Showing posts with label പാട്ട്. Show all posts
Showing posts with label പാട്ട്. Show all posts

Monday, August 24, 2009

എന്റെ മരം , സ്നേഹ മരം

കവിത കേള്‍ക്കാന്‍ പ്ലേ ബട്ടന്‍ അമര്‍ത്തുക.


കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം

ഒഴുകന്ന പൂഞ്ചോല പറയുന്നു
പൊന്നിളം മാരിവില്‍ പറയുന്നു
നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും

"കാല്യലസജ്ജല കന്യകയോ?"
ഉദ്ദീപ്തമാകുന്ന താരകമോ?
നിന്നുടെ സൗന്ദര്യമേറെയിഷ്ടം
പൂങ്കണ്ഠമാര്‍ന്നയെന്‍ കൂട്ടുകാരി.

സ്നേഹമനസ്സാര്‍ന്ന എന്മിത്രമേ
നിന്‍ സ്നേഹമെന്നും കൊതിച്ചിടുന്നു
സ്നേഹത്തിന്‍ അര്‍ഥം അറിയാത്ത വിഡ്ഢികള്‍
വെട്ടുന്നു , കൊത്തുന്നു, കൊന്നിടുന്നു.

വെട്ടില്ല വെട്ടില്ല നിന്നെ ഞങ്ങള്‍
വെട്ടാനനുവദിക്കില്ല ഞങ്ങള്‍
സ്നേഹം ചൊരിയുന്ന നിന്‍ ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും

രചന, ആലാപനം :
ഭാഗ്യലക്ഷ്മി പി.സി
9-)o ക്ലാസ്

കൂട്ടുകൂടിയവര്‍