Monday, September 6, 2010

Wednesday, August 4, 2010

ഐടി സംഗമത്തില്‍ സാന്നിധ്യമറിയിച്ചു കൊണ്ട് മാഞ്ഞൂര്‍ ഗവ: ഹൈസ്കൂള്‍

2010 ആഗസ്റ്റ് 3-)0 തിയതി കോട്ടയം ബേക്കര്‍ മെമ്മൊറിയല്‍ സകൂളില്‍ വച്ച് നടന്ന ഐടി സംഗമത്തില്‍ സ്കൂളിന്റെ ബ്ലോഗ് പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ജില്ലാ ഐടി ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രി എംഎ ബേബി ആയിരുന്നു. ബ്ലോഗില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ബ്ലോഗ് ന്യൂസ് ഓപ്പണ്‍ ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചടങ്ങിന്റെ പത്ര കട്ടിങ്ങുകള്‍ ഇതാ.
സ്കൂള്‍ എടി ക്ലബിന്റെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ ജന സമക്ഷത്ത് പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കിയ ജില്ലാ ഐടി കോഡിനേറ്റര്‍ ജയകുമാര്‍ സാറിനും മറ്റ് ഐടി മാസ്റ്റര്‍ ട്രെയിനര്‍ മാര്‍ക്കും മാഞ്ഞൂര്‍ സര്‍ക്കാര്‍
 വിദ്യാലയത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Tuesday, August 3, 2010

Wednesday, February 17, 2010

മാഞ്ഞൂര്‍ പുരാണവും സ്കൂള്‍ ചരിത്രവും - സിഡി പ്രകാശനം ചെയ്തു.....

മാഞ്ഞൂര്‍ എന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിന്റെയും 100 വര്‍ഷം പിന്നിട്ട ഞങ്ങളുടെ വിദ്യാലയത്തിന്റെയും ചരിത്രം ഞങ്ങള്‍ സിഡി രൂപത്തില്‍ തയ്യാറാക്കി. സ്കൂളിലെ മുഴുവന്‍ പേരുടയും കൂട്ടായ പരശ്രമത്തിന്റെ ഫലം.
ശ്രീ. അഡ്വ. മോന്‍സ് ജോസഫ് (ബഹു. കടുത്തുരുത്തി എം എല്‍ എ) സിഡി പ്രകാശനം ചെയ്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. ലൂക്കോസ് മാക്കീലിന് കൈമാറി.

സി.ഡി. ബ്ലോഗില്‍ ഉടന്‍ റിലീസ് ചെയ്യും...... ദയവായി കാത്തിരിക്കുക.....

Tuesday, February 16, 2010

കിണര്‍ ഉദ്ഘാടനം



എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിച്ച കിണറിന്റെ ഉത്ഘാടനം ശ്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിച്ചു.കിണര്‍ കുത്തിയ മേസ്തിരി ശ്രീ. ശശിയെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.

സ്കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിയ ഹെഡ്മാസ്റ്റര്‍ ബേബി സാറിന് യാത്രയയപ്പും

മാഞ്ഞൂര്‍ ഗവ. ഹൈസ്കൂള്‍ വാര്‍ഷികാഘോഷം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉത്ഘാടനം ചെയ്തു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസി. ശ്രീ. തോമസ് അരയത്ത് അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ ശ്രീ. ലൂക്കോസ് മാക്കീല്‍ സ്വാഗതം ആശംസിച്ചു. ശ്രീ പി.ആര്‍. പ്രതാപന്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ. ബേബി സാറിന് യാത്രയയപ്പു നല്‍കി. പിടിഎ സാറിന് ഉപഹാരം നല്‍കി. സ്റ്റാഫ് പ്രതിനിധി ശ്രീമതി ലിന്‍സി ചാക്കോ ആശംസകള്‍ അര്‍പ്പിച്ചു. പിടിഎ പ്രിഡന്റ് ശ്രീ മനോജ് കെപി, മുന്‍ പിടിഎ പ്രസിഡന്റുമാരായ ശ്രി സുരേന്ദ്രന്‍, ശ്രീ ബിനോ എന്നിവര്‍‌ സംസാരിച്ചു.




Thursday, January 14, 2010

വലയസൂര്യഗ്രഹണ വിശേഷങ്ങള്‍.....

കിഴക്കുനോക്കിയന്ത്രം എന്ന ശാസ്ത്ര ബ്ലോഗില്‍ വന്ന പോസ്റ്റില്‍ നിന്ന്..........



തീവലയത്തിനുള്ളിലെ ചന്ദ്രന്‍ കേരളത്തിന്റെ ആകാശത്തും..


മനോഹരവും അപൂര്‍വ്വവുമായ ആകാശക്കാഴ്ചക്കാണ് ഈ വരുന്ന ജാനുവരി 15 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂലായ് 22 ന് നടന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് മറ്റൊരു സൂര്യഗ്രഹണം കൂടി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വലയസൂര്യഗ്രഹണം എന്ന പ്രതിഭാസമാണ് കേരളത്തിന്റെ ആകാശത്തിന് മുകളില്‍ അരങ്ങേറുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണവും മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.



ഗ്രഹണം കേരളത്തില്‍

തിരിവനന്തപുരത്ത് 11.09 ന് ഗ്രഹണം ആരംഭിക്കും. 1.13 ഓടെ പൂര്‍ണ്ണമായ വലയഗ്രഹണം ആരംഭിക്കും. 1.17 ഓടെ പരമാവധി വലയഗ്രഹണം ദൃശ്യമാകും. 1.22 ഓടെ ചന്ദ്രന്‍ സൂര്യബിംബത്തിന് പുറത്തേക്കുള്ള പ്രയാണം ആരംഭിക്കും. പത്ത് മിനിട്ടില്‍ താഴെ മാത്രമാണ് തിരുവന്തപുരത്തുകാര്‍ക്ക് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാകുന്നത്. 3.06PM ഓടെ ഗ്രഹണക്കാഴ്ചകള്‍ അവസാനിക്കും.

കേരളത്തില്‍ കൊച്ചിയില്‍ 11.10 AMനാണ് ഗ്രഹണം ആരംഭിക്കുന്നത്. ഏതാണ്ട് 1.16 PM ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.07 PM ഓടെ കൊച്ചിയിലെ ഗ്രഹണക്കാഴ്ചകള്‍ക്ക് വിരാമമാകും. ഭാഗികമായ ഗ്രഹണം മാത്രമാണ് കൊച്ചിയില്‍ ദൃശ്യമാകുന്നത്.

കോഴിക്കോട് 11.11 AM ഓടെ ഗ്രഹണം ആരംഭിക്കും. 1.15 ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.08PM ഓടെയാണ് കോഴിക്കോട് ഗ്രഹണം അവസാനിക്കുന്നത്.



( പൂര്‍ണ വായനയ്ക്ക് സന്ദര്‍ശിക്കുക... http://kizhakkunokkiyandram.blogspot.com/2010/01/blog-post.html )




Friday, January 8, 2010

സൌരോത്സവം

2010 ജനുവരി 15-)o തിയതി വരാനിരിക്കുന്ന വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി നടത്തിയ സൗരോത്സവത്തിന്റെ വീഡിയോ റിപ്പോര്‍ട്ട്
ഭാഗം-1



ഭാഗം-2


ഭാഗം-3
Align Center

കൂട്ടുകൂടിയവര്‍