ഓഡര്‍ ഓഡര്‍ ഓഡര്‍
ഗുമസ്തന്‍ : രാജപ്പനെ കുത്തിക്കൊന്ന കേസില്‍ പ്രതി നീലിക്കൊതുക് നീലിക്കൊതുക് നീലിക്കൊതുക് . കോടതിമുന്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന്‍ ഭഗവത്ഗീതയില് തൊട്ട് സത്യം ചെയ്യുക.നീലിക്കൊതുക് :കോടതി മുന്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ.
രാജപ്പന്റെ വക്കീല്‍ : താന്‍ എന്തുകൊണ്ടാണ് രാജപ്പനെ കുത്തിയത്?
നീലിക്കൊതുക് : ഞാന്‍ ആഹാരം തേടിനടന്നപ്പോള്‍ രാജപ്പനെ കണ്ടു. ഞാന്‍ അവനെ കുത്തി.അവന്‍ എന്നെ അടിച്ചു.അപ്പോള്‍ എനിക്ക് വേദനിച്ചു. ഞാന്‍ രാജപ്പനെ കുത്തി അപ്പോള്ത്തന്നെ പറന്നു പോവുകയും ചെയ്തു.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ പ്രസ്താവന തീര്ത്തും ശരിയല്ല. ഇതിനു സാക്ഷിയുണ്ട്.
ഗുമസ്തന്‍ : മരിച്ചുപോയ രാജപ്പന്റെ ഭാര്യ തങ്കമ്മ തങ്കമ്മ തങ്കമ്മ
തങ്കമ്മ : എന്റെ പൊന്നേമാനെ എന്റെ ഭര്ത്താവിനെ ഈ ദുഷ്ടി നീലിക്കൊതുക് ക്രൂരമായി കുത്തുന്നത് ഞാന്‍ കണ്ടതാണ്. രക്ഷിക്കാന്‍ ചെന്നപ്പോള്‍ എനിക്കും കിട്ടി ഒരു കുത്ത്.
രാജപ്പന്റെ വക്കീല്‍:ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് സംഭവിച്ചത്.
നീലിയുടെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഇത്രയും നേരം പറഞ്ഞത് പച്ചക്കള്ളമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയാന്‍ കോരപ്പനെ അനുവദിക്കണം.
ജഡ്ജി : എസ്സ് പ്രൊസീഡ്.
കോരപ്പന്‍ : കോടതി മുന്‍പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ. നീലി പറന്നു നടക്കുമ്പോള്‍ രാജപ്പന്‍ നീലിയെ മൃഗീയമായി ക്ഷതമേല്പ്പിക്കുകയായിരുന്നു. അപ്പോള്‍ നീലി രാജപ്പനെ കുത്തി.
നീലിയുടെ വക്കീല്‍ : ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് സംഭവിച്ചത്.എന്റെ കക്ഷിയെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണം.
ജഡ്ജി : എസ്സ് പ്രൊസീഡ്.
നീലിക്കൊതുക് : ഏമാനേ, ഞാന്‍ നിരപരാധിയാണ്. ഞാനല്ല എന്റെ ശരീരത്തിലെ രോഗാണുവാണ് കാരണം. എന്നെ വെറുതെ വിടൂ...... ചെയ്യാത്ത കുറ്റം ഞാന്‍ സമ്മതിക്കുകയില്ല.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഇത് പച്ചക്കള്ളമാണ്. ഇതിനു മറ്റൊരു സാക്ഷിയുണ്ട്.
ഗുമസ്തന്‍ : കൊട്ടാരം വീട്ടില്‍ ഫിലിപ്പ് ഫിലിപ്പ് ഫിലിപ്പ്.
ഫിലിപ്പ് : ഞാന്‍ എന്റെ പാടത്ത് മരുന്നടിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തുള്ള ഓടയില്‍ നിന്നും ഒരു സംസാരം കേട്ടു. നോക്കിയപ്പോള്‍ രോഗാണുവും നീലിയും. നീലിക്കൊതുക് പറഞ്ഞു."എന്റെ അനുജത്തിയെ അടിച്ചു കൊന്നവനാണ് രാജപ്പന്‍. അവനെ കുത്തിക്കൊല്ലണം. "
നീലിയുടെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ കാര്യങ്ങള് അക്ഷരം പ്രതി തെറ്റാണെന്ന് മാത്രമല്ല . ഇവര്‍ കെട്ടിച്ചമച്ച കഥയാണ് ഇവയെല്ലാം. ഇതിനെക്കുറിച്ച് ഡോക്ടര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്ക്കാം.
ഡോക്ടര്‍ :ഈ കൊതുകുകള് എല്ലാ വൃത്തികെട്ട സ്ഥലത്തും കാണുന്ന ജീവികളാണ്. ഇവയെ നമ്മള്‍ തന്നെയാണ് ഊട്ടി വളര്‍ത്തൂന്നത് . ഇതിന് എല്ലാവരും ഉത്തരവാദികളാണ്.
നീലിയുടെ വക്കീല്‍ : ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് യാഥാര്‍ത്ഥ്യം. എന്റെ കക്ഷി നിരപരാധിയാണ്. ഇവര്‍ കേസിന്റെ ഗതിമാറ്റുകയാണ്.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ കാണുന്ന നീലിയെ വധിക്കണം.
ജഡ്ജി : രോഗങ്ങള്‍ പകര്ത്തുന്നതിന് കൊതുകിനെ മാത്രം കുറ്റം പറയാന്‍ കഴിയാത്തതിനാല്‍ ഫെബ്രുവരി 18 ബുധനാഴ്ചയിലേയ്ക്ക് കേസ്സ് മാറ്റിവച്ചിരിക്കുന്നു.
ക്ലാസ് റൂം ഗ്രൂപ്പ് പ്രവര്‍ത്തനം
std 5
വിചാരണ ഇഷ്ടമായി അഞ്ചാം ക്ലാസ്സുകാരുടെ സൃഷ്ടിയാണെന്നറിഞ്ഞതില്‍ പ്രത്യേകിച്ചും.സംഭാഷണങ്ങളുടെ ഇടക്ക് കുറച്ചു കൂടി സ്പേസ് വിട്ടാല്‍ നല്ലതായിരിക്കും.
ReplyDeleteകോടതിയെ നന്നായി അവതരിപ്പിച്ചു..കൊള്ളാം നല്ല ഭാവന....ആശംസകൾ..
ReplyDelete