Wednesday, November 4, 2009

പൂവാശേരി പാലം പണിക്കിടയില്‍ സംഭവിച്ചതെന്ത് ? - വീഡിയോ റിപ്പോര്‍ട്ട്


സംവിധാനം : രാധാകൃഷ്ണന്‍ സാര്‍, നിധിന്‍ സാര്‍, ലിന്സി ടീച്ചര്‍
റിപ്പോര്‍ട്ടര്‍ : ഭാഗ്യലക്ഷമി പി.സി.- Std : 9
ക്യാമറ : അനൂപ് ജോസഫ് -Std: 9 (മേല്‍നോട്ടം - നിധിന്‍ സാര്‍)
വീഡിയോ എഡിറ്റിംഗ് : നിധിന്‍ സാര്‍
സഹായം : എ.എം. ബേബി, H.M.
ഗവ.ഹൈസ്കൂള്‍ മാഞ്ഞൂര്‍
---------------------------------------------------------------------
പ്രത്യേക നന്ദി : ഗവ. വി.എച്ച്.എസ്.എസ് . കാണക്കാരി, (For Video Camera)

44 comments:

  1. അഭിനന്ദനങ്ങൾ ചൊരിയുകല്ലാതെ മറ്റെന്തു പറയാൻ. സത്യത്തിൽ ഇത്തരത്തിലുള്ള സ്കൂളിലെ കുട്ടികൾ കൂടി പങ്കെടുത്തുള്ള സിറ്റിസൺ ജേർണലിസം തന്നെയാണു ആഭികാമ്യം. കഴിഞ്ഞ കൃഷിയെപറ്റിയുള്ള വീഡിയോ കണ്ടപ്പോൾ കുട്ടികളുടെ പങ്ക് അതിൽ കുറവെന്നു എഴുതാൻ ഞാൻ തുടങ്ങിയതാണ്. എന്നാൽ അങ്ങനെയെഴുതുന്നത് പ്രോത്സാഹനത്തിനെതിരായിപ്പോകുമോ എന്ന ഭയം കാരണം അതെഴുതിയില്ല. മാത്രമല്ല്ല, കഴിഞ്ഞ വീഡിയോയിൽ വിസ്തരിച്ചിരുന്ന് മുഴുവൻ കാര്യങ്ങളും യൂറ്റ്യൂബിൽ വിദഗ്ദർ ഉണ്ടാക്കിയ വീഡിയോ ദൃശ്യങ്ങളായി എനിക്ക് കാണാനും കഴിഞ്ഞു. അത്തരം വീഡിയോകളെ സന്നിവേശിപ്പിച്ച് കുടീകൾക്ക് പറഞ്ഞു കൊടുത്തെങ്കിൽ കൂടുതൽ നന്നായേണേ. Why should we re-invent a wheel?. ഇതൊരു ക്രിട്ടിസിസമായി കണക്കാക്കരുതേ.

    ഇന്റർ നെറ്റിൽ കൂടി ബ്ലോഗ് വായിക്കുന്ന എല്ലാപേർക്കും വീഡിയോ ദൃശ്യങ്ങൾ കാണാൻ കഴിയണമെന്നില്ല. അവർക്ക് വേണ്ടി പ്രദർശിപ്പിച്ചിരിക്കുന്ന വീഡിയോയുടെ ഒരു സംക്തിപ്ത വിവരണം കൂടി നൽകിയാലും തരക്കേടില്ല. അങ്ങനെയെനിൽ നിങ്ങടെ ഈ പ്രവർത്തി കൂടുതൽ ആളുകളിൽ എത്തിക്കാൻ കഴിയും.


    ഇത്തരത്തിലാണു നമ്മുടെ പാലം പണിയെങ്കിൽ, ഇപ്പോഴുണ്ടായ ദുരന്തം ഇനി എന്നെങ്കിലും ഒഴിവാക്കാൻ നമുക്ക് സാധിക്കുമോ.? ചിന്തിക്കേണ്ട കാര്യമാണു.

    ReplyDelete
  2. അതു കൊള്ളാം
    ആശംസകള്‍..

    ReplyDelete
  3. കമ്പ്യൂട്ടർ, വീഡിയോ ക്യാമറ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളും മലയാളഭാഷയും പൌരാധിപത്യത്തിൽ അധിഷ്ഠിതമായ ഈ മാദ്ധ്യമവും ചേർന്നു് നമ്മുടെ സമൂഹത്തിനു്, അതിന്റെ ചോരയും നീരുമായ അടിസ്ഥാനവിഭാഗങ്ങൾക്കു് യഥാർത്ഥമായ ഒരു ഉയിർത്തെഴുന്നേൽ‌പ്പു് എങ്ങനെ സാദ്ധ്യമാക്കാം എന്നതിന്റെ നേർക്കാഴ്ച്ചയാണു് ഈ ബ്ലോഗും ഇത്തരം പോസ്റ്റുകളും.
    ചുരുട്ടിയ മുഷ്ടിയിൽ നിന്നും വിടർന്നുതൂവി വെറുതെ ആകാശത്തിൽ വിലയം പ്രാപിക്കുന്ന മുദ്രാവാക്യങ്ങളേക്കാൾ,
    ചോരയ്ക്കു ചോരകൊണ്ടു വിലപറയുന്ന, സ്വയം അതിൽ‌പ്പരം യാതൊരുവിലയും ഇല്ലാത്ത വോട്ട് ബാങ്ക് രാഷ്ട്രീയത്തേക്കാൾ,
    പരസ്യക്കൂലിയ്ക്കനുസരിച്ച് വാർത്തകളുടെ അച്ചുവലിപ്പം തീരുമാനിക്കപ്പെടുന്ന പത്രസാമ്രാജ്യങ്ങളേക്കാൾ,
    അഡ്രിനാലിന്റെ കറവപ്പശുക്കളായി അകായിലും അടുക്കളയിലും മേഞ്ഞുനടക്കുന്ന ചാനൽ തരംഗങ്ങളേക്കാൾ,
    വിപ്ലവത്തിന്റെ ചൂടും ഉപ്പും എരിവും ഉണ്ടു് ഈ താളുകൾക്കു്.

    ഈ വിദ്യാലയപരീക്ഷണത്തിന്റെ ശിലകൾക്കും ശിൽ‌പ്പികൾക്കും അഭിനന്ദങ്ങൾ!

    ReplyDelete
  4. വളരെ നാന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. a rare radiance of hope from a generation whose thoughts are not corrupt. hearty congratulations...
    V.T.Balram
    State Secretary, Youth Congress

    ReplyDelete
  7. ബ്ലോഗ് സന്ദര്‍ശിക്കന്നവര്‍ക്കും അഭിനന്ദിക്കുന്നവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി വഴികാട്ടുന്നവര്ക്കും ഒരായിരം നന്ദി.......

    ReplyDelete
  8. ജയദേവന്‍, എം.ടി, എറണാകുളംNovember 7, 2009 at 10:07 PM

    ഗംഭീരം!!!
    കുട്ടികളുടെയും അദ്ധ്യാപകരുടെയും കഴിവുകള്‍ വജ്രം പോലെ തിളങ്ങട്ടെ
    ആശംസകള്‍

    ReplyDelete
  9. വളരെ നല്ല നിരീക്ഷണവും റിപ്പോര്‍ട്ടും. അഭിനന്ദനങ്ങള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും.
    വീഡിയോ ദൃശ്യങ്ങള്‍ വല്ലാതെ ഫാസ്റ്റ്‌ ആയിപ്പോയി എന്ന് തോന്നി. ഇനി ശ്രദ്ധിക്കുമല്ലോ

    ReplyDelete
  10. a rare and sincere attempt.
    Best Wishes

    ReplyDelete
  11. good.അഭിനന്ദനങ്ങൾ

    ReplyDelete
  12. A good attempt. Congratulations.

    ReplyDelete
  13. Valare nannaayi... present cheytha kuttiyude intonations and voice culture, serikkum oru reporter-kku cherunnathu thanne...

    ee vaarthakku pinnil pravarthichcha ellaarum prasamsa arhikkunnu.

    Well done.

    ReplyDelete
  14. കൂടുതല്‍ അറിയാന്‍,പങ്കുവെക്കാന്‍ സഹായിക്കും

    ReplyDelete
  15. wonderful!!!!....great attempt....congratulations to all...

    ReplyDelete
  16. വളരെ ഇഷ്ടപ്പെട്ടു കുട്ടികളെ...
    ശാസ്ത്രീയത എന്തെന്നറിയാത്ത വികസന ജ്വരത്തിന് മറുമരുന്നായി ശാസ്ത്രബോധമുള്ള വിദ്യാലയങ്ങളില്‍ നിന്നും അത്മാര്‍ത്ഥതയും,സത്യസന്ധതയും,നന്മയും സ്വപ്നങ്ങളുമുള്ള അദ്ധ്യാപകരില്‍ നിന്നും ആത്മബോധമുള്‍ക്കൊണ്ട് കുട്ടികള്‍ ഭാവിയിലേക്ക് കടന്നുവരിക തന്നെ വേണം.
    മാഞ്ഞൂര്‍ ഗവ ഹൈസ്കൂളിലെ നന്മ നിറഞ്ഞ... കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും, സാങ്കേതിക സഹായം നല്‍കുന്ന ഏല്ലാവര്‍ക്കും ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  17. വളരെ നന്നായി.. അഭിനന്ദനങ്ങള്‍ .

    ReplyDelete
  18. എന്റെ ആത്മാർഥമായ ആശംസകൾ , സജി തോമസ്

    ReplyDelete
  19. സൂപ്പർ എന്നല്ലാതെ ഈ സംരഭത്തെക്കുറിച്ച് പറയാൻ മറ്റൊരു വാക്കില്ല.അതും ഞാനൊക്കെ പഠിച്ച പോലുള്ള ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നാവുമ്പോൾ ഏറെ അഭിനന്ദനീയം.സാമൂഹിക പ്രതിബദ്ധത ഇല്ലാതെ വളർന്നു വരുന്ന ഒരു പുതു തലമുറക്ക് ഇതൊരു മാതൃകയാവട്ടെ..

    ഇത്തരം കൂടുതൽ കൂടുതൽ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു !

    നന്ദി ..എല്ലാവർക്കും ആശംസകൾ

    ReplyDelete
  20. കുട്ടികളില്‍ നിന്നും സമൂഹത്തോടും പ്രകൃതിയോടുമൊക്കെ ഇത്രക്ക്‌ പ്രതിബദ്ധത കാണുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം. നഷ്ടപ്പെടുന്നതിനെ കുറിച്ച്‌ ചിന്തിക്കാനും കൂടുതല്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രയത്നിക്കാനും നമ്മുടെ കുട്ടികള്‍ക്ക്‌ കഴിയട്ടെ. അതു മാത്രമാണ്‌ പ്രതീക്ഷ.

    ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഭാഗ്യലക്ഷ്മിക്ക്‌ ഒരു പ്രത്യേക അഭിനന്ദനം!

    ReplyDelete
  21. അനോണിമസ്‌ ആയി കമന്‌റ്റിട്ട വി ടി ബല്‍റാം സാറിനോട്‌ ഒരു അപേക്ഷ.

    താങ്കള്‍ പറഞ്ഞ പോലെ കറപ്റ്റ്‌ ആകാത്ത കുട്ടികളാണിവര്‍. അല്‍പം ലാഭത്തിനു വേണ്ടി ഭൂമിയെ മാന്തിക്കീറി പങ്കുവയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത്‌ അവര്‍ക്കാണ്‌. മിക്കവാറും എല്ലാ പ്രകൃതി നശീകരണങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നത്‌ താങ്കളുള്‍പ്പെട്ട രാക്ഷ്ട്രീയക്കാരാണ്‌. വികസനമെന്ന പേരില്‍ പടച്ചുണ്ടാക്കപ്പെടുന്ന മരാമത്ത്‌ പണികളിലൂടെ കോണ്ട്രാക്റ്റര്‍ വഴി പകുത്തു നല്‍കപ്പെടുന്ന പൊതു മുതല്‍ തിന്നാണ്‌ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ജീവിക്കുന്നത്‌. മണ്ണ്‍ മണല്‍ മാഫിയക്ക്‌ ഒത്താശ ചെയ്യുന്നവരും വേറെ ആരുമല്ല. കോടികളൂടെ അഴിമതി നടത്താന്‍ എല്ലാവര്‍ക്കും ഡിസിസി പ്രസിഡണ്ടോ പാറ്‍ട്ടി സെക്രട്ടറിയോ ആവാന്‍ പറ്റില്ലല്ലോ.

    അതുകൊണ്ട്‌ താങ്കള്‍ പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ദയവായി അടുത്ത തലമുറയെ എങ്കിലും കറപ്റ്റ്‌ ചെയ്യാതിരിക്കൂ. പ്ളീസ്‌.

    ReplyDelete
  22. visited this blog seeing the post in Captain Haddock.

    wonderful work! May God bless all of you.

    ReplyDelete
  23. മാഞ്ഞൂര്‍ ഗവ ഹൈസ്കൂളിലെ നന്മ നിറഞ്ഞ... കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും എന്റെ ആത്മാർഥമായ അഭിനന്ദനങ്ങള്‍ .

    ReplyDelete
  24. തീര്‍ത്തും പ്രശംസനീയം. അഭിനന്ദനങ്ങള്‍
    സുധീര.

    ReplyDelete
  25. അഭിനന്ദിക്കുവാന്‍ വാക്കുകളില്ല എന്ന ക്ലീഷേയെ അഭയം പ്രാപിക്കുന്നു. കുട്ടികള്‍ക്ക്, അവരെ നേരായ മാര്‍ഗത്തില്‍ നയിക്കുന്ന അവരുടെ പ്രിയ അദ്ധ്യാപകരോട് ഐക്യദാര്‍ഡ്ഢ്യം പ്രഖ്യാപിക്കുന്നു. ഒന്നാംക്ലാസിലേയ്ക്ക് പിച്ചവെച്ചിറങ്ങുന്ന മകനെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെ പഠിപ്പിക്കാന്‍ വിട്ടതില്‍ അഭിമാനം തോന്നുന്നു. ഇനി ഒന്നും പഠിക്കുന്നില്ലെങ്കിലും അവന്‍ മനുഷ്യനായി വളരട്ടെ. എയ്ഡഡ് ഭീകരര്‍ക്കും അണ്‍എയ്ഡഡ് കൊള്ളക്കാര്‍ക്കുമിടയില്‍ പെട്ട് നട്ടംതിരിയുന്ന പൊതുജനം സര്‍ക്കാര്‍ സ്‌കൂളുകളുടെ പരിമിതികളെ മാത്രം കാണുന്നു, നന്മകളെ കാണുന്നില്ല എന്നതാണ് പ്രശ്‌നം.

    ReplyDelete
  26. ഇടക്കിടെ ബ്ലോഗ് സന്ദര്‍ശിക്കാറുണ്ട്. എത്ര മനോഹരമായിട്ടാണ് ഈ ബ്ലോഗ് ചെയ്തിരിക്കുന്നത്. ഒരായിരം അഭിനന്ദനങ്ങള്‍. ഈ ബ്ലോഗ് കേരളത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റേതാണെന്ന് വിശ്വസിക്കാന്‍ പോലും മറ്റുള്ളവര്‍ക്ക് സാധിച്ചെന്നുവരില്ല. അണിയറ ശില്പികള്‍ക്ക് ആശംസകള്‍. Maths Blog എന്ന പേരില്‍ ലിങ്ക് ഇട്ട വിവരം നേരത്തെ സാറ് സൂചിപ്പിച്ചിരുന്നല്ലോ. എല്ലാത്തിനും നന്ദി...

    Kerala Teachers

    ReplyDelete
  27. I got the opportunity to see the vedio clipping of poovasseri palam road collapse. My heartiest congratulation to all the crew members those who behind the beautiful clipping. It is very special because this is showing the awareness about the impact of environmental problems at the school level itself, the presentation , direction ,photography everything found very
    cute. Being a memurywala, I am proud of manjoor school team for the making awareness among all blog visitors and my special congrtulations to Ms. BhagyaLakshmi up coming journulist. keep it up. " May God Bless ' to give all strength and knolwedge to produce this type of creative idea in future.
    K.C Rameshkumar, Rajastan

    ReplyDelete
  28. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതൃക. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ മലയാളാധ്യാപകര്‍ക്കും അടുത്ത അധ്യാപക പരിശീലനത്തില്‍ പരിചയപ്പെടുത്തിക്കൊടുക്കും. അനുമോദനങ്ങള്‍ ഒരായിരം....

    ReplyDelete
  29. മാഞ്ഞൂര്‍ ഗവ. ഹൈസ്കൂള്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. മലയാളം മീഡിയത്തില്‍ പത്താം ക്ലാസ് പാസായ എനിക്ക് അറിവും, കഴിവും, സാധ്യതകളും ലഭ്യമാക്കിത്തന്നത് ഇന്റെര്‍ നെറ്റും ബ്ലോഗുകളും തന്നെയാണ്. അന്‍പത്തഞ്ച് വയസ്സിന് ശേഷം എനിക്ക് കഠിനാധ്വാനത്തിലൂടെ ബൂലോഗ മലയാളികളുടെ സന്മനസ്സുകൊണ്ട് മാത്രം നേടിയെടുക്കുവാന്‍ സ്കൂള്‍ തലത്തില്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. ആരെങ്കിലും ചൂണ്ടിക്കാട്ടുന്ന പോരായ്മകളെ വിമര്‍ശനങ്ങളായി കാണാതെ തെറ്റുകള്‍ തിരുത്തി വരും തലമുറയെ ഉത്തമ പൌരന്മാരായി മാറ്റിയെടുക്കുവാന്‍ മാഞ്ഞൂര്‍ സ്കൂളിന് സാധിക്കട്ടെ.
    അതോടൊപ്പം തന്നെ സൈബര്‍ നിയമങ്ങളെക്കുറിച്ചും (IT Act 2000 & Amentments) വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതും അവ പ്രസിദ്ധീകരിക്കുന്നതും നല്ലതായിരിക്കും.

    ReplyDelete
  30. ഒരു തിരുത്ത് "നേടിയെടുക്കുവാന്‍ കഴിഞ്ഞത് സ്കൂള്‍ തലത്തില്‍" എന്ന് തിരുത്തി വായിക്കുക.

    ReplyDelete
  31. ഇന്നാണ് ഈ ബ്ലോഗ് കണ്ടത് വളരെ നന്നായിരിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ !

    ReplyDelete
  32. congratulations to all students...ur work is excellent..

    ReplyDelete
  33. I congrads all students working behind and infreont of this work

    ReplyDelete

കൂട്ടുകൂടിയവര്‍