Monday, August 17, 2009

എന്റെ മരം

എനിക്കുമുണ്ടൊരു കൊച്ചു മരം
എന്നുടെ വീട്ടില്‍ കൊച്ചു മരം
ഒാരോ ദിവസവും തളിരിലകള്‍
വളര്‍ന്നു പൊങ്ങും എന്റെമരം
ജലവും വളവും നല്‍കും ഞാന്‍
കൊച്ചുനുജനെപ്പോലെ വളര്‍ത്തും ഞാന്‍
കാറ്റത്താടി കളിക്കും മരം
മഴയത്തു രസിച്ചു കളിക്കുംമരം
സന്തോഷത്തിന്‍ നിറകുടമായി
വളര്‍ത്തുമെന്‍ വീട്ടില്‍ കൊച്ചു മരം


RESIN RAMESH
Std : V

[എന്റെ മരം കവിതാരചന മത്സരത്തില്‍(യു.പി) ഒന്നാം സ്ഥാനം]

Saturday, August 15, 2009

Thursday, August 13, 2009

പ്രവര്‍ത്തന കലണ്ടര്‍ - ആഗസ്റ്റ് 2009

തിയതി
ദിനാചരണങ്ങള്‍
പ്രവര്‍ത്തനങ്ങള്‍
ചുമതല വഹിക്കുന്നവര്‍‍
1

ശാക്തീകരണം CEP

2
ഞായര്‍


3
ഡ്രൈ ഡേ
ശചീകരണ പ്രവര്‍ത്തനങ്ങള്‍ , അസംബ്ലി
ഹെഡ്മാസ്റ്റര്‍ , സഖി K
4

സബ്ജക്ട് കൗണ്‍സില്‍, സയന്‍സ്
രമേശന്‍ M.K
5

S.R.G ഹൈസ്ക്കൂള്‍

6
ഹിരോഷിമാദിനം
അസംബ്ലി , പ്രസംഗം
പ്രതാപന്‍ P.R , സൂബി സെബാസ്റ്റ്യന്‍
7
ടാഗോര്‍ ചരമദിനം, എന്റെ മരം
ടാഗോര്‍ അനുസ്മരണ പ്രഭാഷണം , ഉപന്യാസ – കവിതാ മത്സരം
K.C രാധാകൃഷ്ണന്‍ , നിധിന്‍ ജോസ്
8
രണ്ടാം ശനി


9
ഞായര്‍ ക്വിറ്റ് ഇന്ത്യ, നാഗാസാക്കി ദിനം


10
ഡ്രൈ ഡേ
ക്വിറ്റ് ഇന്ത്യദിനം- നാഗാസാക്കി ദിനം അസംബ്ലി , അനുസ്മരണം
ലിന്‍സി ചാക്കോ
11
PTA ജനറല്‍ബോഡി


12

സബ്ജക്ട് കൗണ്‍സില്‍, ഹിന്ദി
സെലിന്‍ സെബാസ്റ്റ്യന്‍
13
സമ്പൂര്‍ണ കായിക ക്ഷമതാ പരിപാടി
അസംബ്ലി , കമ്മറ്റി രൂപികരണം
ജോസ് P. എബ്രഹം
14
മെഡിക്കല്‍ ക്യാമ്പ്
IED കുട്ടികളെ പരിശോധിക്കല്‍ , സയന്‍സ് ക്വിസ് HS വിഭാഗം
B.R.C രമേശന്‍ M.K
15
സ്വാതന്ത്ര്യ ദിനം
അസംബ്ലി , പതാക ഉയര്‍ത്തല്‍ , റാലി , സന്ദേശം , ദേശഭക്തി ഗാനം
പ്രതാപന്‍ P.R
16
ഞായര്‍


17
ചിങ്ങം 1 , കര്‍ഷകദിനം
അസംബ്ലി
ഹെഡ്മാസ്റ്റര്‍
18
കൗണ്‍സലിങ്ങ് പ്രോഗ്രാം
പത്താം ക്ലാസ് കുട്ടികള്‍ക്ക്
ഹെഡ്മാസ്റ്റര്‍ , K.C രാധാകൃഷ്ണന്‍
19
S.R.G
S.R.G യോഗം
ഹെഡ്മാസ്റ്റര്‍ , രമേശന്‍ M.K
20
ഇലക്ഷന്‍
സയന്‍സ് ക്വിസ് UP
അസംബ്ലി , ശാക്തീകരണം
പ്രതാപന്‍ P.R,ജോസ് P. എബ്രഹം,നിധിന്‍‌ ജോസ്
21



22
ലോക നാട്ടറിവ് ദിനംഔഷധ സസ്യ പ്രദര്ശനം , ശാക്തീകരണം
ലിസി ജോസഫ് , നിധിന്‍ ജോസ്
23
ഞായര്‍ , വിനായക ചതുര്‍ത്ഥി


24
ഡ്രൈ ഡേ, സയന്‍സ് ക്വിസ് UP
സയന്‍സ് ക്വിസ് മത്സരം - U.P, അസംബ്ലി - ശുചീകരണപ്രവര്ത്തനം
നിധിന്‍ ജോസ്
25

S.R.G L.P – U.P
ലിസി ജോസഫ്
26

സബ്ജക്ട് കൗണ്‍സില്‍ - മലയാളം
K.C രാധാകൃഷ്ണന്‍
27
ഗണിത ക്ലബ്ബ്
അസംബ്ലി, ഏകദിന സെമിനാര്‍
V.T തോമസ്
28
IMMUNISATION PROGRAMME , ഓണാഘോഷം
ഓണാഘോഷ പരിപാടികള്‍
ലില്ലി തോമസ്
29
ദേശീയ കായിക ദിനം
ബോധവല്‍ക്കരണ ക്ലാസ്സ്
ജോസ് P. എബ്രഹം
30
ഞായര്‍


31



Friday, August 7, 2009

ജൂണ്‍ 6 - ഹിരോഷിമ ദിനം

മാഞ്ഞൂര്‍ ഗവ: ഹൈസ്കൂളില്‍ ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു.

സ്കൂള് അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ എ.എം ബേബി ആമുഖ പ്രഭാഷണം നടത്തി. സാമൂഹ്യ ശാസ്ക്ര അദ്ധ്യാപകന്‍ ശ്രീ P.R.പ്രതാപന്‍ ഹിരോഷിമ ദിന സന്ദേശം നടത്തി. "യുദ്ധം ഒന്നിനും പരിഹാരമല്ല. സമന്വയമാണു വേണ്ടത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പക ഊറിക്കൂടിയാണു രണ്ടാം ലോകമഹായുദ്ധമുണ്ടായത്. മനുഷ്യമനസ്സിലുണ്ടാക്കുന്ന വ്രണമാണ് ഏറെ ഭയങ്കരം. മഹാനായ അശോക ചക്രവര്‍ത്തിയെ നാം ഓര്മി‍ക്കണം.യുദ്ധത്തിന്റെ വിജയഭൂമിയില് നിന്നപ്പോഴും ദാരുണ രംഗങ്ങള്‍ കണ്ട് യുദ്ധമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ അശോകനു കഴിഞ്ഞു. ഇതാണു ആര്‍ഷ ഭാരത സംസ്കാരം. കലിംഗയുദ്ധം സര്‍വവിനാശം വിതച്ചു കഴിഞ്ഞപ്പോള്‍ നിര്‍വേദമാണു ഉണ്ടായത്. ആ ചക്രവര്‍ത്തിയുടെ മാതൃക നാം പിന്‍തുടരണം"പ്രതാപന്‍ സാര്‍ ഓര്‍മിപ്പിച്ചു."യുദ്ധങ്ങളും കലഹങ്ങളും ആരെയും ജയിപ്പിക്കില്ല. ഇരുപക്ഷങ്ങള്‍ക്കും നാശം വരുത്തും" എന്നും പ്രതാപന്‍ സാര്‍ ഊന്നിപ്പറഞ്ഞു. ഏറെ ശ്രദ്ധേയമായിരുന്നു പ്രതാപന്‍ സാറിന്റെ പ്രഭാഷണം. തുടര്‍ന്ന് 6-ലെ ക്രിസ്റ്റിമോന്‍, ഹിരോഷിമയില് ബോബിട്ട സംഭവം വളരെ ഹൃദയസ്പൃക്കായ ഭാഷയില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൊളാഷ്-പോസ്റ്റര്‍ നിര്‍മ്മാണം നടത്തുകയുണ്ടായി. കുട്ടികള്‍ വളരെ സജീവമായി പങ്കെടുത്തു.പോസ്റ്റര്‍ മത്സരത്തില്‍ Rose വിഭാഗത്തിലെ ഭാഗ്യലക്ഷ്മി ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ ജിതിന്‍.കെ.മാക്കീല്‍(ലോട്ടസ് വിഭാഗം) ഒന്നാം സ്ഥാനം നേടി.10-ലെ മനു മോഹന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൂട്ടുകൂടിയവര്‍