Thursday, March 5, 2009

സര്‍വീസില്‍ നിന്നും വിരമിക്കുന്ന അന്നമ്മ ടീച്ചര്‍ക്ക് പി ടി എ യുടെ ഉപഹാരം


വാര്‍ഷികാഘോഷങ്ങളുടെയും ഓണ്‍ലൈന്‍ മാഗസീനിന്‍റെയും ഉത്ഘാടനം

വാര്‍ഷികാഘോഷങ്ങളുടെ ഉത്ഘാടനം - അഡ്വ. കെ.പി. അനില്‍കുമാര്‍ (കോട്ടയം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
ഓണ്‍ലൈന്‍ മാഗസീനിന്‍റെ ഉത്ഘാടനം - മേരി സെബാസ്റ്റ്യന്‍ ( ജില്ലാ പഞ്ചായത്ത് മെമ്പര്‍)

Monday, March 2, 2009

ബ്ലോഗ് ശില്പശാലയില്‍ മാ‍ഞ്ഞൂര്‍ ഗവ :ഹൈസ്കൂള്‍ ബ്ലോഗ് ശ്രദ്ധേയമായി


മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം കോട്ടയം cms കോളേജില്‍ മാര്ച്ച് 1ഞായറാഴ്ച സംഘടിപ്പിച്ച ബ്ലോഗ് ശില്പശാല നവ്യാനുഭവമായി.ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള ധാരാളം വ്യക്തികള്‍ ഇതില്‍ പങ്കെടുത്തു.എന്ജിനിയറും എഴുത്തുകാരനുമായ ശ്രീ. v.k ആദര്‍ശ് ബ്ലോഗിന്റെ ലോകം പരിചയപ്പെടുത്തി.
മാഞ്ഞൂര്‍ ഗവ : ഹൈസ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ബ്ലോഗ് ഉയര്‍ന്ന നിലവാരം ഉള്ളതാണെന്നും, പ്രൊഫഷണല്‍ ടച്ച് തന്നെ ഉണ്ടെന്നും ക്ലാസ്സെടുത്ത ശ്രീ ആദര്‍ശും ശ്രീ ചന്ദ്രശേഖരകുമാറും അഭിപ്രായപ്പെട്ടു.സ്കൂളിന്റെ ബ്ലാഗിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. തങ്ങളുടെ ബ്ലോഗിനെപ്പറ്റി ഇത്രയും നല്ല അഭിപ്രായങ്ങള് വന്നതറിഞ്ഞു കുട്ടികള്‍ വലിയ സന്തോഷത്തിലും ആവേശത്തിലുമാണു. ഇത് അവരെ കുറെക്കൂടി ഉത്സാഹഭരിതരാക്കിയിരിക്കുകയാണു.ബഹുമാനപ്പെട്ട ആ വ്യക്തികളോട് കുട്ടികള്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അച്ഛനും മകനും

അനുരേഷ് എ ആര്‍
SDT : V

ടാജ്മാചാല്‍

ശ്രേയസ് മധു
STD : V

അമ്പലമുറ്റം

അഭിജിത്ത് സി ബി
STD : V

പ്രകൃതി

ശാരിക ഹരികുമാര്‍
STD : V

കെട്ടുവള്ളം

അനുരേഷ് എ.ആര്‍
STD :V

കുഞ്ഞാട്

കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
ഓടും ചാടും കുഞ്ഞാട്
പ്ളാവിലതിന്നാന്‍ പാഞ്ഞെത്തും
എനിക്കുമുണ്ടൊരു കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
വിശക്കുമ്പോള്‍ അവള് ‍പാലുകുടിക്കാന്‍
അമ്മക്കരികില്‍ എത്തീടും
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുല്ലുകൊടുത്താല്‍ തിന്നില്ല
പ്ളാവിലയല്ലോ അവള്ക്കിഷ്ടം
ഓട്ടത്തില്‍ അവള്‍ മിടുമിടുക്കി
ചാട്ടത്തില്‍ അവള്‍ ബഹുകേമി.
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്

ശ്രേയസ്സ് മധു
std 5

കൂട്ടുകൂടിയവര്‍