നീതു വിജയകുമാര്‍
STD : X
Thursday, February 26, 2009
Tuesday, February 17, 2009
Thursday, February 12, 2009
സൂര്യന്‍
പ്രഭാതമായാല്‍ കിഴക്കുണരും
നമ്മുടെ പൊന്‍സൂര്യന്‍
ആരും തൊട്ടിട്ടില്ലാ സൂര്യനി-
ലാരും പോയിട്ടില്ലാ
ഉച്ചവെയിലിന്‍ ചൂടില്നിന്നും
വസ്ത്രമുണക്കും സൂര്യന്‍
പ്രദോഷമായാല്‍ പടി-
ഞ്ഞാറുറങ്ങാന്
പായും നമ്മുടെ സൂര്യന്‍
നമ്മുടെയെല്ലാം സന്തോഷത്തിന്
പൊന്വിളക്ക് സൂര്യന്‍
രസിന്‍ രമേശ് std 4
നമ്മുടെ പൊന്‍സൂര്യന്‍
ആരും തൊട്ടിട്ടില്ലാ സൂര്യനി-
ലാരും പോയിട്ടില്ലാ
ഉച്ചവെയിലിന്‍ ചൂടില്നിന്നും
വസ്ത്രമുണക്കും സൂര്യന്‍
പ്രദോഷമായാല്‍ പടി-
ഞ്ഞാറുറങ്ങാന്
പായും നമ്മുടെ സൂര്യന്‍
നമ്മുടെയെല്ലാം സന്തോഷത്തിന്
പൊന്വിളക്ക് സൂര്യന്‍
രസിന്‍ രമേശ് std 4
Labels:
കവിത
Monday, February 9, 2009
ഗവ : വിദ്യാലയങ്ങള്‍ ഉണരുന്നു
ഗവ : വിദ്യാലയങ്ങള്‍ ഉണരുന്നു
കെ.അനില്‍കുമാര്‍ .
ഇപ്പോള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍ വിവരസാങ്കേതികവിദ്യ കൂടി സ്വീകരിച്ചതോടെ ഉണര്‍വിന്റെ പാതയിലാണെന്ന് കോട്ടയം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ അഡ്വ.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മാഞ്ഞൂര്‍ ഗവ : ഹൈസ്കൂള്‍ സ്കൂള്‍ വാര്‍ഷിക യോഗത്തില്‍ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദഹം. എല്ലാ ഗവ : ഹൈസ്കൂളുകളുും ഉണര്‍വിന്റെ പാതയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 100 % വിജയം നേടിയ സ്കൂളിനെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ c.m വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരി സെബാസ്റ്റ്യന്‍ ആശംസകള് അര്‍പ്പിച്ചു. സ്കൂളില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ മാഗസിന്റെ പ്രകാശനകര്‍മ്മവും നിര്‍വഹിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എ.എം ബേബി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ ഓഡിറ്റേറിയത്തിലേയ്ക്ക് ശ്രീ. ലൂക്കോസ് മാക്കീലിന്റെ ശ്രമഫലമായി കിട്ടിയ ഫാനുകളുടെ സ്വിച്ച് ഓണ്‍ കര്മ്മം സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.കെ.കെ അന്നമ്മ ടീച്ചര്‍ നിര്- വഹിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി. ലിന്‍സി ആശംസ അര്‍പ്പിച്ചു. ശ്രീ. നിഥിന്‍ ജോസ് വിഷ്വല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീമതി. അന്നമ്മ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ശ്രീ. കെ.സി.രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നവ്യാനുഭവമായി.
കെ.അനില്‍കുമാര്‍ .
Labels:
വാര്‍ത്തകള്‍
മാഞ്ഞൂര്‍ ഗവ : ഹൈസ്കൂളില്‍ വാര്‍ഷികവും ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനവും
2009 ജനുവരി 6-ന്
മാഞ്ഞൂര്‍ ഗവ : ഹൈസ്കൂളില്‍ വാര്‍ഷികവും ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനവും ജനുവരി 6-നു 2 pm ന്
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. അഡ്വ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ c.m വേണുഗോപാല്‍ അധ്യക്ഷനായിരിക്കും.ശ്രീമതി മേരി സെബാസ്റ്റ്യന്‍ , വാര്ഡ് മെമ്പര്‍ ശ്രീ ലൂക്കോസ് മാക്കീല്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും.

എന്റെ വിദ്യാലയം
അക്ഷരമുത്തുകള് തിങ്ങിനിറഞ്ഞിടും
സാഗരമാണെന് വിദ്യാലയം
മുത്തുകളോരോന്നായ് പെറുക്കിയെടുക്കുവാന്
എത്തിടുന്നു കുരുന്നുകളിവിടെ
ആടിയും പാടിയും കളിച്ചുംചിരിച്ചും
സ്നേഹം വളര്ത്തിടുന്നിവിടെ
നല് വാക്കോതുവാന് നന്മകള് ചെയ്യുവാന്
പാഠങ്ങള് പഠിപ്പിക്കുന്നിവിടെ
വിജ്ഞാനസാഗരത്തില് ആഴത്തില്
മുങ്ങുവാന് ആഗ്രഹിച്ചിടുന്നു എന്മനം
ജോയല് ജോസ്
std 7
സാഗരമാണെന് വിദ്യാലയം
മുത്തുകളോരോന്നായ് പെറുക്കിയെടുക്കുവാന്
എത്തിടുന്നു കുരുന്നുകളിവിടെ
ആടിയും പാടിയും കളിച്ചുംചിരിച്ചും
സ്നേഹം വളര്ത്തിടുന്നിവിടെ
നല് വാക്കോതുവാന് നന്മകള് ചെയ്യുവാന്
പാഠങ്ങള് പഠിപ്പിക്കുന്നിവിടെ
വിജ്ഞാനസാഗരത്തില് ആഴത്തില്
മുങ്ങുവാന് ആഗ്രഹിച്ചിടുന്നു എന്മനം
ജോയല് ജോസ്
std 7
Labels:
കവിത
കൊതുകു വിചാരണ
ഓഡര്‍ ഓഡര്‍ ഓഡര്‍
ഗുമസ്തന്‍ : രാജപ്പനെ കുത്തിക്കൊന്ന കേസില്‍ പ്രതി നീലിക്കൊതുക് നീലിക്കൊതുക് നീലിക്കൊതുക് . കോടതിമുന്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന്‍ ഭഗവത്ഗീതയില് തൊട്ട് സത്യം ചെയ്യുക.നീലിക്കൊതുക് :കോടതി മുന്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ.
രാജപ്പന്റെ വക്കീല്‍ : താന്‍ എന്തുകൊണ്ടാണ് രാജപ്പനെ കുത്തിയത്?
നീലിക്കൊതുക് : ഞാന്‍ ആഹാരം തേടിനടന്നപ്പോള്‍ രാജപ്പനെ കണ്ടു. ഞാന്‍ അവനെ കുത്തി.അവന്‍ എന്നെ അടിച്ചു.അപ്പോള്‍ എനിക്ക് വേദനിച്ചു. ഞാന്‍ രാജപ്പനെ കുത്തി അപ്പോള്ത്തന്നെ പറന്നു പോവുകയും ചെയ്തു.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ പ്രസ്താവന തീര്ത്തും ശരിയല്ല. ഇതിനു സാക്ഷിയുണ്ട്.
ഗുമസ്തന്‍ : മരിച്ചുപോയ രാജപ്പന്റെ ഭാര്യ തങ്കമ്മ തങ്കമ്മ തങ്കമ്മ
തങ്കമ്മ : എന്റെ പൊന്നേമാനെ എന്റെ ഭര്ത്താവിനെ ഈ ദുഷ്ടി നീലിക്കൊതുക് ക്രൂരമായി കുത്തുന്നത് ഞാന്‍ കണ്ടതാണ്. രക്ഷിക്കാന്‍ ചെന്നപ്പോള്‍ എനിക്കും കിട്ടി ഒരു കുത്ത്.
രാജപ്പന്റെ വക്കീല്‍:ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് സംഭവിച്ചത്.
നീലിയുടെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഇത്രയും നേരം പറഞ്ഞത് പച്ചക്കള്ളമാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയാന്‍ കോരപ്പനെ അനുവദിക്കണം.
ജഡ്ജി : എസ്സ് പ്രൊസീഡ്.
കോരപ്പന്‍ : കോടതി മുന്‍പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ. നീലി പറന്നു നടക്കുമ്പോള്‍ രാജപ്പന്‍ നീലിയെ മൃഗീയമായി ക്ഷതമേല്പ്പിക്കുകയായിരുന്നു. അപ്പോള്‍ നീലി രാജപ്പനെ കുത്തി.
നീലിയുടെ വക്കീല്‍ : ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് സംഭവിച്ചത്.എന്റെ കക്ഷിയെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണം.
ജഡ്ജി : എസ്സ് പ്രൊസീഡ്.
നീലിക്കൊതുക് : ഏമാനേ, ഞാന്‍ നിരപരാധിയാണ്. ഞാനല്ല എന്റെ ശരീരത്തിലെ രോഗാണുവാണ് കാരണം. എന്നെ വെറുതെ വിടൂ...... ചെയ്യാത്ത കുറ്റം ഞാന്‍ സമ്മതിക്കുകയില്ല.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഇത് പച്ചക്കള്ളമാണ്. ഇതിനു മറ്റൊരു സാക്ഷിയുണ്ട്.
ഗുമസ്തന്‍ : കൊട്ടാരം വീട്ടില്‍ ഫിലിപ്പ് ഫിലിപ്പ് ഫിലിപ്പ്.
ഫിലിപ്പ് : ഞാന്‍ എന്റെ പാടത്ത് മരുന്നടിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്തുള്ള ഓടയില്‍ നിന്നും ഒരു സംസാരം കേട്ടു. നോക്കിയപ്പോള്‍ രോഗാണുവും നീലിയും. നീലിക്കൊതുക് പറഞ്ഞു."എന്റെ അനുജത്തിയെ അടിച്ചു കൊന്നവനാണ് രാജപ്പന്‍. അവനെ കുത്തിക്കൊല്ലണം. "
നീലിയുടെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ കാര്യങ്ങള് അക്ഷരം പ്രതി തെറ്റാണെന്ന് മാത്രമല്ല . ഇവര്‍ കെട്ടിച്ചമച്ച കഥയാണ് ഇവയെല്ലാം. ഇതിനെക്കുറിച്ച് ഡോക്ടര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്ക്കാം.
ഡോക്ടര്‍ :ഈ കൊതുകുകള് എല്ലാ വൃത്തികെട്ട സ്ഥലത്തും കാണുന്ന ജീവികളാണ്. ഇവയെ നമ്മള്‍ തന്നെയാണ് ഊട്ടി വളര്‍ത്തൂന്നത് . ഇതിന് എല്ലാവരും ഉത്തരവാദികളാണ്.
നീലിയുടെ വക്കീല്‍ : ദാറ്റ്സ് ഓള് യുവര്‍ ഓണര്‍. ഇതാണ് യാഥാര്‍ത്ഥ്യം. എന്റെ കക്ഷി നിരപരാധിയാണ്. ഇവര്‍ കേസിന്റെ ഗതിമാറ്റുകയാണ്.
രാജപ്പന്റെ വക്കീല്‍ : ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍. ഈ കാണുന്ന നീലിയെ വധിക്കണം.
ജഡ്ജി : രോഗങ്ങള്‍ പകര്ത്തുന്നതിന് കൊതുകിനെ മാത്രം കുറ്റം പറയാന്‍ കഴിയാത്തതിനാല്‍ ഫെബ്രുവരി 18 ബുധനാഴ്ചയിലേയ്ക്ക് കേസ്സ് മാറ്റിവച്ചിരിക്കുന്നു.
ക്ലാസ് റൂം ഗ്രൂപ്പ് പ്രവര്‍ത്തനം
std 5
Labels:
കഥകള്‍
പൂമ്പാറ്റേ പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
ഏഴു വര്‍ണ്ണങ്ങളില്‍ പാറിനടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
പൂവുകള്‍ തോറും പാറിപ്പറന്നു നീ
തേന്‍നുകര്ന്നീടുകയില്ലേ?
എത്ര മനോഹരം നിന്നെക്കാണാന്
ഒന്നു നീ നില്ക്കില്ലേ?
ഒട്ടും നേരമില്ലെങ്കിലും നീയിനി
വേഗം പോകരുതേ
നിന്നെക്കാണുമ്പോള്‍ ഞാനെന്റെ
ദു:ഖം മറന്നീടുന്നു.
മാനുഷര് ക്കെല്ലാം ആനന്ദമേകുന്നു
സര്‍ഗ്ഗചൈതന്യമായി
ഭൂമിലാകെ കുളിര്‍പകരാനായി
പാറിക്കളിക്കൂ നീ.
അര്‍ച്ചന രാജു
std 3
ഏഴു വര്‍ണ്ണങ്ങളില്‍ പാറിനടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
പൂവുകള്‍ തോറും പാറിപ്പറന്നു നീ
തേന്‍നുകര്ന്നീടുകയില്ലേ?
എത്ര മനോഹരം നിന്നെക്കാണാന്
ഒന്നു നീ നില്ക്കില്ലേ?
ഒട്ടും നേരമില്ലെങ്കിലും നീയിനി
വേഗം പോകരുതേ
നിന്നെക്കാണുമ്പോള്‍ ഞാനെന്റെ
ദു:ഖം മറന്നീടുന്നു.
മാനുഷര് ക്കെല്ലാം ആനന്ദമേകുന്നു
സര്‍ഗ്ഗചൈതന്യമായി
ഭൂമിലാകെ കുളിര്‍പകരാനായി
പാറിക്കളിക്കൂ നീ.
അര്‍ച്ചന രാജു
std 3
Labels:
കവിത
സ്കോര്‍ ബോര്‍ഡ് 2009-'10
Sl.No. | |||||
1 | പോസ്റ്റര്‍ (പരിസ്ഥിതി ദിനം) | 5+1 | 3 | ||
2 | ലേഖനം (പരിസ്ഥിതി ദിനം) | 5 | 3+3 | 1+1 | |
3 | ഡജിറ്റല്‍ പെയിന്റിഗ് - UP | 1 | 5+3 | ||
4 | ഡജിറ്റല്‍ പെയിന്റിഗ് - HS | 3 | 5+1 | ||
5 | പോസ്റ്റര്‍ (ലഹരി വിരുദ്ധ ദിനം) - UP | 3 | 5 | 1 | |
6 | പോസ്റ്റര്‍ (ലഹരി വിരുദ്ധ ദിനം)- HS | 5+1 | 3 | ||
7 | വായനാദിന ക്വിസ് (HS) | 5+3+1 | |||
8 | വായനാദിന ക്വിസ് (UP) | 3+1 | 5 | ||
9 | ബഹിരാകാശ ക്വിസ് | 1 | 5 | 3 | |
10 | ഹിരോഷിമ ദിനം - കൊളാഷ് | 3 | 5+1 | ||
11 | എന്റെ മരം - കവിത UP | 3 | 5 | ||
12 | എന്റെ മരം - കവിത HS | 3 | 5 | ||
13 | ആഗോളതാപനം- ലേഖനം HS | 1 | 3 | 5 | |
18 | 32 | 39 | 30 |
Labels:
Score Board
Saturday, February 7, 2009
Wednesday, February 4, 2009
സ്വപ്ന സാഫല്യം
അങ്ങനെ ആ രാത്രിയും കഴിഞ്ഞു. പതിവുതെറ്റിക്കാതെ അമ്മു കൃത്യം നാലുമണിയ്ക്കുതന്നെ എഴുന്നേറ്റു. വീട്ടിലെ പണികുറെ ഒതുക്കിയതിനു ശേഷം അമ്മു കുറച്ചു നേരം തന്റെ പഠനത്തില് ശ്രദ്ധ
കേന്ദ്രീകരിച്ചു.അമ്മുവിന് സ്വന്തമെന്നും ബന്ധമെന്നും പറയാന് തന്റെ രോഗിണിയായ അമ്മയും രണ്ടുസഹോദരിമാരും മാത്രമേ ഉള്ളൂ. അമ്മുവിന്റെ അച്ഛന് മരിച്ചിട്ട് രണ്ടര കൊല്ലമായി. ആ വേര്പാട് ഇന്നും അവളുടെ മനസ്സില് മായാതെ കിടക്കുന്നുണ്ട്.
വളരെ കഷ്ടപാടും ദുരിതവും നിറഞ്ഞതായിരുന്നു അമ്മുവിന്റെ ജീവിതം. നന്നായി പഠിച്ച് ഒരു കലക്ടര് ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. അതിനായി അമ്മു പരമാവതി ശ്രമിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പരീക്ഷാഫീസ് വളരെ കൂടുതലാണെന്നും ഒരു മാസത്തിനുള്ളില് അടക്കണമെന്ന് സാര് തന്നോട് പറഞ്ഞത് . ഇത്രയും പണം ഒറ്റക്ക് എവിടുന്നുണ്ടാക്കം എന്ന് ഒരു നിമിഷം അവള് ചിന്തിച്ചുപോയി. താന് കലക്ടറാീയി വരുമെന്ന് മോഹിച്ചിരിക്കുന്ന അമ്മയും സഹോദരിമാരും. ആ പ്രതീക്ഷ സഫലമാകുമെന്ന് ഒാര്ത്ത് അമ്മുവിന്റെ സ്വപ്നം വെയിലത്തെ മഴച്ചാറ്റല് പോലെ അവളില് നിന്നകന്നു.
പഠനത്തിനുശേഷം വീട്ടില് തിരിച്ചെത്തിയ അമ്മു തന്റെ അമ്മയോട് കാര്യങ്ങള് പറഞ്ഞു. താന് വര്ഷങ്ങളോളം മനസ്സില് കൊണ്ടുനടന്ന ആഗ്രഹം ഒരു നിമിഷം കൊണ്ട് ഇല്ലാതാവുക
അവള്ക്ക് ചിന്തിക്കാന് പോലും കഴിഞ്ഞില്ല. ആ നിമിഷങ്ങളെ അവള് വേറിട്ട കണ്ണുകളോടെ ഉറ്റുനോേക്കി.
കുറച്ചുനേരം ചിന്തിച്ചു നിന്നതിനുശേഷം എന്തോ ദൃഢനിശ്ചയം എടുത്തു. തന്റെ അമ്മയോടു
അനുവാദം വാങ്ങി പിറ്റേന്നു മുതല് അടുത്തുള്ള തയ്യല്കടയില് പോയിതുടങ്ങി പിന്നീട് ഒഴിവുള്ള വേളകളില് വീട്ടുവേലയ്ക്കും. അങ്ങനെ ഫീസടയ്ക്കാനുള്ള ദിവസം അടുത്തുവന്നു.തനിക്കുള്ള ഫീസിന് പണവും തികഞ്ഞു.ഫീസ് അടച്ചിതനുശേഷം പരീക്ഷയ്ക്കുള്ള പുറപ്പാടായിരുന്നു. അന്നുമുതല് അമ്മുവിന് ഉറക്കമില്ലാത്ത രാവുകളായിരുന്നു. പരീക്ഷാദിവസം വന്നെത്തി. അമ്മു പരീക്ഷയ്ക് തയ്യാറെടുത്തു. പരീക്ഷ എഴുതി. അങ്ങനെ ദിവസങ്ങള് കടന്നുപോയി. ഫലം അറിയുന്ന ദിനം. അമ്മയുടേയും സഹോദരിമാരുടേയും മനസ്സില് തീ ആളിക്കത്തി.
അപ്പോഴാണ് അമ്മു ആ വാര്ത്ത അറിഞ്ഞത് തനിക്ക് പരീക്ഷയില് ഒന്നാം റാങ്ക്. ഈ വാര്ത്തയറിഞ്ഞപ്പോള് ആ പിഞ്ചുമനസ്സ് സന്തോഷംകൊണ്ട് മതിമറന്നു. അവളുടെ കണ്ണുകള് കവിഞ്ഞൊഴുകി.
പിന്നീട് അമ്മു തന്റെ ആഗ്രഹം സാക്ഷാത്കരിച്ചു.അമ്മു കലക്ടറായി വലിയ വീടുവെച്ചു പിന്നീടുള്ളകാലം അമ്മയോടും സഹോദരിമാരോടൊപ്പം സുഖമായി ജീവിച്ചു.
ആര്യാ സോമന്
std 8

സബ് ജില്ല സയന്സ് ഫെയര്‍ (2008-09)
എല്‍ പി വിഭാഗം simple experiment - Water holding Capacity of Different Soils
നാലാം ക്ലാസിലെ നന്ദുവും രെസിനും(മൂനാം സ്ഥാനം ലഭിച്ചു)
നാലാം ക്ലാസിലെ നന്ദുവും രെസിനും(മൂനാം സ്ഥാനം ലഭിച്ചു)
Labels:
ചിത്രജാലകം
സ്റ്റേറ്റ് മാത്തമാറ്റിക്സ് ഫെയര്‍ (2008-09)
Labels:
ചിത്രജാലകം
സ്റ്റേറ്റ് സയന്സ് ഫെയര്‍ ( 2008-09 )
ഹൈ സ്കൂള്‍ വിഭാഗം Working Model- Over Speed Detector
പത്താം ക്ലാസിലെ അഖില്‍ സോമനും ശ്രീറാം അരവിന്ദും ( B ഗ്രേഡ് ലഭിച്ചു )
യു പി വിഭാഗം Working Model - Zero Cost Aerator For Aquarium
ഏഴാം ക്ലാസിലെ ജോയലും രെഹിലും
പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി

പരിസ്ഥിതിദിന ആഘോഷങ്ങള്‍
Labels:
ചിത്രജാലകം
അമ്മ
അമ്മ...... എന്നമ്മ
അണയാത്ത സ്നേഹത്തിന്‍ തിരിനാളം
എന്നില്‍ അനുഗ്രഹം ചൊരിയുന്ന ജ്വാലാമൃതം
അറിവിന്റെ ആദ്യാക്ഷരം പകര്ന്ന എന്നാദ്യ-
ഗുരുവെന്നമ്മ.
അമ്മ...... എന്നമ്മ
അനുപമ സ്നേഹത്തിന്‍ തിരിനാളം
എന്നില് ആശ്വാസമേകുന്ന ജീവനാളം
എന്‍കുഞ്ഞിക്കാലടി തെറ്റവേ താങ്ങിയ എന്‍
ശക്തി എന്നമ്മ.
ദ്രോഹിക്കും ആത്മാവിനെപ്പൊലും
സ്നേഹിക്കും എന്നമ്മ.
അമ്മ...... എന്നമ്മ
നന്മതന്‍ തിരിയിട്ട നിലവിളക്ക്.
ശരണ്യ. വി.എച്ച്
std 10
അണയാത്ത സ്നേഹത്തിന്‍ തിരിനാളം
എന്നില്‍ അനുഗ്രഹം ചൊരിയുന്ന ജ്വാലാമൃതം
അറിവിന്റെ ആദ്യാക്ഷരം പകര്ന്ന എന്നാദ്യ-
ഗുരുവെന്നമ്മ.
അമ്മ...... എന്നമ്മ
അനുപമ സ്നേഹത്തിന്‍ തിരിനാളം
എന്നില് ആശ്വാസമേകുന്ന ജീവനാളം
എന്‍കുഞ്ഞിക്കാലടി തെറ്റവേ താങ്ങിയ എന്‍
ശക്തി എന്നമ്മ.
ദ്രോഹിക്കും ആത്മാവിനെപ്പൊലും
സ്നേഹിക്കും എന്നമ്മ.
അമ്മ...... എന്നമ്മ
നന്മതന്‍ തിരിയിട്ട നിലവിളക്ക്.
ശരണ്യ. വി.എച്ച്
std 10
Labels:
കവിത
വിദ്യാലയം
വിദ്യാലയത്തിന്‍ പടിയിറങ്ങുമ്പോഴുമെന്‍-
മിഴി കണ്ണുനീര്തുളുമ്പിയല്ലോ
എന്മനസ്സില് ആദ്യാക്ഷരം കുറിച്ചോ-
രോര്‍മകള് എന്നില്‍തേങ്ങിയല്ലോ.
അറിവിന്റെ ഗൃഹമായ വിദ്യാലയങ്ങളില്‍നി-
ന്നറിവുകള് ഞാന്‍ നേടിയപ്പോള്
കളിയും ചിരിയും അറിവും നിറഞ്ഞൊരെന്‍
വിദ്യാലയതീര്‍ത്ഥാടനം കഴിഞ്ഞുവല്ലോ
എന്റെ ബാല്യകാലമെനിക്ക് തിരിച്ചുകിട്ടു-
മെന്നു ഞാന്‍ അറിയാതെ മോഹിച്ചുപോയി.
ഇരുളിനെ വെളിച്ചവും തിന്മയെ നന്മയുമാക്കി
മാറ്റുന്ന ദേവാലയമാണെന്‍ വിദ്യാലയം.
എന്‍ജീവിതലക്ഷ്യത്തിന്‍ ആദ്യതിരികൊളുത്തിയ
നിലവിളക്കാണെന്‍ വിദ്യാലയം.
സൗഹൃദത്തിന്റെ മലരുകള് വിരിയിച്ച
മലര്‍വാടിയാണെന്‍ വിദ്യാലയം.
എന്റെ വിദ്യാലയോര്‍മകള്‍ എന്നും
എനിക്കാനന്ദമായൊരു സംഗീതമായ്.
ശരണ്യ.വി.എച്ച്
std 10
മിഴി കണ്ണുനീര്തുളുമ്പിയല്ലോ
എന്മനസ്സില് ആദ്യാക്ഷരം കുറിച്ചോ-
രോര്‍മകള് എന്നില്‍തേങ്ങിയല്ലോ.
അറിവിന്റെ ഗൃഹമായ വിദ്യാലയങ്ങളില്‍നി-
ന്നറിവുകള് ഞാന്‍ നേടിയപ്പോള്
കളിയും ചിരിയും അറിവും നിറഞ്ഞൊരെന്‍
വിദ്യാലയതീര്‍ത്ഥാടനം കഴിഞ്ഞുവല്ലോ
എന്റെ ബാല്യകാലമെനിക്ക് തിരിച്ചുകിട്ടു-
മെന്നു ഞാന്‍ അറിയാതെ മോഹിച്ചുപോയി.
ഇരുളിനെ വെളിച്ചവും തിന്മയെ നന്മയുമാക്കി
മാറ്റുന്ന ദേവാലയമാണെന്‍ വിദ്യാലയം.
എന്‍ജീവിതലക്ഷ്യത്തിന്‍ ആദ്യതിരികൊളുത്തിയ
നിലവിളക്കാണെന്‍ വിദ്യാലയം.
സൗഹൃദത്തിന്റെ മലരുകള് വിരിയിച്ച
മലര്‍വാടിയാണെന്‍ വിദ്യാലയം.
എന്റെ വിദ്യാലയോര്‍മകള്‍ എന്നും
എനിക്കാനന്ദമായൊരു സംഗീതമായ്.
ശരണ്യ.വി.എച്ച്
std 10
Labels:
കവിത
Monday, February 2, 2009
Subscribe to:
Posts (Atom)