Monday, August 24, 2009

എന്റെ മരം , സ്നേഹ മരം

കവിത കേള്‍ക്കാന്‍ പ്ലേ ബട്ടന്‍ അമര്‍ത്തുക.


കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം

ഒഴുകന്ന പൂഞ്ചോല പറയുന്നു
പൊന്നിളം മാരിവില്‍ പറയുന്നു
നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും

"കാല്യലസജ്ജല കന്യകയോ?"
ഉദ്ദീപ്തമാകുന്ന താരകമോ?
നിന്നുടെ സൗന്ദര്യമേറെയിഷ്ടം
പൂങ്കണ്ഠമാര്‍ന്നയെന്‍ കൂട്ടുകാരി.

സ്നേഹമനസ്സാര്‍ന്ന എന്മിത്രമേ
നിന്‍ സ്നേഹമെന്നും കൊതിച്ചിടുന്നു
സ്നേഹത്തിന്‍ അര്‍ഥം അറിയാത്ത വിഡ്ഢികള്‍
വെട്ടുന്നു , കൊത്തുന്നു, കൊന്നിടുന്നു.

വെട്ടില്ല വെട്ടില്ല നിന്നെ ഞങ്ങള്‍
വെട്ടാനനുവദിക്കില്ല ഞങ്ങള്‍
സ്നേഹം ചൊരിയുന്ന നിന്‍ ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും

രചന, ആലാപനം :
ഭാഗ്യലക്ഷ്മി പി.സി
9-)o ക്ലാസ്

13 comments:

  1. ഭാഗ്യലക്ഷ്മിയുടെ കവിതസുന്ദരം.
    ആലാപനവും ശബ്ദവും അതിലേറെ മനോഹരം
    അഭിനന്ദനങ്ങൾ!!!!

    ReplyDelete
  2. മിടുക്കികുട്ടി ഭാഗ്യലക്ഷിക്കഭിനന്ദനങ്ങൾ.

    ഇതേ പോലെ ക്ലാസ്സിലെ എല്ലാവിഷയങ്ങളിലും താല്പര്യം കാണിച്ച് നല്ല മാർക്ക് വാങ്ങി പഠിക്കുന്ന സ്ക്കൂളിനു സൽ‌പ്പേരുണ്ടാക്കി കൊടുക്കണം. കേട്ടോ, കുട്ടി.

    ReplyDelete
  3. ഭാഗ്യലക്ഷ്മിക്ക് ഒരായിരം അഭിനന്ദനങ്ങള്‍,ആശംസകള്‍
    ഇനിയും നല്ല കവിതകള്‍ എഴുതൂ..

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു... ഒത്തിരി മരങ്ങള്‍ നടാനും അതിനെ പരിപാലിക്കാനും സ്കൂളില്‍ എല്ലാവരും ശ്രമിക്കട്ടെ...
    കവിത വനം വകുപ്പ് മന്ത്രിക്കും യുറീക്കക്കും അയച്ചു കൊടുത്തു കൂടേ.. കൂടെ ഈ ആലാപനവും...
    ഇനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
  5. abhindhanam and ellaaaaa baabuakngalum

    ReplyDelete
  6. മോളൂ നന്നായിട്ടുണ്ട്....ഇനിയും എഴുതണം ...


    കുഞ്ഞുതൂലികയാല്‍ നീയെഴുതും പദങ്ങളില്‍
    കൈരളി സായൂജ്യമായിന്നിതാ ചിരിതൂകി
    നാളെ കാവ്യലോകത്തിന്നുത്തുംഗശൃംഗങ്ങളില്‍
    ഭാഗ്യലക്ഷ്മിയാം നാമം വിളങ്ങും ചന്തമോടെ ...

    ReplyDelete
  7. മാത്സ് ബ്ലോഗില്‍ ഈ കവിത പബ്ലീഷ് ചെയ്തപ്പോള്‍ ലഭിച്ച കമന്റുകള്‍...
    Click Here

    ReplyDelete
  8. Good poem..You have a bright future..May god bless you..Anyway congrats and all the best!

    ReplyDelete
  9. Dear Bhagyalakshmi,
    Today I read your poem.A nice one.On this day I read in a newspaper about your school's blog.It is a good attempt by your school authorities.Convey my regards to your teachers behind this plan.
    Unfortunately i can't hear your poem.My heartfelt congragulations.Convey my regards to your family also.
    May God bless you
    T G Anuraj
    Kollam

    ReplyDelete
  10. വളരെ നല്ല കവിത
    ഇത്ര ചെറിയ പ്രായതില്‍ വളരെ സ്പര്‍ശന വരികള്‍ കോരിയിട്ട എന്റെ ഈ കുഞ്ഞു പെങ്ങള്‍ക് ഒരായിരം ആശംസകള്‍ നേരുന്നു
    ഇനിയും എഴുതണം ഒരുപാട് നല്ല വിഷയങ്ങളില്‍.....

    SHAJU
    from Saudi Arabia
    Malappuram DT
    Nilabur

    ReplyDelete

കൂട്ടുകൂടിയവര്‍