Monday, March 2, 2009

ബ്ലോഗ് ശില്പശാലയില്‍ മാ‍ഞ്ഞൂര്‍ ഗവ :ഹൈസ്കൂള്‍ ബ്ലോഗ് ശ്രദ്ധേയമായി


മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം കോട്ടയം cms കോളേജില്‍ മാര്ച്ച് 1ഞായറാഴ്ച സംഘടിപ്പിച്ച ബ്ലോഗ് ശില്പശാല നവ്യാനുഭവമായി.ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള ധാരാളം വ്യക്തികള്‍ ഇതില്‍ പങ്കെടുത്തു.എന്ജിനിയറും എഴുത്തുകാരനുമായ ശ്രീ. v.k ആദര്‍ശ് ബ്ലോഗിന്റെ ലോകം പരിചയപ്പെടുത്തി.
മാഞ്ഞൂര്‍ ഗവ : ഹൈസ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ബ്ലോഗ് ഉയര്‍ന്ന നിലവാരം ഉള്ളതാണെന്നും, പ്രൊഫഷണല്‍ ടച്ച് തന്നെ ഉണ്ടെന്നും ക്ലാസ്സെടുത്ത ശ്രീ ആദര്‍ശും ശ്രീ ചന്ദ്രശേഖരകുമാറും അഭിപ്രായപ്പെട്ടു.സ്കൂളിന്റെ ബ്ലാഗിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. തങ്ങളുടെ ബ്ലോഗിനെപ്പറ്റി ഇത്രയും നല്ല അഭിപ്രായങ്ങള് വന്നതറിഞ്ഞു കുട്ടികള്‍ വലിയ സന്തോഷത്തിലും ആവേശത്തിലുമാണു. ഇത് അവരെ കുറെക്കൂടി ഉത്സാഹഭരിതരാക്കിയിരിക്കുകയാണു.ബഹുമാനപ്പെട്ട ആ വ്യക്തികളോട് കുട്ടികള്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

2 comments:

  1. varatte matathinte puthiya lokam theerkkan

    ReplyDelete
  2. Good initiative. Keep it up.
    I congratulate all the teachers who put in extra effort into this blog and the students for there hard work.

    I envy the students for getting such gem of teachers.

    ReplyDelete

കൂട്ടുകൂടിയവര്‍