സ്കൂള് അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ എ.എം ബേബി ആമുഖ പ്രഭാഷണം നടത്തി. സാമൂഹ്യ ശാസ്ക്ര അദ്ധ്യാപകന്‍ ശ്രീ P.R.പ്രതാപന്‍ ഹിരോഷിമ ദിന സന്ദേശം നടത്തി. "യുദ്ധം ഒന്നിനും പരിഹാരമല്ല. സമന്വയമാണു വേണ്ടത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പക ഊറിക്കൂടിയാണു രണ്ടാം ലോകമഹായുദ്ധമുണ്ടായത്. മനുഷ്യമനസ്സിലുണ്ടാക്കുന്ന വ്രണമാണ് ഏറെ ഭയങ്കരം. മഹാനായ അശോക ചക്രവര്‍ത്തിയെ നാം ഓര്മിക്കണം.യുദ്ധത്തിന്റെ വിജയഭൂമിയില് നിന്നപ്പോഴും ദാരുണ രംഗങ്ങള്‍ കണ്ട് യുദ്ധമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ അശോകനു കഴിഞ്ഞു. ഇതാണു ആര്‍ഷ ഭാരത സംസ്കാരം. കലിംഗയുദ്ധം സര്‍വവിനാശം വിതച്ചു കഴിഞ്ഞപ്പോള്‍ നിര്‍വേദമാണു ഉണ്ടായത്. ആ ചക്രവര്‍ത്തിയുടെ മാതൃക നാം പിന്‍തുടരണം"പ്രതാപന്‍ സാര്‍ ഓര്‍മിപ്പിച്ചു."യുദ്ധങ്ങളും കലഹങ്ങളും ആരെയും ജയിപ്പിക്കില്ല. ഇരുപക്ഷങ്ങള്‍ക്കും നാശം വരുത്തും" എന്നും പ്രതാപന്‍ സാര്‍ ഊന്നിപ്പറഞ്ഞു. ഏറെ ശ്രദ്ധേയമായിരുന്നു പ്രതാപന്‍ സാറിന്റെ പ്രഭാഷണം. തുടര്‍ന്ന് 6-ലെ ക്രിസ്റ്റിമോന്‍, ഹിരോഷിമയില് ബോബിട്ട സംഭവം വളരെ ഹൃദയസ്പൃക്കായ ഭാഷയില്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൊളാഷ്-പോസ്റ്റര്‍ നിര്‍മ്മാണം നടത്തുകയുണ്ടായി. കുട്ടികള്‍ വളരെ സജീവമായി പങ്കെടുത്തു.പോസ്റ്റര്‍ മത്സരത്തില്‍ Rose വിഭാഗത്തിലെ ഭാഗ്യലക്ഷ്മി ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തില്‍ ജിതിന്‍.കെ.മാക്കീല്‍(ലോട്ടസ് വിഭാഗം) ഒന്നാം സ്ഥാനം നേടി.10-ലെ മനു മോഹന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏല്ലാ പ്രിയ കൂട്ടുകാർക്കും ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDelete