Saturday, January 24, 2009

അനാഥനായ ജീവന്

പണ്ടു പണ്ടു നീലേശ്വരം എന്ന ഗ്രാമത്തില് ഒരു കുട്ടിയുണ്ടായിരുന്നു .അവന്റെ പേര് ജീവന് എന്നായിരുന്നു.അച്ഛനും അമ്മയും ഉപേക്ഷിച്ച അവന് 4 വയസ്സ് മുതലേ ഒരനാഥനായി മാറിയിരുന്നു.അവന് തെരുവ് നായ്ക്കളെപ്പോലെ അലഞ്ഞുതിരിഞ്ഞു നടന്നു. പണ്ടുമുതലേ അനാഥനായ അവനെ പലരും ഉപദ്രവിക്കുമായിരുന്നു. ഓരോ ദിവസവും ഒരു രൂപ തുട്ടിനായി അവന് മറ്റുള്ളവരുടെ മുന്പില് കൈ നീട്ടുമ്പോഴും അവന്റെ ഉള്ള് വേദന നിറഞ്ഞതായിരുന്നു. ഓരോ രാത്രിയും അവന് ഓടകളിലും കടത്തിണ്ണകളിലും കഴിഞ്ഞു. അവനു കൂട്ടാിയി എന്നും കൂടെയൊരു തെരുവ് നായയും ഉണ്ടായിരുന്നു.അവന്റെ ഭക്ഷണം അവന് പകുതി നായയ്ക്കും കൊടുക്കും. അങ്ങനെ ഒരു ദിവസം ജീവനും നായയും കൂടി രാത്രി നടന്നു പോവുകയായിരുന്നു. അപ്പോള് ഒരു റോക്കറ്റ് നിര്ത്തിയിട്ടിരിക്കുന്നതു കണ്ടു. അതില് ആളുകള് ഒന്നും ഇല്ലായിരുന്നു. അവര് രണ്ടും റോക്കറ്റിന്റെ ഉള്ളിലേയ്ക്ക് കയറി. ജീവന് ശരിക്കും അദ്ഭുതപ്പെട്ടു പോയി. ജീവന് ഒരു സീറ്റില് ചെന്നിരുന്നു. അതിന്റെ മുന്പിലായി അവര് പല ബട്ടണുകളും കണ്ടു. അവര് അതില് ഒരു ബട്ടണ് അമര്ത്തി.പിന്നീട് ഒരു ചുവന്ന ബട്ടണില് ഞെക്കി, അപ്പോള് മിസൈല് മുന്നോട്ട് കുതിച്ചു. അത് അവര് അറിഞ്ഞിരുന്നില്ല. അവര് അതില് കിടന്ന് ഉറങ്ങിപ്പോയി. കുറെ കഴിഞ്ഞപ്പോള് അവന് കണ്ണു തുറന്നു മെല്ലെ പുറത്തേക്കിറങ്ങി.ആകെ മഞ്ഞുപോലെ ഒന്നും കാണാന് വയ്യ.കുറെ നേരത്തിനു ശേഷം മഞ്ഞുമാറി, അവന് പുറത്തിറങ്ങി. ഇതെന്റെ നാടല്ല, ഇത് ഭൂമിയല്ല, ഞാന് ഭൂമിക്ക് വെളിയില് വന്നിരിക്കുകയാണ്. ഇത് ഏത് ഗ്രഹമാണ്? എങ്കിലും ഇവിടെ ആവശ്യത്തിനു വേണ്ട ഓക്സിജന് ഉണ്ട്‍, അവന് മനസ്സില് ചിന്തിച്ചു. അവനും നായയും മെല്ലെ അകലേയ്ക്ക് നടന്നു നീങ്ങി. ആ പ്രദേശവും അവിടുത്തെ കാഴ്ചകളും അവരെ അദ്ഭുത സ്തബ്ദരാക്കി. മഞ്ഞിന്റെ കാഠിന്യം മൂലം അവിടുത്തെ ചെടികളുടെ ഇലകളില് പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളിയും പൂവുകളും കായ്കളും കൊണ്ടു നിറഞ്ഞുനില്ക്കുന്ന മരങ്ങളും അവര് ശ്രദ്ധയോടെ നോക്കിനിന്നു. അവര് അവിടുത്തെ മണ്ണിലോടെ മെല്ലെ മെല്ലെ നടന്നു. കായ്കള് അവര് ഭക്ഷണമാക്കി. അവര് അവിടെ കുറെ നാള് അവിടെ നിന്നു. അവര് അവിടുത്തെ മണ്ണും ഇലകളും ചെടിത്തൈകളും എല്ലാം എടുത്ത് മിസൈലില് കയറി. അപ്പോള് ഒരു പറ്റം പേര് വന്നു അവരെ ആക്രമിച്ചു. ആ ആക്രമണത്തില് ജീവന് അവന്റെ നായയെ നഷ്ടമായി. അത് അവനെ വളരെ ദുഖിതനാക്കി.പണം എടുക്കാന് വേണ്ടിയായിരുന്നു അവര് അവനെ ആക്രമിച്ചത്. അതില്ലെന്നറിഞ്ഞപ്പോള് അവര് തിരിച്ചുപോയി.ജീവന് വീണ്ടും അവിടുത്തെ മണ്ണും ചെടിത്തൈകളും ശേഖരിച്ചു മിസൈലില് കയറി നേരെ ഭൂമിയിലെത്തി.അന്യഗ്രഹത്തിലെത്തി ഇത്രയും തെളിവുകള് കൊണ്ടുവന്നതിന്‍ ജീവന് ഒരു അവാര്ഡും കുറെ പണവും ലഭിച്ചു. അപ്പോള് അവന് പറഞ്ഞു, "ഈ പണത്തിന്റെ അവകാശികള് ഇവിടുത്തെ പാവങ്ങളാണ്‍. വര്ഷങ്ങളായി മാതാപിതാക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള് വന്നാല് ഞാന് അവരെ ധിക്കരിക്കില്ല. എങ്കിലും ഈ പണത്തിന്റെ പകുതി ഈ നാട്ടിലെ അലഞ്ഞുതിരി‍ഞ്ഞു നടക്കുന്ന കുട്ടികള്ക്കായി ചെലവാക്കും", അവന് പറഞ്ഞു നിര്ത്തി .
ശ്രീജാ.പി.ബി
std VI

1 comment:

  1. എഴുതാനുള്ള മനസ്സും തല്പര്യവുമുള്ള നിങ്ങള്‍ നല്ല കഥകള്‍ ,പുതിയ എഴുത്തും അതിലെ പുതിയ പ്രവണതകളും മനസ്സിലാക്കാന്‍ ശ്രമിക്കണം
    ബ്ലോഗിലെ കഥകളും കവിതകളും വരകളും കണ്ടു .അതിലെല്ലാം ആശയങ്ങളുടെയും പുതിയ രീതികളുടെയും കുറവുകള്‍ കാണം .നിങ്ങളുടെ അധ്യാപകരുടെ സഹായത്തോടെ കുടുതല്‍ കഥകളും,കവിതകളും ചിത്രങ്ങളും പരിചയപ്പെടാന്‍ ശ്രമിക്കുമല്ലോ?.മികച്ച സൃഷ്ട്ടികള്‍ നിങ്ങളുടെ വിദ്യാലയത്തില്‍ നിന്നും ഉണ്ടാകട്ടെ. അത് ലോകം മുഴുവന്‍ കാണട്ടെ

    ReplyDelete

കൂട്ടുകൂടിയവര്‍