്കാലം വന്നു പൂക്കാലം വന്നു.
പൂന്തേന്‍ നുകരാന്‍ പൂമ്പാറ്റ വന്നു.
ഓമന പുത്രന്മാര്‍ വന്നിറങ്ങി.
അമ്മയ്ക്ക് സന്തോഷമേറി വന്നു.
പൂക്കളിറുക്കാന്‍ പോകേണം.
ഓണക്കോടിയുടുക്കേണം.
മാവേലി മന്നനെ വരവേല്‍ക്കാം.
ആഘോഷമായി നടന്നീടാം.
ഊഞ്ഞാല്‍ കെട്ടി കളിച്ചീടാം.
പൂന്തേന്‍ നുകര്‍ന്നു നടന്നീടാം.
ഓമന പുത്രന്മാര്‍ മടങ്ങുമ്പോള്‍.
അമ്മയ്ക്ക് സങ്കടമാവുന്നു.
പക്ഷികള്‍ പാറി നടക്കുന്നു.
പച്ചപ്പാടത്ത് കൂടുന്നു.
കാക്കതന്‍ കൂട്ടില്‍ കുയിലമ്മ
സന്തോഷമായി കൂവുന്നു.
അമ്മതന്‍ സങ്കടമാരറിയാന്‍ ?
ഇനിയുമൊരോണം വന്നിടുമോ ?
ശ്രീക്കുട്ടി കെ.എസ്.
Std : VI
Subscribe to:
Post Comments (Atom)
ശ്രീക്കുട്ടിയുടെ കുട്ടിക്കവിത നന്നായിട്ടുണ്ട്.
ReplyDeleteഒന്നുരണ്ടഭിപ്രായം പറഞ്ഞോട്ടേ ശ്രീക്കുട്ടീ?
കുട്ടിക്കവിതകൾ കുട്ടികൾ പറയുന്നതുപോലെ എഴുതുന്നതല്ലേ മോളേ നല്ലത്? ഇവിടെ “അമ്മ“ എന്നവാക്കിനുപകരം “ഉണ്ണി” എന്നെഴുതിനോക്കിക്കേ! അതുപോലെ ചേരുന്ന വാക്കുകൾ ചേർത്തുവയ്ക്കുകയും ചെയ്യൂ. ഓമനപ്പുത്രന്മാർ എന്നതിനെ ‘പുന്നാരക്കൂട്ടുകാർ’ എന്നാക്കിക്കോട്ടേ? എങ്കിൽ,
പൂക്കാലംവന്നുപൂക്കാലം വന്നൂ,
പൂന്തേൻ നുകരാൻപൂമ്പാറ്റവന്നൂ
പുന്നാരക്കൂട്ടുകാർ ചാരെവന്നൂ
ഉണ്ണിക്കുസന്തോഷമേറിവന്നു.
ശ്രീക്കുട്ടീ, അതുപോലെ കുട്ടിക്കവിതയിൽ നാലുവരികളുടെയും അവസാനം ഒരേ സ്വരത്തിൽ ആണെങ്കിൽ നല്ല ഈണത്തിൽ പാടുവാൻ പറ്റും കേട്ടോ. ഇനിയെഴുതുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ച് എഴുതണേ. മിടുക്കിക്കുട്ടി.
ശ്രീക്കുട്ടി,
ReplyDeleteശ്രമത്തിനു അഭിനന്ദനങ്ങള്‍ ....എഴുത്ത് തുടരുക.
ആശംസകള്‍.
ReplyDeleteഎല്ലാ കുഞ്ഞുങ്ങള്‍ക്കും.
കുട്ടിക്കവിത നന്നായിട്ടോ
ReplyDeleteശ്രീക്കുട്ടീ, ആറാം ക്ളാസില്‍ പഠിക്കുന്ന ശ്രീക്കുട്ടിക്ക് തോന്നുന്ന ഈ നഷ്ടബോധം ഒരുപാടു പേര്‍ക്ക് മാതൃകയാകട്ടെ...
ReplyDeleteവല്ലപ്പോഴും അമ്മയെ കാണാന്‍ വന്നുപോകുന്ന മക്കളെ കുറിച്ചോര്‍ക്കുന്ന ഒരമ്മയുടെ വേദനയാണ് കവിതയിലൂടെ പറയാന്‍ ശ്രമിച്ചത്. അപ്പവേട്ടന്റെ അഭിപ്രായത്തിന് നന്ദി. ഇനിയെഴുതുമ്പോള്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.
ReplyDeleteഅഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി..
ശ്രിക്കുട്ടി.....
ശ്രീക്കുട്ടി,
ReplyDeleteനന്നായിട്ടുണ്ട് കവിത കേട്ടൊ. ഇനിയും ശ്രമം തുടരുക. ആശംസകളോടെ.
നിരഞ്ജന്‍.