Monday, March 2, 2009

കുഞ്ഞാട്

കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
ഓടും ചാടും കുഞ്ഞാട്
പ്ളാവിലതിന്നാന്‍ പാഞ്ഞെത്തും
എനിക്കുമുണ്ടൊരു കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
വിശക്കുമ്പോള്‍ അവള് ‍പാലുകുടിക്കാന്‍
അമ്മക്കരികില്‍ എത്തീടും
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുല്ലുകൊടുത്താല്‍ തിന്നില്ല
പ്ളാവിലയല്ലോ അവള്ക്കിഷ്ടം
ഓട്ടത്തില്‍ അവള്‍ മിടുമിടുക്കി
ചാട്ടത്തില്‍ അവള്‍ ബഹുകേമി.
കുടമണി കെട്ടിയകുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്

ശ്രേയസ്സ് മധു
std 5

5 comments:

  1. Suberb. Keep it up ശ്രേയസ്സ് .
    Looks like you are an all rounder :)

    ReplyDelete
  2. 'വിശക്കുമ്പോള്‍ അവള്‌ പാലുകുടിക്കാന്‍'എന്നതിനു പകരം
    'വയറുവിശന്നാല്‍ പാലുകുടിക്കാന്‍' എന്നാക്കി നോക്കൂ.. താളം നഷ്ടപ്പെടാതെകിട്ടും. മോള്‍ക്ക്‌ ഈ മാമന്റെ ആശംസകള്‍ ആശംസകള്‍

    ReplyDelete
  3. എന്റെ ബ്ലോഗില്‍ ഞാന്‍ സ്കൂള്‍ കഥകള്‍ എഴുതിയിട്ടുണ്ട്‌.അതും വായിക്കുമല്ലോ..വായിച്ച്‌ അഭിപ്രായം പറയുമല്ലോ.
    http://mekhamalhaar.blogspot.com

    ReplyDelete

കൂട്ടുകൂടിയവര്‍