അങ്ങനെ ആ രാത്രിയും കഴിഞ്ഞു. പതിവുതെറ്റിക്കാതെ അമ്മു കൃത്യം നാലുമണിയ്ക്കുതന്നെ എഴുന്നേറ്റു. വീട്ടിലെ പണികുറെ ഒതുക്കിയതിനു ശേഷം അമ്മു കുറച്ചു നേരം തന്റെ പഠനത്തില് ശ്രദ്ധ
കേന്ദ്രീകരിച്ചു.അമ്മുവിന് സ്വന്തമെന്നും ബന്ധമെന്നും പറയാന് തന്റെ രോഗിണിയായ അമ്മയും രണ്ടുസഹോദരിമാരും മാത്രമേ ഉള്ളൂ. അമ്മുവിന്റെ അച്ഛന് മരിച്ചിട്ട് രണ്ടര കൊല്ലമായി. ആ വേര്പാട് ഇന്നും അവളുടെ മനസ്സില് മായാതെ കിടക്കുന്നുണ്ട്.
വളരെ കഷ്ടപാടും ദുരിതവും നിറഞ്ഞതായിരുന്നു അമ്മുവിന്റെ ജീവിതം. നന്നായി പഠിച്ച് ഒരു കലക്ടര് ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. അതിനായി അമ്മു പരമാവതി ശ്രമിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പരീക്ഷാഫീസ് വളരെ കൂടുതലാണെന്നും ഒരു മാസത്തിനുള്ളില് അടക്കണമെന്ന് സാര് തന്നോട് പറഞ്ഞത് . ഇത്രയും പണം ഒറ്റക്ക് എവിടുന്നുണ്ടാക്കം എന്ന് ഒരു നിമിഷം അവള് ചിന്തിച്ചുപോയി. താന് കലക്ടറാീയി വരുമെന്ന് മോഹിച്ചിരിക്കുന്ന അമ്മയും സഹോദരിമാരും. ആ പ്രതീക്ഷ സഫലമാകുമെന്ന് ഒാര്ത്ത് അമ്മുവിന്റെ സ്വപ്നം വെയിലത്തെ മഴച്ചാറ്റല് പോലെ അവളില് നിന്നകന്നു.
പഠനത്തിനുശേഷം വീട്ടില് തിരിച്ചെത്തിയ അമ്മു തന്റെ അമ്മയോട് കാര്യങ്ങള് പറഞ്ഞു. താന് വര്ഷങ്ങളോളം മനസ്സില് കൊണ്ടുനടന്ന ആഗ്രഹം ഒരു നിമിഷം കൊണ്ട് ഇല്ലാതാവുക
അവള്ക്ക് ചിന്തിക്കാന് പോലും കഴിഞ്ഞില്ല. ആ നിമിഷങ്ങളെ അവള് വേറിട്ട കണ്ണുകളോടെ ഉറ്റുനോേക്കി.
കുറച്ചുനേരം ചിന്തിച്ചു നിന്നതിനുശേഷം എന്തോ ദൃഢനിശ്ചയം എടുത്തു. തന്റെ അമ്മയോടു
അനുവാദം വാങ്ങി പിറ്റേന്നു മുതല് അടുത്തുള്ള തയ്യല്കടയില് പോയിതുടങ്ങി പിന്നീട് ഒഴിവുള്ള വേളകളില് വീട്ടുവേലയ്ക്കും. അങ്ങനെ ഫീസടയ്ക്കാനുള്ള ദിവസം അടുത്തുവന്നു.തനിക്കുള്ള ഫീസിന് പണവും തികഞ്ഞു.ഫീസ് അടച്ചിതനുശേഷം പരീക്ഷയ്ക്കുള്ള പുറപ്പാടായിരുന്നു. അന്നുമുതല് അമ്മുവിന് ഉറക്കമില്ലാത്ത രാവുകളായിരുന്നു. പരീക്ഷാദിവസം വന്നെത്തി. അമ്മു പരീക്ഷയ്ക് തയ്യാറെടുത്തു. പരീക്ഷ എഴുതി. അങ്ങനെ ദിവസങ്ങള് കടന്നുപോയി. ഫലം അറിയുന്ന ദിനം. അമ്മയുടേയും സഹോദരിമാരുടേയും മനസ്സില് തീ ആളിക്കത്തി.
അപ്പോഴാണ് അമ്മു ആ വാര്ത്ത അറിഞ്ഞത് തനിക്ക് പരീക്ഷയില് ഒന്നാം റാങ്ക്. ഈ വാര്ത്തയറിഞ്ഞപ്പോള് ആ പിഞ്ചുമനസ്സ് സന്തോഷംകൊണ്ട് മതിമറന്നു. അവളുടെ കണ്ണുകള് കവിഞ്ഞൊഴുകി.
പിന്നീട് അമ്മു തന്റെ ആഗ്രഹം സാക്ഷാത്കരിച്ചു.അമ്മു കലക്ടറായി വലിയ വീടുവെച്ചു പിന്നീടുള്ളകാലം അമ്മയോടും സഹോദരിമാരോടൊപ്പം സുഖമായി ജീവിച്ചു.
ആര്യാ സോമന്
std 8
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട് മോളേ ഇനിയും എഴുതുക
ReplyDeleteകുഞ്ഞനുജത്തിയുടെ കഥ ഇഷ്ടമായി,
ReplyDeleteധാരാളം വായിക്കുക,
തീര്‍ച്ചയായും നല്ല കഥാകാരിയാകാം.
ഈയുള്ളവന്റെ പ്രാര്‍ത്ഥന കൂടെയുണ്ട്.
സ്നേഹപൂര്‍വ്വം
ഒരു വഴിയാത്രക്കാരന്‍,
താബു.