Thursday, July 30, 2009
കുറുപ്പന്തറ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും കുത്തിവയ്പും നടത്തി.
പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍, നേഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കാഴ്ചയ്ക് പ്രയാസമുള്ള കട്ടികളെ വിദഗ്ധ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തു. 8,9,10 ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് പ്രത്യേക ബോധവത്കരണ ക്ലാസ് നല്‍കി.
Labels:
വാര്‍ത്ത,
വാര്‍ത്തകള്‍
പ്രവര്‍ത്തന കലണ്ടര്‍ - ജൂലൈ2009
തിയതി | |||
1 | വനമഹോത്സവ വാരം | പൂന്തോട്ട നിര്‍മ്മാണം,ബോധവത്കരണ ക്ലാസ്സ് | സൂബി സെബാസ്റ്റ്യയന്‍,ലിന്‍സി ചാക്കോ |
2 | ലൈബ്രറി ദിനം | പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍,ശാക്തീകരണം | K.C.രാധാകൃഷ്ണന്‍ |
3 | |||
4 | മാഡം ക്യൂറി ജന്മദിനം | ജീവചരിത്ര കുറിപ്പ്, പ്രദര്‍ശനം | സൂബി സെബാസ്റ്റ്യന്‍ |
5 | വൈക്കം മുഹമ്മദ് ബഷീര്‍ ദിനം | ശുചീകരണ പ്രവര്‍ത്തനങ്ങള്‍ | V.T.തോമസ് |
6 | അസംബ്ലി, ഡ്രൈ ഡേ | ||
7 | |||
8 | |||
9 | ലാബോറട്ടറി ദിനം | ഉപകരണങ്ങളുടെ പ്രദര്‍ശനം,S R G മീറ്റിംഗ് | നിധിന്‍ ജോസ് |
10 | |||
11 | ലോക ജനസംഖ്യാ ദിനം | ബോധവത്കരണ ക്ലാസ്സ്,CD പ്രദര്‍ശനം | ലിസി ജോസഫ് |
12 | M.P.പോള്‍ ചരമദിനം | ||
13 | അസംബ്ലി, ഡ്രൈ ഡേ സബ്ജക്ട് കൗണ്‍സില്‍ | ശുചീകരണ പ്രവര്‍ത്തനങ്ങള്‍ | കവിതാ.S |
14 | ക്ലാസ്സ് ടെസ്റ്റ് | ||
15 | ഏകദിന പരിശീലനം | റോഡ് സേഫ്റ്റി ക്ല ബ് | നിധിന്‍ ജോസ്,ലിന്‍സി ചാക്കോ |
16 | കമ്പ്യൂട്ടര്‍ ഡേ | I T ക്വിസ് | നിധിന്‍ ജോസ് |
17 | ജോസഫ് മുണ്ടശ്ശേരി ജന്മദിനം | അസംബ്ലി,പ്രസംഗം | K.C.രാധാകൃഷ്ണന്‍ |
18 | |||
19 | |||
20 | അസംബ്ലി, ഡ്രൈ ഡേ | ശുചീകരണ പ്രവര്‍ത്തനങ്ങള്‍ | സഖി.K |
21 | ചാന്ദ്ര ദിനം,കര്‍ക്കിടക വാവ് | ||
22 | ബഹിരാകാശ ക്വിസ് | ലിസി ജോസഫ് | |
23 | |||
24 | |||
25 | |||
26 | |||
27 | അസംബ്ലി, ഡ്രൈ ഡേ | ലിസി ജോസഫ് | |
28 | |||
29 | വാന്‍ഗോഗ് അനുസ്മരണം, ചരമദിനം | ചിത്രരചനാ മത്സരം | ലില്ലി തോമസ് |
30 | |||
31 | കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനം | കാര്‍ട്ടൂണ്‍ മത്സരം | സെലിന്‍ സെബാസ്റ്റ്യ ന്‍ |
Labels:
കലണ്ടര്‍
Wednesday, July 22, 2009
റോഡ് സുരക്ഷയില്‍ അദ്ധ്യാപകര്‍ക്ക് ഏകദിന പരിശീലനം നടത്തി.
മാഞ്ഞൂര്‍ ഗവ:ഹൈസ്കൂളിലെ റോഡ് സേഫ്റ്റി ക്ലബ്ബിന്റെയും വൈക്കം RTO യുടെയും സംയുക്താഭിമുഖ്യത്തില്‍ കുറവിലങ്ങാട് സബ്ജില്ലയിലെ എല്ലാ സ്കൂളിലെയും അദ്ധ്യാപകരെ പങ്കെടുപ്പിച്ചുകോണ്ട് ഏകദിന അദ്ധ്യാപക പരിശീലന പരപാടി നടത്തി.
പ്രസ്തുത യോഗത്തില്‍ വൈക്കം JRTO ശ്രീ. വിജയന്‍ , Rtd. RTO ശ്രീ സുകുമാരന്‍ , മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീ. സി.എം. വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ ശ്രീ. ലൂക്കോസ് മാക്കീല്‍ , DEO ശ്രീമതി. ടി.വി. ശാന്ത, PA ശ്രീ. കൃഷ്ണന്‍ ഇളയത്, AMVI ശ്രീ. മനോജ്, നോഡല്‍ ഓഫീസര്‍ ശ്രീ. വിനോദ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റോഡ് സേഫ്റ്റി ക്ലബ്ബ് പ്രസി. ശ്രീ. എ.എം. ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ശ്രീ. നിധിന്‍ ജോസ് സ്വാഗതവും വൈസ് പ്രസി. ശ്രീ. കെ. സി. രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.
Labels:
വാര്‍ത്തകള്‍
Monday, July 20, 2009
ബഹിരാകാശ ക്ലബ്ബ്
ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ ബഹിരാകാശ ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന പേരില്‍ വിദ്യഭ്യാസ വകുപ്പ് ഈ വര്‍ഷം(അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം) 5 മുതല്‍ 9 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് ഉന്നല്‍ നല്കും. അതിനു പുറമേ സ്കൂളിന്റേതായ തനതു പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ നടത്തും. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയുടെ കുട്ടികള്‍ക്കുള്ള പുസ്തകവും അദ്ധ്യാപകര്‍ക്കുള്ള കൈപ്പുസ്തകവും ഈ ബ്ലേഗിന്റെ വലത് സൈഡ് ബാറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Labels:
വാര്‍ത്തകള്‍,
ശാസ്ത്രം
Thursday, July 9, 2009
സൌജന്യ യൂണിഫോം വിതരണം
കുറുപ്പന്തറ JCI യുടെ ആഭിമുഖ്യത്തില്‍ മാഞ്ഞൂര്‍ ഗവ. ഹൈസ്കൂളിലെ കുട്ടികള്‍ക്കായി സൌജന്യയൂണിഫോം വിതരണം നടന്നു. അതിനുള്ള സാമ്പത്തിക സഹായം സ്കൂള്‍ ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ JCI പ്രസിഡന്റ് ശ്രീ ജോസ് പുല്ലാപ്പള്ളിയില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ ശ്രീ എ.എം. ബേബി ഏറ്റുവാങ്ങി.
ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ച JCI മെമ്പര്‍ അഡ്വ. ശ്രീ ജോര്‍ജ്കുട്ടി ലളിതമായ ഒരു കഥയിലൂടെ കട്ടികള്ക്ക് നല്ലൊരു സന്തേശം നല്‍കി. വര്ണമോ സൌന്ദര്യമോ അല്ല മറിച്ച് ഉള്ളിലെ നന്മയും അറിവുമാണ് ഒരുവനെ ഉയരങ്ങളിലെത്തിക്കുന്നത് എന്ന് ബലൂണ്‍ കച്ചവടക്കാരന്റെ കഥയിലൂടെ സരസമായി അദ്ദേഹം അവതരിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച JCI മുന്‍ പ്രസിഡന്റ് ശ്രീ. തമ്പി സ്കൂളില്‍ വച്ച് കുട്ടികള്‍ക്കായി ഒരു നേതൃത്വ പരിശീലന കളരി നടത്താമെന്ന് വാഗദാനം ചെയ്തു. രാധാകൃഷ്ണന്‍ സാര്‍ നന്ദിയര്‍പ്പിച്ചു.
Labels:
വാര്‍ത്ത,
വാര്‍ത്തകള്‍
അമ്മതന്‍ പൂക്കാലം
പൂക്കാലം വന്നു പൂക്കാലം വന്നു.
പൂന്തേന്‍ നുകരാന്‍ പൂമ്പാറ്റ വന്നു.
ഓമന പുത്രന്മാര്‍ വന്നിറങ്ങി.
അമ്മയ്ക്ക് സന്തോഷമേറി വന്നു.
പൂക്കളിറുക്കാന്‍ പോകേണം.
ഓണക്കോടിയുടുക്കേണം.
മാവേലി മന്നനെ വരവേല്‍ക്കാം.
ആഘോഷമായി നടന്നീടാം.
ഊഞ്ഞാല്‍ കെട്ടി കളിച്ചീടാം.
പൂന്തേന്‍ നുകര്‍ന്നു നടന്നീടാം.
ഓമന പുത്രന്മാര്‍ മടങ്ങുമ്പോള്‍.
അമ്മയ്ക്ക് സങ്കടമാവുന്നു.
പക്ഷികള്‍ പാറി നടക്കുന്നു.
പച്ചപ്പാടത്ത് കൂടുന്നു.
കാക്കതന്‍ കൂട്ടില്‍ കുയിലമ്മ
സന്തോഷമായി കൂവുന്നു.
അമ്മതന്‍ സങ്കടമാരറിയാന്‍ ?
ഇനിയുമൊരോണം വന്നിടുമോ ?
ശ്രീക്കുട്ടി കെ.എസ്.
Std : VI
പൂന്തേന്‍ നുകരാന്‍ പൂമ്പാറ്റ വന്നു.
ഓമന പുത്രന്മാര്‍ വന്നിറങ്ങി.
അമ്മയ്ക്ക് സന്തോഷമേറി വന്നു.
പൂക്കളിറുക്കാന്‍ പോകേണം.
ഓണക്കോടിയുടുക്കേണം.
മാവേലി മന്നനെ വരവേല്‍ക്കാം.
ആഘോഷമായി നടന്നീടാം.
ഊഞ്ഞാല്‍ കെട്ടി കളിച്ചീടാം.
പൂന്തേന്‍ നുകര്‍ന്നു നടന്നീടാം.
ഓമന പുത്രന്മാര്‍ മടങ്ങുമ്പോള്‍.
അമ്മയ്ക്ക് സങ്കടമാവുന്നു.
പക്ഷികള്‍ പാറി നടക്കുന്നു.
പച്ചപ്പാടത്ത് കൂടുന്നു.
കാക്കതന്‍ കൂട്ടില്‍ കുയിലമ്മ
സന്തോഷമായി കൂവുന്നു.
അമ്മതന്‍ സങ്കടമാരറിയാന്‍ ?
ഇനിയുമൊരോണം വന്നിടുമോ ?
ശ്രീക്കുട്ടി കെ.എസ്.
Std : VI
Labels:
കവിത
Wednesday, July 1, 2009
Digital painting competition-First prize
Labels:
വരകള്‍,
വാര്‍ത്തകള്‍
Subscribe to:
Posts (Atom)