Wednesday, January 14, 2009

കുയില്


കുയിലേ കുയിലേ പുള്ളിക്കുയിലേ
കൂ.....കൂ.......പാടു പു‍ങ്കുയിലെ
കള്ളിക്കുയിലെ പൂങ്കുയിലെ
കാക്കക്കൂട്ടില് മുട്ടയിടുന്നൊരു
കള്ളിക്കുയിലെ പൂങ്കുയിലെ
നിന്റെ കൂകൂ എന്നസ്വരം കേട്ടാല്
എന്തൊരു രസമാണെനിക്കെന്നോ



രേവതി അജിത്ത്
std:VI

1 comment:

  1. മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റ കൊച്ചു മിടുക്കന്മാര്‍ക്കും, മിടുക്കികള്‍ക്കും എന്റെ നമസ്കാരം!

    ഇന്നാണു നിങ്ങളുടെ ഈ മനോഹരമായ ബ്ലോഗകണ്ടതു. വളരെ നന്നായിട്ടുണ്ട്!

    എല്ലാ‍ കൂട്ടുകാരും, കൂടുതല്‍ കൂടുതല്‍ സ്വന്തം ഭാവനയില്‍ നിന്നും എഴുതണം. വീടിനടുത്തുള്ള വിശേഷങ്ങല്‍, അടുത്തുള്ള ദേവാലയത്തിന്റെ വിശേഷങ്ങള്‍, പുതിയതായി എന്തെങ്കിലും അറിവുകള്‍ കിട്ടിയാല്‍ അതു, ചുറ്റുമുള്ള കാഴ്ചകള്‍, പൂക്കള്‍, കിളികള്‍, പാടങ്ങള്‍, അരുവികള്‍, എന്നു വേണ്ട കുരുന്നു ഭാവനകള്‍ക്കു ചിറകു വച്ചു പറക്കാന്‍ നിങ്ങളുടെ ചുറ്റുപാടുതന്നെ ധാരാളം വിഭവങ്ങള്‍ പ്രക്രുതി തന്നെ ഒരുക്കി വെച്ചിട്ടില്ലെ?

    ഈ “ അമ്മാവനോട് “ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടങ്കില്‍ എന്റെ ഈ മെയിലില്‍ കത്തുകള്‍ അയക്കാം. അമ്മാവന്‍ മറുപടി അയക്കും.

    എന്റെ ഇ മെയില്‍ ഐ ഡി:

    desabhimani@gmail.com

    നിങ്ങള്‍ നല്ല കുട്ടികളായി, അച്ചടക്കവും, അനുസരണയും ഉള്ളവരായും, മാതാപിതാക്കളോടും, ഗുരുക്കന്മാരോടും , മുതിര്‍ന്നവരോടും ബഹുമാനവും ഭക്തിയും ഉള്ളവരായും, എല്ലാ ജനങ്ങളോടും സ്നേഹമുള്ളവരായും, പ്രക്രുതി സ്നേഹികളായും, എല്ലാജീവജാലങ്ങളോടും അനുകമ്പയുള്ളവരായും, സര്‍വ്വോപരി ദേശസ്നേഹികളായും തീരണം എന്നു ഈ അമ്മാവന്‍ ആഗ്രഹിക്കുന്നു!

    കൂടാതെ നല്ലതു പോലെ പഠിക്കുകയും വേണം

    ഒത്തിരി ഒത്തിരി വാത്സല്യം നിറഞ്ഞ സ്നേഹത്തോടെ,

    ReplyDelete

കൂട്ടുകൂടിയവര്‍