Monday, February 9, 2009

പൂമ്പാറ്റേ പൂമ്പാറ്റേ

പൂമ്പാറ്റേ പൂമ്പാറ്റേ
ഏഴു വര്‍ണ്ണങ്ങളില്‍ പാറിനടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
പൂവുകള്‍ തോറും പാറിപ്പറന്നു നീ
തേന്‍നുകര്ന്നീടുകയില്ലേ?
എത്ര മനോഹരം നിന്നെക്കാണാന്
ഒന്നു നീ നില്ക്കില്ലേ?
ഒട്ടും നേരമില്ലെങ്കിലും നീയിനി
വേഗം പോകരുതേ
നിന്നെക്കാണുമ്പോള്‍ ഞാനെന്റെ
ദു:ഖം മറന്നീടുന്നു.
മാനുഷര് ‍ക്കെല്ലാം ആനന്ദമേകുന്നു
സര്‍ഗ്ഗചൈതന്യമായി
ഭൂമിലാകെ കുളിര്‍പകരാനായി
പാറിക്കളിക്കൂ നീ.

അര്‍ച്ചന രാജു
std 3

1 comment:

  1. കുഞ്ഞിപ്പൂമ്പാറ്റയോടൊപ്പം പാറി നടക്കുന്ന കുട്ടിക്കാലം... ആ കുഞ്ഞു മനസ്സിന് അഭിനന്ദനങ്ങള്‍...

    ReplyDelete

കൂട്ടുകൂടിയവര്‍