Monday, February 9, 2009

ഗവ : വിദ്യാലയങ്ങള്‍ ഉണരുന്നു

ഗവ : വിദ്യാലയങ്ങള്‍ ഉണരുന്നു
കെ.അനില്‍കുമാര്‍ .
ഇപ്പോള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍ വിവരസാങ്കേതികവിദ്യ കൂടി സ്വീകരിച്ചതോടെ ഉണര്‍വിന്റെ പാതയിലാണെന്ന് കോട്ടയം ജില്ലാപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ അഡ്വ.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മാഞ്ഞൂര്‍ ഗവ : ഹൈസ്കൂള്‍ സ്കൂള്‍ വാര്‍ഷിക യോഗത്തില്‍ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദഹം. എല്ലാ ഗവ : ഹൈസ്കൂളുകളുും ഉണര്‍വിന്റെ പാതയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 100 % വിജയം നേടിയ സ്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ c.m വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരി സെബാസ്റ്റ്യന്‍ ആശംസകള് അര്‍പ്പിച്ചു. സ്കൂളില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ മാഗസിന്റെ പ്രകാശനകര്‍മ്മവും നിര്‍വഹിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എ.എം ബേബി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ ഓഡിറ്റേറിയത്തിലേയ്ക്ക് ശ്രീ. ലൂക്കോസ് മാക്കീലിന്റെ ശ്രമഫലമായി കിട്ടിയ ഫാനുകളുടെ സ്വിച്ച് ഓണ്‍ കര്മ്മം സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.കെ.കെ അന്നമ്മ ടീച്ചര്‍ നിര്- വഹിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി. ലിന്‍സി ആശംസ അര്‍പ്പിച്ചു. ശ്രീ. നിഥിന്‍ ജോസ് വിഷ്വല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീമതി. അന്നമ്മ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ശ്രീ. കെ.സി.രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നവ്യാനുഭവമായി.

No comments:

Post a Comment

കൂട്ടുകൂടിയവര്‍