Monday, August 3, 2009

വര്‍ണച്ചിറകുകള്‍ കൊഴിയാതിരുന്നെങ്കില്‍.......

പൂമ്പാറ്റേ കണ്ടില്ലേ കൂട്ടുകാരേ
കിളികളെ കണ്ടില്ലേ കൂട്ടുകരേ
പൂക്കളെ കണ്ടില്ലേ കൂട്ടുകാരേ
വൃക്ഷങ്ങള്‍ കണ്ടില്ലേ കൂട്ടുകാരേ


എന്തെല്ലാം വൈവിധ്യമുണ്ടിതിങ്കല്‍
എന്തല്ലാം വര്‍ണങ്ങളാണിതിന്മേല്‍
പച്ചയും മഞ്ഞയും ചോപ്പുമെല്ലാം
ഭംഗിയിലാടി തിമിര്‍ത്തിടുന്നു


ഏഴല്ലെഴുന്നൂറ് വര്‍ണങ്ങളായി
ഭൂമിതന്‍ സൌന്ദര്യം കൂടിനില്‍പ്പൂ
ഈ നിത്യഹരിതയാം ഭൂമിയെന്നും
ഇങ്ങനെ പാലിക്കാനെന്തുവേണം


മനുഷ്യന്റെ ആര്‍ത്തി ദുരകളെല്ലാം
ദൂരെക്കളയണം പാരില്‍ നിന്നും
സല്‍പുത്രന്മാരായ് നമുക്കു മാറാം
നമ്മുടെ അമ്മയെ സംരക്ഷിക്കാം


ആഗോളതാപന ആപത്തിനെ
ദൂരെ കളയുവാന്‍ യത്നിക്കേണം
ഇല്ലെങ്കില്‍ നമ്മളും ആരുമില്ല
ഭൂമിയുമില്ല സമ്പത്തുമില്ല


ജിനു മുരാരി
Std: 8

4 comments:

  1. ചിന്തോദ്വീപകമായ കവിത. നല്ല വരികൾ, നല്ല താളം.
    ജിനുവിൻ അഭിനന്ദനങ്ങൾ

    ReplyDelete
  2. ജിനു നന്നായി. ഇനിയും എഴുതുക.

    ReplyDelete
  3. Hai Jinu,
    Very Marvellous thought ,next time you think and write,what to do for controlling the global warming ( Agola Thapanam ) ... Ask your teachers about the cause and effect of global warming .. how it happens and how it affecting the common people.
    wish you best wishes. and do writing---ramesh

    ReplyDelete
  4. നല്ല ചിന്തയും നല്ല വരികളും.ജിനു മുരാരി, ഇനിയുമിനിയും എഴുതൂ

    ReplyDelete

കൂട്ടുകൂടിയവര്‍