Friday, April 10, 2009
ഏപ്രില്‍ 20 മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക കമ്പ്യുട്ടര്‍ പരിശീലനം ആരംഭിക്കുന്നു.
കംമ്പ്യൂട്ടര്‍ ലാബിന്റെയും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് കണക്ഷന്റെയും പ്രയോജനങ്ങള്‍ കുട്ടികളക്ക് പരമാവധിലഭ്യമാക്കാന്‍ എപ്രില്‍ 20 മുതല്‍ സ്കൂളില്‍ പ്രത്യേക കമ്പ്യുട്ടര്‍ പരിശീലനം ആരംഭിക്കുന്നു. ഈ സ്കൂളിലെ 1 മുതല്‍വരെ ക്ലാസുകളില്‍ പഠിക്കുന്നവര്ക്കും പുതിയതായി അഡ്മിഷന്‍ നേടുന്നവര്ക്കുംെ ( ഒന്നാം ക്ലാസിലേക്ക്ചേരുന്നവര്ക്കും്) ഈ ക്ലാസുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കീബോര്ഡ്7-മൌസ് പ്രാക്ടിസ് മുതല്‍ DTP, GIMP, Open-office org, മലയാളം ടൈപ്പിംഗ്, ഇന്റര്നെ റ്റ്, ബ്ലോഗ് തുടങ്ങിയവയില്‍ വരെ കുട്ടികള്ക്ക്പരിശീലനം നല്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്ക്ക് സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. Ph: 04829-245255 Mob: 9446156258 7
Labels:
വാര്‍ത്തകള്‍
Subscribe to:
Post Comments (Atom)
സര്‍ക്കാര്‍ സ്കൂളുകളെ അവജ്ഞയോടെ കണ്ടിരുന്ന ഒരു കൂട്ടം ആളുകള്‍ക്കുള്ള ചുട്ട മറുപടിയാണ് മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മാതൃകാപരമായ ഈ സംരംഭം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അടങ്ങുന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍.
ReplyDeleteഇനി ഒന്നു രണ്ടു അഭിപ്രായങ്ങള്‍:
1. ഏത് ബ്ലോഗും പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് പ്രിവ്യൂ നോക്കി അക്ഷരത്തെറ്റുകളോ വാക്യത്തിലുള്ള അപാകതകളോ ഉണ്ടോ എന്ന് പരിശോധിച്ചുവേണം പബ്ലിഷ് ബട്ടണ്‍ അമര്‍ത്തുവാന്‍.
2. ഇപ്പോള്‍ പോസ്റ്റ് ചെയ്തീട്ടുള്ള എല്ലാ കാര്യങ്ങളും ഒന്നിനു പുറകെ ഒന്നായ് ബ്ലോഗില്‍ കാണാം. ബ്രോഡ്‌ബാന്റ് സൌകര്യം ഇല്ലാത്ത ഡയലപ് സൌകര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ പോസ്റ്റുകളും ഡിസ്‌പ്ലേ ആകുന്നതുവരെ ഒരുപാടു സമയം എടുക്കുന്നു. അതുകൊണ്ട് സെറ്റിംഗ്‌സില്‍ പോയി പേജില്‍ ഒരു സമയം എത്ര പോസ്റ്റ് ഡിസ്‌പ്ലേ വേണം എന്നുള്ളത് നിശ്ചയിക്കുക. ലേറ്റസ്റ്റ് രണ്ടു പോസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ് ബ്ലോഗ് വായിക്കുവാന്‍ കൂടുതല്‍ എളുപ്പം. ബാക്കിയുള്ളവ ഓട്ടോമാറ്റിക് ആയി ബ്ലോഗ് ആര്‍ക്കൈവില്‍ ഉണ്ടാവും. (ഇടതുവശത്ത് കാണിച്ചിരിക്കുന്നതുപോലെ)
മറ്റൊന്നും ഇപ്പോള്‍ പറയാനില്ല. എല്ലാ ആശംസകളും
എന്ന് സസ്നേഹം
മുരളി മേനോന്‍
http://komaram.blogspot.com